Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

പവര്‍ മില്ലര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2013, 11:47 pm IST
inCricket

മൊഹാലി: ഡേവിഡ്‌ ആന്ദ്രെ മില്ലര്‍ എന്ന ദക്ഷിണാഫ്രിക്കക്കാരന്‍ ഇന്നലെവരെ ഐപിഎല്ലിലെ വമ്പന്‍ സ്രാവായിരുന്നില്ല. ലേലച്ചന്തയില്‍ പൊന്‍വില കൊടുത്ത്‌ മില്ലറെ സ്വന്തമാക്കാന്‍ മുന്‍നിര ടീമുകള്‍ അത്രയൊന്നും മത്സരിച്ചതുമില്ല. എന്നാല്‍ കിങ്ങ്സ്‌ ഇലവന്‌ നന്നായറിയാം മില്ലറുടെ മാറ്റ്‌. അതാണവര്‍ കരുത്തനായ ഇടംകൈയനെ ആര്‍ക്കും വിട്ടുകൊടുക്കാത്തത്‌. ഏതായാലും ആ തീരുമാനം ടീമിന്റെ തലവരമാറ്റാന്‍ പാകത്തിലുള്ളതായി.

തിങ്കളാഴ്‌ച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ പഞ്ചാബി ടീമിന്റെ ഭാവി തുലാസിലായേനെ. തോല്‍വിയിലേക്കായിരുന്നു അവര്‍ നീങ്ങിയതും. പക്ഷേ, മില്ലറിലെ സാഹസികനായ പോരാളി കിങ്ങ്സ്‌ ഇലവനെ അക്ഷരാര്‍ഥത്തില്‍ ചേസിങ്‌ കിങ്ങ്സാക്കി. ആറുവിക്കറ്റുജയവുമായി കിങ്ങ്സ്‌ ഇലവന്‍ കരകയറി. ഇതോടെ പത്തുപോയിന്റുമായി അവര്‍ പ്ലേഓഫ്‌ പ്രതീക്ഷ നിലനിര്‍ത്തി.

38 പന്തില്‍ എട്ടുഫോറുകളും ഏഴ്‌ സിക്സറുകളുമടക്കം 101 റണ്‍സെന്ന വിസ്ഫോടന പ്രകടനത്തിലൂടെ മില്ലര്‍ മൊഹാലിയുടെ രാവിനെ ഭരിച്ചപ്പോള്‍ വമ്പനടികളുടെ തമ്പുരാനായ ക്രിസ്‌ ഗെയ്‌ലുപോലും നമിച്ചു നിന്നു.

ഗെയ്‌ലിന്റെയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധശതകങ്ങളുടെ മികവില്‍ റോയല്‍ ചലഞ്ചേഴ്സ്‌ ഉയര്‍ത്തിയ 190 എന്ന സ്കോര്‍ പഞ്ചാബ്‌ എത്തിപ്പിടിക്കുമെന്ന്‌ ആരും കരുതിയില്ല. മന്‍ദീപ്‌ സിങ്‌ (16), ഷോണ്‍ മാര്‍ഷ്‌ (6), ഗുര്‍കീരത്‌ സിങ്‌ (20), ക്യാപ്റ്റന്‍ ഡേവിഡ്‌ ഹസി (13) എന്നിവര്‍ ബാറ്റ്‌ താഴ്‌ത്തുമ്പോള്‍ കിങ്ങ്സ്‌ ഇലവന്റെ കടുത്ത ആരാധകര്‍പോലും ഗ്യാലറിയില്‍ നിന്ന്‌ മടങ്ങാന്‍ തയാറെടുത്തു. 48 പന്തില്‍ 102 എന്ന ഇക്വേഷന്‍ ആരെത്തിപ്പിടിക്കാന്‍.

പിന്നീട്‌ നടന്നതെല്ലാം വിസ്മയം. മില്ലര്‍ ഷോയില്‍ കാണികളും എതിരാളികളും തരിച്ചുനിന്നു. മുരളി കാര്‍ത്തിക്കിനെയും മോയ്സസ്‌ ഹെന്‍റിക്വസിനെയുമൊക്കെ ഇടയ്‌ക്കിടെ ഗ്യാലറിയിലും ബൗണ്ടറിയിലുമൊക്കെ പായിച്ച്‌ നിന്ന മില്ലറെ പുറത്താക്കാന്‍ റോയല്‍ ചലഞ്ചേഴ്സിന്‌ അവസരം ലഭിച്ചതാണ്‌. എന്നാല്‍ വിനയ്‌ കുമാര്‍ എറിഞ്ഞ പതിനാലാം ഓവറില്‍ മില്ലര്‍ ഉയര്‍ത്തിയടിച്ച പന്ത്‌ വിരാട്‌ കോഹ്ലിയുടെ കൈയില്‍ നിന്ന്‌ ചോര്‍ന്നുപോയി.

ജീവന്‍ കിട്ടിയ മില്ലര്‍ ആ ഓവറില്‍ രണ്ട്‌ ഫോറുകളും ഒരു സിക്സറും പറത്തി. അതിലും വലിയ വിപത്ത്‌ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. തൊട്ടടുത്ത ഓവറില്‍ ആര്‍.പി. സിങ്ങിനെ നിലത്തുനിര്‍ത്തിയില്ല മില്ലര്‍. വിശ്വരൂപംപൂണ്ട ദക്ഷിണാഫ്രിക്കന്‍ താരം ആര്‍പിയുടെ പന്തുകളെ മൂന്നു തവണ ബൗണ്ടറിയിലേക്കും രണ്ടുതവണ ഗ്യാലറിയിലേക്കും ആട്ടിപായിച്ചു.

26 റണ്‍സ്‌ പിറന്ന ആര്‍പി ഓവര്‍ മത്സരത്തിന്റെ ഗതിമാറ്റി. പിന്നാലെ രവി രാംപോളും മില്ലറുടെ കടന്നാക്രമണത്തിന്‌ ഇരയായി. വിനയ്‌ കുമാറിനെ വീണ്ടുമൊരിക്കല്‍ക്കൂടെ മില്ലര്‍ കണക്കറ്റു പ്രഹരിച്ചപ്പോള്‍ 18 പന്തില്‍ 19 റണ്‍സെന്ന എത്തിപ്പിടിക്കാവുന്ന ലക്ഷ്യം കിങ്ങ്സ്‌ ഇലവന്റെ മുന്നില്‍.

തുടര്‍ന്ന്‌ മില്ലറുടെ മിസെയില്‍ ഷോട്ടുകളെ ചെറുക്കാന്‍ വമ്പനടികളുടെ തമ്പുരാനായ ഗെയ്‌ലിനെത്തന്നെ കോഹ്ലി പന്തേല്‍പ്പിച്ചു. പക്ഷേ, സതീഷിന്റെ ബാറ്റിന്റെ ചൂടറിയാനായിരുന്നു ഗെയ്‌ലിന്റെ വിധി. വെസ്റ്റിന്‍ഡീസ്‌ താരത്തെ സിക്സറിനും ഫോറിനും ദണ്ഡിച്ച സതീഷ്‌ താനും ഒട്ടുമോശക്കാരനല്ലെന്നു തെളിയിച്ചു. ഒടുവില്‍ ഗെയ്‌ലിനെ സൈറ്റ്‌ സ്ക്രീനു മുകളിലൂടെ പറത്തി മില്ലര്‍ അര്‍ഹിച്ച സെഞ്ച്വറിയും ടീമിന്റെ വിജയ റണ്‍സും കുറിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.