Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നാറാത്തെ ഭീകരത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 11:43 pm IST
inVicharam

കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനും ഭീകരവാദപ്രവര്‍ത്തനം ശക്തമാക്കാനും ലക്ഷ്യമിട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ തെളിവാണ്‌ കണ്ണൂരിലെ നാറാത്ത്‌ പോലീസ്‌ കണ്ടെത്തിയ ഭീകരവാദ പരിശീലനകേന്ദ്രം. നാടന്‍ബോംബുകളും ആയുധങ്ങളുമായി 21 പേരാണ്‌ പോലീസ്‌ പിടിയിലായത്‌.

കലാപത്തിന്‌ ആഹ്വാനംചെയ്യുന്ന ലഘുലേഖകളും പിടിച്ചെടുത്തു. ആരാധനാലയം പോലും ആയുധപ്പുരകളാക്കുന്ന സംഘടനയുടെ രീതി മാറാട്‌ കൂട്ടക്കൊലയില്‍ നാം കണ്ടതാണ്‌. അതേസമയം പോലീസ്‌ റെയ്ഡ്‌ ഒരു ദിവസം മനഃപൂര്‍വം താമസിച്ചത്‌ മുസ്ലീംലീഗിന്റെ ഇടപെടല്‍ മൂലമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനോടുള്ള ലീഗിന്റെ സൗഹാര്‍ദ്ദപരമായ സമീപനത്തിന്റെ തെളിവാണിത്‌. കേസ്‌ എന്‍ഐഎ ഏറ്റെടുക്കുകയാണ്‌. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഭീകരപരിശീലനക്യാമ്പ്‌ എന്നാണ്‌ ലഭ്യമായ വിവരം. പരിശോധനയില്‍ മൊബെയില്‍ ഫോണുകള്‍, 11 എടിഎം കാര്‍ഡുകള്‍, വിദേശ കറന്‍സി, തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുതലായവ പിടിച്ചെടുത്തു. യോഗ പരിശീലനകേന്ദ്രമെന്നാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വം അവകാശപ്പെട്ടത്‌. എങ്കില്‍ എന്തിന്‌ ബോംബുകളും വടിവാളുകളും എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. കൂടാതെ ഒരു മനുഷ്യന്റെ കോലം നിര്‍മ്മിച്ച്‌ അതിലാണ്‌ വാള്‍ വെട്ട്‌ പരിശീലനം നടത്തിയിരുന്നതത്രേ. 21 പേരാണ്‌ ഇവിടെ പിടിയിലായത്‌. മറ്റ്‌ സംസ്ഥാനക്കാര്‍ ആയുധപരിശീലനം നേടിയതായി ഇവര്‍ സമ്മതിച്ചു.

കേരളത്തില്‍ ഭീകരവാദവും അട്ടിമറിശ്രമങ്ങളും ശക്താകുന്നു എന്നതിന്റെ സൂചനതന്നെയാണിത്‌. കണ്ണൂര്‍ കൂടാതെ മാനന്തവാടി, പനമരം മുതലായ മേഖലയിലേക്ക്‌ ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്‌. ഇപ്പോള്‍ മാറാട്‌ കൂട്ടക്കൊലയുടെ വാര്‍ഷികം അടുത്തുവരികയാണ്‌. പോപ്പുലര്‍ ഫ്രണ്ട്‌ വന്‍ അക്രമപദ്ധതി ഒരുക്കിയാണ്‌ ആയുധപരിശീലനം നടത്തിയിരുന്നത്‌ എന്നാണ്‌ അനുമാനം. മുസ്ലീംലീഗിന്റെ മൗനാനുമതിയോടെയുള്ള ഈ പ്രവര്‍ത്തനം വ്യാപക അക്രമം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു എന്ന സംശയവും ബലപ്പെടുന്നു. ലഘുലേഖകള്‍, യോഗത്തിന്റെ മിനിറ്റ്സ്‌, സിഡികള്‍ എന്നിവ പോലീസ്‌ കണ്ടെടുത്തു. പോലീസ്‌ റെയ്ഡില്‍ പ്രതിഷേധിച്ച്‌ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തി. അന്വേഷണച്ചുമതലയുള്ള 15 അംഗ സംഘത്തെ നയിക്കുന്നത്‌ എഡിജിപി ശങ്കര്‍റെഡ്ഡിയാണ്‌. കേസിന്റെ ഭീകരവാദസ്വഭാവം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചശേഷം കേസ്‌ എന്‍ഐഎ ഏറ്റെടുക്കണമോ എന്ന്‌ തീരുമാനിക്കും. ക്യാമ്പിന്‌ വിദേശസഹായം ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. അഞ്ചുവര്‍ഷം മുമ്പ്തന്നെ നാറാത്ത്‌ ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന്റെ പേരിലാണ്‌ സ്ഥലവും കെട്ടിടവും വാങ്ങിയത്‌. തണല്‍ എന്ന പേരില്‍ സേവന പ്രവര്‍ത്തനവും വൈദ്യപരിശോധനയും മറ്റും നടത്തിയത്‌ ഭീകരവാദബന്ധം മറയ്‌ക്കാനായിരുന്നു. മതവിദ്വേഷം വളര്‍ത്തി ഒരു പ്രത്യേക സമുദായത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്‌ സംഘം ലീഡര്‍ അബ്ദുള്‍ അസീസിന്‌ വിദേശഫണ്ട്‌ ലഭിച്ചിട്ടുണ്ടത്രേ. ഇവര്‍ക്ക്‌ വിദേശപരിശീലനവും ലഭിച്ചിട്ടുണ്ടോ എന്നത്‌ അന്വേഷണവിധേയമാണ്‌.

എന്തുകൊണ്ട്‌ മതനിരപേക്ഷ കേരളത്തില്‍ മതതീവ്രവാദം ശക്തിപ്പെടുന്നു. നരേന്ദ്ര മോദിക്കെതിരെ ഘോരഘോരം പ്രസംഗിച്ച സിപിഎം നേതാവ്‌ പിണറായി വിജയനും ഭീകരവാദക്കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയുമായി തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയയാളാണ്‌. നരേന്ദ്ര മോദിയില്‍ ഹിന്ദുതീവ്രവാദം ആരോപിക്കുന്നവര്‍ മുസ്ലീം സമുദായത്തിലെ മതതീവ്രവാദത്തെ പാലൂട്ടി വളര്‍ത്തുന്നതും വോട്ടുബാങ്ക്‌ ലക്ഷ്യമിട്ടാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്‌ കേസ്‌ എന്‍ഐഎ അന്വേഷിക്കണമെന്ന്‌ നിര്‍ദ്ദേശിക്കേണ്ടത്‌. അറസ്റ്റിലായവര്‍ക്ക്‌ വിദേശത്തുനിന്ന്‌ ധനസഹായവും ലഭ്യമായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഈ ഭീകരവാദ പരിശീലനം കണ്ണൂരില്‍ ഒതുങ്ങുന്നില്ല എന്നതും വയനാട്ടിലേക്കും ഇത്‌ വ്യാപിക്കുന്നു എന്നതും ആശങ്ക പരത്തുന്ന വസ്തുതയാണ്‌. മാവോയിസ്റ്റുകള്‍ ആദിവാസി മേഖലകളിലും വയനാടന്‍ ഗ്രാമങ്ങളിലും സജീവമാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ലഭിച്ചിരുന്നു. ഉത്തര കേരളമാണ്‌ ഇന്ന്‌ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി രൂപംകൊള്ളുന്നത്‌. ന്യൂനപക്ഷ വര്‍ഗീയത പോലെ ന്യൂനപക്ഷ ഭീകരവാദവും സഹിഷ്ണുതയോടെ പരിഗണിക്കുന്ന, മുസ്ലീംലീഗിന്‌ പങ്കാളിത്തമുള്ള യുഡിഎഫ്‌ സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള മെല്ലെപ്പോക്ക്‌ അപകടസൂചനയാണ്‌ നല്‍കുന്നത്‌. രാഷ്‌ട്രീയത്തില്‍ തൊട്ടുകൂടായ്‌മ പുലര്‍ത്തുന്നവര്‍ മതതീവ്രവാദത്തിന്‌ അയിത്തം കല്‍പ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഭീകരവാദത്തിന്റെ വിത്ത്‌ പാകിയ കേരളത്തില്‍ രാഷ്‌ട്രീയ-പോലീസ്‌ നിസ്സംഗത അപകടസാധ്യത ഒരുക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.