Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കളിപ്പാട്ടവിമാനം പറത്തുന്ന മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 10:55 pm IST
in Vicharam

വിമാനം പറന്നുകഴിയുമ്പോള്‍ ജനങ്ങളുടെ രോഷമെല്ലാം അടങ്ങും. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആറന്മുളയിലേയും കേരളത്തിലെയും ജനങ്ങള്‍ക്ക്‌ കൊടുക്കുന്ന ആശ്വാസം. ഐക്യരാഷ്‌ട്രസഭയുടെ യുനസ്കോ ലോക പൈതൃക ഗ്രാമമായി തിരഞ്ഞെടുത്ത ആറന്മുളയെ ഹിമാലയ പര്‍വ്വത നിരകളേക്കാള്‍ ആവാസവ്യവസ്ഥാ പ്രാധാന്യമര്‍ഹിക്കുന്ന, വൈവിദ്ധ്യമാര്‍ന്ന, ലക്ഷോപലക്ഷം സൂക്ഷ്മ ജിവജാലങ്ങളും, വൃക്ഷസസ്യലതാദികളും സമരസപ്പെട്ടുവളരുന്ന പശ്ചിമഘട്ടത്തിലെ ഒരു പ്രധാന കേന്ദ്രമായ ആറന്മുളയെ നശിപ്പിച്ച്‌ (ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ പൂഴ്‌ത്തി) പറത്തണം വിമാനം ഇവിടെത്തന്നെ.

ഭക്തര്‍ അത്യന്തം ആറന്മുളയപ്പാ എന്ന്‌ ഹൃദയാന്തരങ്ങളില്‍ നിന്നും വിളിച്ചുകേഴുന്ന പാര്‍ത്ഥസാരഥി ക്ഷേത്രത്തെയും ജനകോടികളുടെ സംസ്കൃതിയെയും നശിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ, ഈ പ്രദേശത്തെ മറ്റ്‌ അഞ്ച്‌ ക്ഷേത്രങ്ങളും പന്ത്രണ്ടിലധികം സര്‍പ്പക്കാവുകളും തുടച്ചുമാറ്റിക്കൊണ്ട്‌ വളരെ സ്വഛന്ദജീവിതം നയിക്കുന്ന അയ്യായിരത്തി ഒരുന്നൂറ്‌ കുടുംബങ്ങളെ അവരുടെ പൈതൃകഭൂമിയില്‍ നിന്ന്‌, ഇഷ്ടഗൃഹങ്ങളില്‍ നിന്നും നിഷ്കാസനം ചെയ്യിച്ചുകൊണ്ട്‌ ഇവര്‍ എങ്ങോട്ട്‌ പോകും; പോകണം – എന്നറിയില്ല. ഇവിടെ ഒരു വിമാനം പറത്തുന്ന താവളം വേണം നമ്മുടെ മുഖ്യമന്ത്രിക്ക്‌. ആറന്മുളയപ്പന്റെ പുത്തരിക്കണ്ടം എന്ന്‌ പുകള്‍പെറ്റ വയലുകളും പുഞ്ചപ്പാടങ്ങളും ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും മാത്രമല്ല പമ്പാനദിയിലേക്ക്‌ ഇപ്രദേശത്തുകൂടെയുള്ള കൈവഴികളെല്ലാം നികത്തിക്കൊണ്ട്‌, പമ്പാനദിയെ ഉണക്കി ലോകപ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളികളും വള്ളസദ്യയും അപ്രസക്തമാക്കി, പള്ളിയോടങ്ങളെ വിമാനത്താവളത്തിലെ കാഴ്ച വസ്തുക്കളാക്കി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നമ്മുടെ മുഖ്യമന്ത്രിക്ക്‌ പറത്തണം വിമാനം ഇവിടെത്തന്നെ. നീരുറവകളും ജലസ്രോതസ്സുകളും ഇല്ലാതാകുന്നതോടെ ഇപ്രദേശത്തെ കിണര്‍, കുളം മുതലായവ വറ്റിവരളും. കുടിവെള്ളത്തിന്‌ വെള്ളക്കുപ്പി വ്യവസായത്തെ ആശ്രയിക്കേണ്ടിവരും. അത്‌ പ്രോത്സാഹിപ്പിച്ച്‌ മുഖ്യമന്ത്രിക്ക്‌ പറത്തണം വിമാനം ഇവിടെത്തന്നെ.

പമ്പയുടെ ശോഷണത്തോടെ കുട്ടനാടിന്‌ ആവശ്യമായ ജലം കിട്ടാതാവുകയും ഓരുജലം കയറി നെല്‍കൃഷി അവസാനിക്കും. ഒപ്പം ഭൂമാഫിയകള്‍ക്ക്‌ ഭൂമി വാങ്ങിക്കൂട്ടി നികത്തി വന്‍ വ്യവസായം നടത്താം. പോരെങ്കില്‍ മോണ്ടേക്‌ സിംഗ്‌ ആലുവാലിയ മുന്‍കൂട്ടി നിര്‍ദ്ദേശവും കൊടുത്തിട്ടുണ്ട്‌. ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രി.

1500 മുതല്‍ 2000 ഏക്കര്‍ പുഞ്ചപ്പാടങ്ങളും എണ്ണമറ്റ തോടുകളും കൈവഴികളും നികത്തിയെടുക്കാന്‍ എത്രമാത്രം കുന്നുകളും മലകളും ഇടിച്ച്‌ നിരത്തണം എന്ന യുക്തിചിന്തപോലുമില്ലാതെ ഇവിടെത്തന്നെ പറത്തണം വിമാനം മുഖ്യമന്ത്രിക്ക്‌. പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അനുമതികിട്ടാതെ, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തി, പാരിസ്ഥിതികാഘാതം സൃഷ്ടിച്ച്‌, പൈതൃകപാരമ്പര്യത്തെയും ജീവനത്തെയും ഇല്ലാതാക്കി, ഇതിനെതിരായ കോടതി വിധികളെയും നിയമപരമായി വേണ്ടുന്ന കടമ്പകളെയും തൃണവല്‍ഗണിച്ചുകൊണ്ട്‌, ഐഎന്‍എസ്‌ ഗരുഡയുടെ വ്യോമയാന പരിധി ലംഘിച്ചായാലും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി സമ്പാദിച്ച്‌, ഇതിന്റെ പിന്നിലുള്ള ശക്തമായ കറുത്ത കരങ്ങളെ പ്രോത്സാഹിപ്പിച്ച്‌, ‘സര്‍വ്വ സമ്മതനായ’ ജനപ്രതിനിധിക്ക്‌ പറത്തണം വിമാനം ഇവിടെത്തന്നെ.

രാഷ്‌ട്രത്തിന്റെ സമ്പത്തുകള്‍ കൊള്ളയടിച്ച്‌ കരസ്ഥമാക്കി അത്‌ പൂഴ്‌ത്തുവാന്‍ ചില കോര്‍പ്പറേറ്റ്‌ മാഫിയകളും ചേര്‍ന്ന്‌ കണ്ടുപിടിച്ച മാര്‍ഗ്ഗമായ വിമാനത്താവള പദ്ധതിക്ക്‌ ആക്കം കൂട്ടുവാന്‍ സര്‍ക്കാര്‍ ഷെയര്‍ പങ്കാളിത്തം പ്രഖ്യാപിച്ച്‌ ചുക്കാന്‍ പിടിക്കുന്ന ജനനായകന്‍ വിമാനം പറത്തുവാന്‍ നല്ലതരം കളിപ്പാട്ടം വില്‍ക്കുന്ന കട അന്വേഷിക്കുന്നതായിരിക്കും എല്ലാപേര്‍ക്കും ഉത്തമം.

ജി. മോഹനന്‍ നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.