Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ ഇന്ത്യന്‍സിന്‌ തകര്‍പ്പന്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:03 pm IST
in Cricket

മുംബൈ: പൂനെ വാരിയേഴ്സിനെ 41 റണ്‍സിന്‌ തകര്‍ത്ത്‌ മുംബൈ ഇന്ത്യന്‍സ്‌ ഗംഭീര വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 183 റണ്‍സ്‌ അടിച്ചുകൂട്ടി. 44 റണ്‍സെടുത്ത സച്ചിന്‍, 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തിക്‌, 62 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന രോഹിത്ശര്‍മ്മ, 19 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന കീറണ്‍ പൊള്ളാര്‍ഡ്‌ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ മുംബൈക്ക്‌ കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്‌. മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെ വാരിയേഴ്സിന്‌ 20 ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 38 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ്‌ പൂനെ നിരയിലെ ടോപ്‌ സ്കോറര്‍.

ടോസ്‌ നേടിയ മുംബൈ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്‌ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. പതിവിന്‌ വിപരീതമായി തകര്‍പ്പന്‍ തുടക്കമാണ്‌ ഇതിഹാസതാരങ്ങളായ സച്ചിനും പോണ്ടിംഗും ചേര്‍ന്ന്‌ മുംബൈ ഇന്ത്യന്‍സിന്‌ നല്‍കിയത്‌. പോണ്ടിംഗ്‌ മെല്ലെയാണ്‌ സ്കോറിംഗ്‌ നടത്തിയതെങ്കിലും പതിവിന്‌ വിരുദ്ധമായി സച്ചിന്‍ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 39 പന്തില്‍ മുംബൈ സ്കോര്‍ 50-ലെത്തി. പിന്നീട്‌ 7.1 ഓവറില്‍ സ്കോര്‍ 54-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. 17 പന്തില്‍ നിന്ന്‌ 14 റണ്‍സെടുത്ത പോണ്ടിംഗിനെ യുവരാജിന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ പിടികൂടി. പിന്നീട്‌ അധികം വൈകും മുന്നേ സച്ചിനെയും നഷ്ടമായി. 29 പന്തുകളില്‍ നിന്ന്‌ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത സച്ചിനെ ഫിഞ്ചിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷ്‌ പിടികൂടി. സ്കോര്‍: 2ന്‌ 60. പിന്നീട്‌ ക്രീസില്‍ ഒത്തുചേര്‍ന്നത്‌ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഉജ്ജ്വലമായി ബാറ്റ്‌വീശീയ ദിനേശ്കാര്‍ത്തികും രോഹിത്‌ ശര്‍മ്മയും. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ഇന്നലെയും ഇരുവരും തുടര്‍ന്നതോടെ മുംബൈ സ്കോര്‍ 13.3 ഓവറില്‍ 100 പിന്നിട്ടു. ഒടുവില്‍ 15.1 ഓവറില്‍ സ്കോര്‍ 115-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ പൂനെക്ക്‌ കഴിഞ്ഞത്‌. 29 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 41 റണ്‍സെടുത്ത ദിനേശ്കാര്‍ത്തികിനെ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി മാര്‍ഷാണ്‌ 50 റണ്‍സിന്റെ മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പിരിച്ചത്‌. പിന്നീട്‌ രോഹിത്‌ ശര്‍മ്മയും കീറണ്‍ പൊള്ളാര്‍ഡും ഒത്തുചേര്‍ന്നതോടെ മുംബൈ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗം കൈവന്നു.
തുടക്കത്തില്‍ സൂക്ഷിച്ചുകളിച്ച രോഹിത്‌ ശര്‍മ്മ നിലയുറപ്പിച്ചതോടെ വെടിക്കെട്ടാണ്‌ പുറത്തെടുത്തത്‌. വെറും 32 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളും അഞ്ച്‌ സിക്സറുകളുമായി 62 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മ പുറത്താകാതെ നിന്നപ്പോള്‍ 14 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്സറുമായി 19 റണ്‍സെടുത്ത പൊള്ളാര്‍ഡും തകര്‍പ്പന്‍ പ്രകടനം നടത്തി. അവസാന നാല്‌ ഓവറുകളില്‍ രോഹിതും പൊള്ളാര്‍ഡും ചേര്‍ന്ന്‌ അടിച്ചുകൂട്ടിയ 65 റണ്‍സാണ്‌ മുംബൈ ഇന്ത്യന്‍സിനെ കൂറ്റന്‍ സ്കോറിലേക്ക്‌ നയിച്ചത്‌.

184 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പൂനെ വാരിയേഴ്സിന്‌ തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ്‌ നേരിട്ടത്‌. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറായ ആരോണ്‍ ഫിഞ്ച്‌ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ ബോര്‍ഡില്‍ അഞ്ച്‌ റണ്‍സായപ്പോള്‍ രണ്ടാം വിക്കറ്റും അവര്‍ക്ക്‌ നഷ്ടമായി. നാല്‌ റണ്‍സെടുത്ത റോസ്‌ ടെയ്‌ലര്‍ റണ്ണൗട്ടായി മടങ്ങി. എട്ട്‌ റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. ഒമ്പത്‌ പന്തില്‍ നിന്ന്‌ 7 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ മിച്ചല്‍ ജോണ്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ യുവരാജും സുമനും ചേര്‍ന്ന്‌ പൂനെയെ മത്സരത്തിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. 15 പന്തില്‍ നിന്ന്‌ അഞ്ച്‌ ബൗണ്ടറികളോടെ 23 റണ്‍സെടുത്ത സുമനെ ഹര്‍ഭജന്റെ പന്തില്‍ പൊള്ളാര്‍ഡ്‌ പിടികൂടുകയായിരുന്നു. പിന്നീട്‌ യുവരാജും ആഞ്ചലോ മാത്യൂസും ചേര്‍ന്ന്‌ സ്കോര്‍ 71-ല്‍ എത്തിച്ചു. എന്നാല്‍ 16 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 24 റണ്‍സെടുത്ത യുവരാജിനെ പൊള്ളാര്‍ഡ്‌ ഋഷി ധവാന്റെ കൈകളിലെത്തിച്ചതോടെ ഈ കൂട്ടുകെട്ടും പൊളിഞ്ഞു. സ്കോര്‍ 89-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. 18 പന്തില്‍ നിന്ന്‌ 19 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസിനെ പ്രഗ്യാന്‍ ഓജ രോഹിത്‌ ശര്‍മ്മയുടെ കൈകളിലെത്തിച്ചു. പിന്നീട്‌ സ്കോര്‍ 120-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും 127-ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും വീണു. ആറ്‌ റണ്‍സെടുത്ത അഭിഷേക്‌ നായരെ മലിംഗയുടെ പന്തില്‍ പൊള്ളാര്‍ഡ്‌ പിടികൂടിയപ്പോള്‍ 38 റണ്‍സെടുത്ത്‌ ടോപ്‌ സ്കോററായ മിച്ചല്‍ മാര്‍ഷിനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ധവാന്‍ പിടികൂടി. പിന്നീട്‌ ഭുവനേശ്വര്‍കുമാറും (6), രാഹുല്‍ ശര്‍മ്മയും (10) പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക്‌ നയിക്കാനായില്ല. മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.