Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റോയല്‍സ്‌ റോക്സ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 12:45 am IST
inCricket

ജയ്‌പൂര്‍: ട്വന്റി20 ക്രിക്കറ്റ്‌ ബാറ്റ്സ്മാന്‍മാര്‍ക്ക്‌ ആധിപത്യം നല്‍കുന്ന നിയമങ്ങളുടെയും മത്സരസാഹചര്യങ്ങളുടെയും തട്ടകമാണ്‌. ഗ്യാലറിയിലേക്ക്‌ പന്തുകള്‍ പറന്നിറങ്ങുന്നതും സൂപ്പര്‍ സോണിക്‌ വേഗത്തില്‍ ബൗണ്ടറി റോപ്പില്‍ മുട്ടിത്തെറിക്കുന്നതുമൊക്ക കാണാനാണ്‌ ഏവര്‍ക്കും ഇഷ്ടം. അത്തരം റണ്‍സ്‌ മഴക്കൊതിയന്‍മാര്‍ക്ക്‌ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സും മുന്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളി നിരാശ സമ്മാനിച്ചിരുന്നേക്കാം. ബ്രാഡ്‌ ഹോഡ്ജിന്റെയും ഇയോണ്‍ മോര്‍ഗന്റെയും ചെറു വിസ്ഫോടനങ്ങള്‍ ഒഴിച്ചാല്‍ ജയ്‌പൂരിലെ കളംവാണത്‌ ബൗളര്‍മാരായിരുന്നു.
പന്തേറുകാര്‍ മാറ്റുരച്ചുനോക്കിയ മത്സരത്തില്‍ ജയം റോയല്‍സിനൊപ്പം നിന്നു. 19 റണ്‍സിന്‌ നൈറ്റ്‌ റൈഡേഴ്സിനെ മറിച്ചിട്ട റോയല്‍സ്‌ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റ്‌ ചെയ്ത റോയല്‍സ്‌ ബ്രാഡ്‌ ഹോഡ്ജ്‌ (46), അജിന്‍ക്യ രഹാനെ (36) എന്നിവരുടെ മികവില്‍ ആറു വിക്കറ്റിന്‌ 144 റണ്‍സ്‌ സ്വരുക്കൂട്ടി. നൈറ്റ്‌ റൈഡേഴ്സിന്റെ പോരാട്ടം 19 ഓവറില്‍ 125ല്‍ അവസാനിച്ചു.

പിച്ചിന്റെ സ്വഭാവറിഞ്ഞു തന്നെ റോയല്‍സും റൈഡേഴ്സും അവസാന ടീമുകളെ നിശ്ചയിച്ചു. റോയല്‍സ്‌ സ്പിന്നര്‍മാരെ ഒഴിവാക്കിയപ്പോള്‍. റൈഡേഴ്സില്‍ സുനില്‍ നരെയ്ന്‍ ഇടംലഭിച്ചു. റോയല്‍സ്‌ ഇന്നിങ്ങ്സിന്റെ 19-ാ‍ം ഓവറില്‍ നരെയ്ന്‍ വഴങ്ങിയ പതിനെട്ട്‌ റണ്‍സുകള്‍ അന്തിമ ഫലത്തെ സ്വാധീനിക്കുകയും ചെയ്തു. ഓസീസ്‌ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സനും (5) ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും (17) സ്റ്റ്യുവര്‍ട്ട്‌ ബിന്നിയും (16) അടിതെറ്റിവീണപ്പോള്‍ രാജസ്ഥാനികളെ താങ്ങി നിര്‍ത്തിയത്‌ രഹാനെയുടെയും ഹോഡ്ജിന്റെയും ബാറ്റുകളായിരുന്നു. പതിവുശൈലി മറന്നെങ്കിലും മൂന്നു ബൗണ്ടറികളും ഒരു സിക്സറും രഹാനെ സ്വന്തം പേരില്‍ ചേര്‍ത്തു. 16-ാ‍ം ഓവറില്‍ കൂപ്പറെയും (0) രഹാനെയെയും പുറത്താക്കിയ നരെയ്ന്‍ റോയല്‍സിനെ പ്രതിസന്ധിയിലാക്കി.എന്നാല്‍ ഹോഡ്ജും (ഏഴ്‌ ഫോറുകള്‍) ദിഷാന്ത്‌ യാഗ്നിക്കും (11 പന്തില്‍ ഒരു ഫോറും സിക്സറുമടക്കം 16) റോയല്‍സിന്റെ സ്കോറിനു മാന്യത നല്‍കി. റൈഡേഴ്സ്‌ ബൗളര്‍മാരില്‍ ബ്രറ്റ്‌ ലീ (4 ഓവറില്‍ 20ന്‌ 1) വേറിട്ടു നിന്നു.

ഗൗതം ഗംഭീറും സംഘവും റോയല്‍സ്‌ പേസ്‌ ബൗളര്‍മാരുടെ ചൂട്‌ ശരിക്കനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട്‌. മലയാളി ബൗളര്‍ എസ്‌. ശ്രീശാന്തിനെ സിക്സറിനും ഫോറിനുമൊക്കെ ശിക്ഷിച്ച ഗംഭീര്‍ (22) കൊല്‍ക്കത്തയ്‌ക്ക്‌ ശുഭാരംഭം നല്‍കി. പിന്നാലെ ഷോണ്‍ ടെയ്റ്റിന്റെ തീപാറുന്ന പന്തുകളും കൂപ്പറുടെ മിശ്രണവും സിത്ഥാര്‍ഥ്‌ ത്രിവേദിയുടെ കൃത്യതയും കൊല്‍ക്കത്തയെ വലച്ചു. അച്ചടക്കം വീണ്ടെടുത്ത ശ്രീയും കസറിയപ്പോള്‍ റൈഡേഴ്സ്‌ വേച്ചുവേച്ചു നീങ്ങി. തന്റെ അവസാന മൂന്ന്‌ ഓവറുകളില്‍ 11 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത ശ്രീ ബ്രെറ്റ്‌ ലീ യെ (5) വിക്കറ്റ്‌ ദാഹം തീര്‍ത്തു. മൂന്നു വിക്കറ്റുകളുമായി കൂപ്പറും ത്രിവേദിയും രാഹുല്‍ ശുക്ലയും (2) ദൗത്യം പൂര്‍ണമാക്കുകയും ചെയ്തു. റൈഡേഴ്സ്‌ ബാറ്റിങ്‌ ലൈനപ്പിലെ വന്‍തോക്കുകളായ മന്‍വീന്ദര്‍ ബിസ്ല (1), ജാക്വസ്‌ കാലിസ്‌ (0), മനോജ്‌ തിവാരി (14), യൂസഫ്‌ പഠാന്‍ (0) എന്നിവര്‍ തീതുപ്പാന്‍ മറന്നു. ഇയോണ്‍ മോര്‍ഗന്‍ (51) ഒരറ്റത്തു പിടിച്ചു നിന്നപ്പോള്‍ റൈഡേഴ്സ്‌ ജയം മോഹിച്ചു. 19-ാ‍ംഓവറിന്റെ ആദ്യ പന്തില്‍ മോര്‍ഗനെ കൂപ്പര്‍ ബൗള്‍ഡാക്കിയതോടെ റോയല്‍സ്‌ ജയം ഉറപ്പിച്ചു. സിദ്ധാര്‍ഥ്‌ ത്രിവേദി കളിയിലെ കേമന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.