മോസ്കോ: ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 140 പേരെ റഷ്യയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മോസ്കോയിലെ ഒരു മുസ്ലിം പള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ 30 പേര്‍ വിദേശിയരാണ്. ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വ്യക്തമല്ല.
യു.എസിലെ ബോസ്റ്റണ്‍ സ്ഫോടനത്തിനു ശേഷം റഷ്യയില്‍ കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോസ്റ്റണ്‍ സ്ഫോടനത്തിനു പിന്നില്‍ റഷ്യന്‍ മേഖലയില്‍ നിന്നുള്ള ചെച്നിയന്‍ യുവാക്കളാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.
















