Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

തോറ്റിട്ടും ചെല്‍സി സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:28 pm IST
inFootball

മോസ്കോ: യൂറോപ്പ ലീഗില്‍ പ്രീമിയര്‍ ലീഗ്‌ ടീമായ ചെല്‍സി, പോര്‍ച്ചുഗീസ്‌ ടീം ബെനഫിക്ക, സ്വിസ്‌ ടീം ബാസെല്‍, തുര്‍ക്കി ക്ലബ്‌ ഫെനര്‍ബാഷെ എന്ന ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിച്ചു.

മോസ്കോയില്‍ നടന്ന മത്സരത്തില്‍ റഷ്യന്‍ ടീം റൂബി കസാനോട്‌ പരാജയപ്പെട്ടിട്ടും ആദ്യപാദത്തിലെ മികച്ച വിജയത്തിന്റെ കരുത്തിലാണ്‌ ചെല്‍സി അവസാന നാലില്‍ ഇടംപിടിച്ചത്‌. ഇന്നലെ നടന്ന രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കാണ്‌ റൂബി കസാനോട്‌ കീഴടങ്ങിയത്‌. സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജില്‍ നടന്ന ആദ്യപാദത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി നാലിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ വിജയിച്ചാണ്‌ ചെല്‍സി യൂറോപ്പ ലീഗിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്‌. രണ്ട്‌ തവണ പിന്നിട്ടുനിന്നശേഷം ശക്തമായി തിരിച്ചടിച്ചാണ്‌ റൂബിന്‍ കസാന്‍ നീലപ്പടയെ സ്വന്തം തട്ടകത്തില്‍ കെട്ടുകെട്ടിച്ചത്‌.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ചെല്‍സി മുന്നിലെത്തി. സൂപ്പര്‍ സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസാണ്‌ ചെല്‍സിക്ക്‌ ലീഡ്‌ നേടിക്കൊടുത്തത്‌. പ്ലേ മേക്കര്‍ ഫ്രാങ്ക്‌ ലംപാര്‍ഡിന്റെ പാസ്‌ സ്വീകരിച്ച്‌ 25 വാര അകലെനിന്ന്‌ ടോറസ്‌ പായിച്ച ഷോട്ട്‌ റൂബിന്‍ വലയില്‍ തറച്ചുകയറി. ഈ ഒരു ഗോളിന്‌ ചെല്‍സി ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു. പിന്നീട്‌ മത്സരത്തിന്റെ 51-ാ‍ം മിനിറ്റില്‍ റൂബിന്‍ കസാന്‍ സമനില പിടിച്ചു. പാബ്ലോ ഒര്‍ബയിസിന്റെ ക്രോസ്‌ നല്ലൊരു ഹെഡ്ഡറിലൂടെ ഇവാന്‍ മാര്‍ക്കാനോ ചെല്‍സി വലയിലെത്തിച്ചു. നാല്‌ മിനിറ്റിനുശേഷം ചെല്‍സി വീണ്ടും മുന്നിലെത്തി. റാമിറസിന്റെ പാസില്‍ നിന്ന്‌ വിക്ടര്‍ മോസസാണ്‌ ചെല്‍സിയെ മുന്നിലെത്തിച്ചത്‌.
ഇതോടെ ചെല്‍സി വിജയം ഉറപ്പിച്ചെങ്കിലും അപ്രതീക്ഷിതമായ തിരിച്ചടിയില്‍ പ്രതിരോധം ആടിയുലഞ്ഞു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 62-ാ‍ം മിനിറ്റില്‍ റൂബിന്‍ വീണ്ടും സമനില പിടിച്ചു. ക്രിസ്റ്റ്യന്‍ അന്‍സാല്‍ഡിയുടെ പാസില്‍ നിന്ന്‌ കരാഡെന്നീസാണ്‌ റൂബിന്‌ സമനില നേടിക്കൊടുത്തത്‌. പിന്നീട്‌ 75-ാ‍ം മിനിറ്റില്‍ റൂബിന്‍ വിജയഗോള്‍ സ്വന്തമാക്കി. അലക്സാണ്ടര്‍ സനറ്റ്സേവിനെ സെസാര്‍ ബോക്സിനുള്ളില്‍ വച്ച്‌ വീഴ്‌ത്തിയത്‌ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ്‌ റൂബിന്‍ കസാന്റെ വിജയഗോള്‍ പിറന്നത്‌. കിക്കെടുത്ത ബര്‍ബാസ്‌ നാറ്റ്ചോ ചെല്‍സിയുടെ വിഖ്യാത ഗോളി പീറ്റര്‍ ചെക്കിനെ കീഴ്പ്പെടുത്തി പന്ത്‌ വലയിലെത്തിച്ചു.

മറ്റൊരു മത്സരത്തില്‍ ആദ്യപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ കരുത്തില്‍ ബെനഫിക്ക ന്യൂകാസിലിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ നേടിയ 3-1ന്റെ വിജയമാണ്‌ ബെനഫിക്കയെ തുണച്ചത്‌. രണ്ടാം പാദം ഇരുടീമുകളും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരുപാദങ്ങളിലുമായി 4-2ന്റെ വിജയവുമായാണ്‌ ബെനഫിക്ക അവസാന നാലിലേക്ക്‌ കുതിച്ചത്‌. ന്യൂകാസിലിന്റെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. പിന്നീട്‌ 71-ാ‍ം മിനിറ്റില്‍ സിസെയിലൂടെ ന്യൂകാസില്‍ മുന്നിലെത്തിയെങ്കിലും 90-ാ‍ം മിനിറ്റില്‍ എഡ്വേര്‍ഡോ സാല്‍വിയോ ബെനഫിക്കയുടെ സമനിലഗോള്‍ സ്വന്തമാക്കി.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ട മറ്റൊരു മത്സരത്തില്‍ ടോട്ടനത്തെ കീഴടക്കി ബാസല്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദവും രണ്ടാംപാദവും 2-2ന്‌ സമനിലയില്‍ കലാശിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി ഗോള്‍നില 4-4 എന്നായി. തുടര്‍ന്നാണ്‌ പോരാട്ടം ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌. ഷൂട്ടൗട്ടില്‍ ടോട്ടനത്തിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഇമ്മാനുവല്‍ അഡബയോറും ടോം ഹഡില്‍സ്റ്റണും കിക്കുകള്‍ പാഴാക്കി. ബാസലിന്‌ വേണ്ടി ഫാബിയാനും, മാര്‍ക്കോ സ്റ്റെല്ലറും ഫാബിയാന്‍ ഫ്രേയും മാര്‍ക്കോ ഡയസും ലക്ഷ്യം കണ്ടപ്പോള്‍ സിഗുര്‍ഡ്സണ്‍ മാത്രമാണ്‌ സ്പോട്ട്‌ കിക്ക്‌ ലക്ഷ്യത്തിലെത്തിച്ചത്‌.

ബാസലിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത്‌ ടോട്ടനമായിരുന്നു. 23-ാ‍ം മിനിറ്റില്‍ ഡെമ്പ്സിയിലൂടെയാണ്‌ ടോട്ടനം മുന്നിലെത്തിയത്‌. മൂന്നുമിനിറ്റിനുശേഷം മുഹമ്മദ്‌ സലാഹയിലൂടെ ബാസല്‍ സമനില പിടിച്ചു. പിന്നീട്‌ 49-ാ‍ം മിനിറ്റില്‍ ഡ്രാഗോവിച്ചിലൂടെ ബാസല്‍ മുന്നിലെത്തിയെങ്കിലും 82-ാ‍ം മിനിറ്റില്‍ ഡെമ്പ്സിയിലൂടെ വീണ്ടും ടോട്ടനം സമനില പാലിച്ചു. തുടര്‍ന്നാണ്‌ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ലാസിയോയെ കീഴടക്കി ഫെനര്‍ബാഷെ സെമിയില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ്‌ ഫെനര്‍ബാഷെക്ക്‌ സെമി സ്ഥാനം നേടിക്കൊടുത്തത്‌. രണ്ടാം പാദമത്സരം 1-1ന്‌ സമനിലയില്‍ കലാശിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 61-ാ‍ം മിനിറ്റില്‍ ലുലിക്ക്‌ ലാസിയോക്കുവേണ്ടിയും 73-ാ‍ം മിനിറ്റില്‍ എര്‍കിന്‍ ഫെനര്‍ബാഷെക്ക്‌ വേണ്ടിയും ഗോളുകള്‍ നേടി. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ വിജയിച്ചാണ്‌ ഫെനര്‍ബാഷെ അവസാന നാലില്‍ ഇടംപിടിച്ചത്‌.

സെമിഫൈനല്‍ മത്സരങ്ങളില്‍ ചെല്‍സി എഫ്സി ബാസലുമായും ബെനഫിക്ക ഫെനര്‍ബാഷെയുമായും ഏറ്റുമുട്ടും. ആദ്യപാദ സെമി പോരാട്ടങ്ങള്‍ 25നും രണ്ടാം പാദം മെയ്‌ രണ്ടിനും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.