ഇസ്‌ലാമാബാദ്: മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ റിമാന്‍ഡ് കാലാവധി പാകിസ്താനിലെ പ്രത്യേക ഭീകരവിരുദ്ധ കോടതി 14 ദിവസത്തേക്കുകൂടി നീട്ടി. മെയ് 18ന് മുഷറഫിനെ കോടതിയില്‍ ഹാജരാക്കണം. മുഷറഫിന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി മെയ് ആറിന് വാദം കേള്‍ക്കും.
സുരക്ഷാപ്രശ്‌നങ്ങള്‍ പരിഗണിച്ച്, മുഷറഫിന്റെ വിചാരണ ജയിലിനുള്ളില്‍ നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ അംഗീകാരം വേണമെന്നും കോടതി പറഞ്ഞു. 2007ലെ അടിയന്തരാവസ്ഥക്കാലത്ത് ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസില്‍ ഏപ്രില്‍ 19നാണ് മുഷറഫിനെ അറസ്റ്റുചെയ്തത്.
















