Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തോറ്റിട്ടും റയല്‍ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 10:45 pm IST
inFootball

ഇസ്താംബൂള്‍: രണ്ടാം പാദത്തില്‍ തോറ്റിട്ടും കരുത്തരായ റയല്‍ മാഡ്രിഡ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആദ്യ പാദത്തിലെ വിജയത്തിന്റെയും എവേ ഗോളിന്റെയും അകമ്പടിയോടെയാണ്‌ റയല്‍ മാഡ്രിഡ്‌ അവസാന നാലില്‍ ഇടംപിടിച്ചത്‌. സ്വന്തം മൈതാനത്ത്‌ നടന്ന ആദ്യപാദത്തില്‍ 3-0ന്റെ വിജയം സ്വന്തമാക്കിയ റയല്‍ പക്ഷേ, രണ്ടാം പാദത്തില്‍ തുര്‍ക്കി ക്ലബായ ഗലത്സരെയോട്‌ രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെട്ടു. ഇതോടെ ഇരുപാദങ്ങളിലുമായി 5-3ന്റെ വിജയം സ്വന്തമാക്കിയാണ്‌ റയല്‍ ചാമ്പ്യന്‍സ്‌ ലീഗിന്റെ അവസാന നാലില്‍ ഇടംപിടിച്ചത്‌. രണ്ടാം പാദത്തില്‍ റയലിന്‌ വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട്‌ ഗോളുകളും നേടിയപ്പോള്‍ ഗലത്സരെയുടെ ഗോളുകള്‍ നേടിയത്‌ എബോയോ, സ്നൈഡര്‍, ദ്രോഗ്ബ എന്നിവരാണ്‌.

ഇസ്താംബൂളില്‍ നടന്ന രണ്ടാം പാദത്തില്‍ തുടക്കത്തില്‍ ഉജ്ജ്വലമായി കളിച്ച റയലിന്‌ വേണ്ടി എട്ടാം മിനിറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ ആദ്യ ഗോള്‍ നേടി. മെസ്യൂട്ട്‌ ഓസില്‍ പന്തുമായി കുതിച്ചശേഷം സമി ഖദീരക്ക്‌ പാസ്‌ നല്‍കി. പാസ്‌ പിടിച്ചെടുത്ത ഖദീരെ ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ക്രിസ്റ്റ്യാനോക്ക്‌ മറിച്ചുകൊടുത്തു. പന്തുപിടിച്ചെടുത്ത ക്രിസ്റ്റ്യാനോ തൊടുത്ത ഷോട്ട്‌ ഗലത്സരെ ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. പിന്നീട്‌ ആദ്യ പകുതിയില്‍ ലീഡ്‌ ഉയര്‍ത്താന്‍ റയലിനും സമനില ഗോള്‍ നേടാന്‍ ഗലത്സരെക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഗലത്സരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 57-ാ‍ം മിനിറ്റില്‍ ഗലത്സരെ സമനില പിടിച്ചു. പ്ലേ മേക്കര്‍ വെസ്ലി സ്നൈഡര്‍ തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത എബോയോ ഒന്ന്‌ വെട്ടിത്തിരിഞ്ഞ ശേഷം 18 വാര അകലെനിന്ന്‌ തൊടുത്ത ഷോട്ട്‌ റയല്‍ ഗോളി ഡീഗോ ലോപ്പസിനെ കീഴടക്കി വലയില്‍ പതിച്ചു. സമനില പിടിച്ചതോടെ ദ്രോഗ്ബയുടെയുടെ നേതൃത്വത്തില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കിയ ഗലത്സരെ 71-ാ‍ം മിനിറ്റില്‍ ലീഡ്‌ നേടി. സബ്രി സരിഗോലു നല്‍കിയ പാസിലൂടെ വെസ്ലി സ്നൈഡറാണ്‌ നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ റയല്‍ വല കുലുക്കിയത്‌. തൊട്ടടുത്ത മിനിറ്റില്‍ ഗലത്സരെ വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഇത്തവണ അവരുടെ സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്ബയാണ്‌ ലക്ഷ്യം കണ്ടത്‌. വലതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറിയ ഗലത്സരെയുടെ നോര്‍ഡിന്‍ അംരാബട്ട്‌ ബോക്സിനുള്ളിലേക്ക്‌ തള്ളിക്കൊടുത്ത പന്ത്‌ സൂപ്പര്‍ താരം ദിദിയര്‍ ദ്രോഗ്ബ പുറംകാലുകൊണ്ട്‌ വലയിലേക്ക്‌ തള്ളിയിട്ടു (3-1). വീണ്ടും ദ്രോഗ്ബയുടെയും സ്നൈഡറുടെയും നേതൃത്വത്തില്‍ ഗലത്സരെ താരങ്ങള്‍ റയല്‍ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ടിരുന്നു. റയല്‍ ഗോളി ഡീഗോ ലോപ്പസിന്റെ മികച്ച ചില രക്ഷപ്പെടുത്തലും പ്രതിരോധനിര അവസരത്തിനൊത്തുയരുകയും ചെയ്തതോടെ മുന്നേറ്റങ്ങളുടെ മുനയൊടിഞ്ഞു. പിന്നീട്‌ മത്സരം അവസാന നിമിഷങ്ങളിലേക്ക്‌ നീങ്ങുന്നതിനിടെ റയലിന്റെ രണ്ടാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ കരിം ബെന്‍സേമയുടെ പാസില്‍ നിന്നാണ്‌ റൊണാള്‍ഡോ തന്റെ രണ്ടാം ഗോള്‍ നേടിയത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ഈ സീസണില്‍ റോണോയുടെ 11-ാ‍ം ഗോളായിരുന്നു ഇത്‌. ഇതിനിടെ രണ്ടാം മഞ്ഞകാര്‍ഡും ലഭിച്ച ആര്‍ബിയോളക്ക്‌ മൈതാനത്തുനിന്ന്‌ പുറത്തുപോകേണ്ടിയും വന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.