Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നവാസിന്‌ മൂന്നാമൂഴം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2013, 12:00 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ നവാസ്‌ ഷെരീഫിന്‌ മൂന്നാമൂഴം. പൊതുതെരഞ്ഞെടുപ്പില്‍ 125-ലധികം സീറ്റുകള്‍ നേടിയ നവാസിന്റെ പാക്കിസ്ഥാന്‍ മുസ്ലീംലീഗ്‌ ഏറ്റവും വലിയ ഒറ്റകക്ഷിയായിമാറി. 34 സീറ്റുകള്‍ നേടിക്കൊണ്ട്‌ ഇമ്രാന്‍ഖാന്റെ തെഹ്‌രിക്‌-ഇ- ഇന്‍സാഫ്‌ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ ഭരണകക്ഷിയായ പിപിപി 32 സീറ്റുമായി മൂന്നാംസ്ഥാനംകൊണ്ട്‌ തൃപ്തിപ്പെട്ടു. ഫലം പൂര്‍ണമായും പുറത്തുവരുന്നതോടെ നവാസ്‌ ഷെറീഫിന്റെ പാര്‍ട്ടി കൂടുതല്‍ മെച്ചപ്പെട്ട നിലയിലാകുമെന്നാണ്‌ സൂചന. അതിനിടെ, വ്യാപകമായി അരങ്ങേറിയ ആക്രമണങ്ങളെത്തുടര്‍ന്ന്‌ നിരവധി സ്ഥലങ്ങളില്‍ വീണ്ടും വോട്ടെടുപ്പ്‌ നടത്താന്‍ പാക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരവിട്ടു. കറാച്ചിയില്‍ മാത്രം മുപ്പത്തിലധികം പോളിംഗ്‌ സ്റ്റേഷനുകളിലാണ്‌ വീണ്ടും വോട്ടെടുപ്പ്‌ നടക്കുന്നത്‌.

പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ്‌ ഫലം അഭിപ്രായ സര്‍വേ ഫലങ്ങളെ സാധൂകരിക്കുന്നതായിരുന്നു. തൂക്കുപാര്‍ലമെന്റ്‌ ഉണ്ടാകുമെന്ന്‌ പ്രവചിച്ച അഭിപ്രായ സര്‍വേയില്‍ നവാസ്‌ ഷെരീഫിന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്‌ സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കത്തില്‍ പ്രാമുഖ്യം ലഭിക്കാതിരുന്ന ഇമ്രാന്‍ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ അടുത്തതോടുകൂടി നിര്‍ണായക ശക്തിയായി മാറി. ഖാന്റെ പാര്‍ട്ടി രണ്ടാംസ്ഥാനത്തെത്തുമെന്നാണ്‌ അഭിപ്രായസര്‍വേ സൂചിപ്പിച്ചത്‌. അതും യാഥാര്‍ത്ഥ്യമായി.

രാജ്യത്തിന്റെ 66 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ്‌ ഒരു സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. പാക്കിസ്ഥാനില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥക്ക്‌ മാറ്റമുണ്ടാകണമെന്ന ജനങ്ങളുടെ തിരിച്ചറിവ്‌ വ്യാപക അക്രമങ്ങള്‍ക്കിടയിലും പോളിംഗ്‌ ബൂത്തിലേക്കെത്താന്‍ അവര്‍ക്ക്‌ പ്രേരണ നല്‍കി. ഭീകരരുടെ നിരോധനാജ്ഞകള്‍ പലതും നിലവിലുണ്ടായിരുന്നിട്ടും വോട്ടിംഗ്‌ ശതമാനം 60 ന്‌ അടുത്തെത്തിയത്‌ പാക്കിസ്ഥാനിലെ ജനാധിപത്യത്തിന്‌ ഉണര്‍വേകുകയാണ്‌.

അധികാരത്തിലെത്തുന്നതിനായി മറ്റ്‌ പാര്‍ട്ടികളുടെ സഹായം നവാസ്‌ തേടേണ്ടിവരും. കേവല ഭൂരിപക്ഷത്തിന്‌ വേണ്ട 172 സീറ്റുകള്‍ ഉറപ്പാക്കാനാകുമെന്ന്‌ പിഎംഎല്‍ (എന്‍) കണക്കുകൂട്ടുന്നു. അതിനിടെ 12 സീറ്റുകള്‍ നേടിയ എംക്യുഎം നവാസ്‌ ഷെരീഫിന്‌ പിന്തുണ നല്‍കിയേക്കുമെന്ന്‌ വിദഗ്ധര്‍ വിലയിരുത്തുന്നു. 11 സീറ്റുകള്‍ നേടിയ ജമയത്ത്‌ ഉലേമ-ഇ-ഇസ്ലാം ഷെരീഫിനെ പിന്തുണക്കുമെന്ന്‌ കരുതപ്പെടുന്നു. ഇതുകൂടാതെ നിരവധി സ്വതന്ത്രരും പുതിയ സര്‍ക്കാരിനൊപ്പമുണ്ടാകും.

നിരവധി വെല്ലുവിളികള്‍ക്കിടയിലാണ്‌ നവാസ്ഷെരീഫ്‌ അധികാരത്തിലേക്കെത്തുന്നത്‌. തീവ്രവാദത്തിന്റെ വളര്‍ച്ചയും വടക്കുപടിഞ്ഞാറന്‍ മേഖലയിലെ താലിബാന്റെ ശക്തമായ സാന്നിധ്യവും വര്‍ധിച്ചുവരുന്ന അഴിമതിയും അമേരിക്കയുമായുള്ള സുഖകരമല്ലാത്ത ബന്ധവും പാക്കിസ്ഥാനെ വെട്ടിലാക്കിയിരിക്കുകയാണ്‌. കൂടാതെ പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയും തകര്‍ച്ചയുടെ പാതയിലാണ്‌.

പാക്കിസ്ഥാന്റെ സമഗ്ര വികസനമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ ഷെറീഫ്‌ വ്യക്തമാക്കിക്കഴിഞ്ഞു. വിജയാഘോഷത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഞ്ചാബിലെ സര്‍ഗോദ മണ്ഡലത്തില്‍നിന്നാണ്‌ ഷെറീഫ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. മൂന്നാമതും പ്രധാനമന്ത്രിയാകുന്ന പാക്കിസ്ഥാനിലെ ആദ്യ വ്യക്തികൂടിയാണ്‌ നവാസ്‌ ഷെരീഫ്‌.

ശനിയാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പ്‌ അവസാനിച്ച ഉടന്‍തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുകയായിരുന്നു. അതിനാല്‍ ഇന്നലെ രാവിലെതന്നെ വ്യക്തമായ ലീഡ്‌ നില അറിയാന്‍ സാധിച്ചിരുന്നു. വ്യാപക അക്രമങ്ങളെത്തുടര്‍ന്ന്‌ ഇറാന്‍, അഫ്ഗാന്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തി അടച്ച ശേഷമായിരുന്നു തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പാക്കിസ്ഥാനില്‍ നവാസ്‌ ഷെരീഫ്‌ നേടിയ വിജയത്തെ പ്രതീക്ഷയോടെയാണ്‌ ഇന്ത്യ കാണുന്നതെന്ന്‌ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ അഭിപ്രായപ്പെട്ടു. ഒരു ജനാധിപത്യ സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ വരുന്നത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‌ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

Business

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Gulf

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

Ernakulam

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.