Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൂനെക്ക്‌ വീണ്ടും തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 10:01 pm IST
inCricket

പൂനെ: പൂനെ വാരിയേഴ്സിന്‌ വീണ്ടും തോല്‍വി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ്‌ സണ്‍റൈസേഴ്സിനോട്‌ കീഴടങ്ങിയ പൂനെ യോദ്ധാക്കള്‍ ഇന്നലെ നടന്ന മത്സരത്തില്‍ കിംഗ്സ്‌ ഇലവന്‍ പഞ്ചാബിനോടും ദയനീയമായി പരാജയപ്പെട്ടു. എട്ട്‌ വിക്കറ്റിനാണ്‌ ഗില്ലിയുടെ ടീം ആഞ്ചലോ മാത്യൂസിന്റെ പൂനെ വാരിയേഴ്സിനെ കീഴടക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത പൂനെ വാരിയേഴ്സിന്‌ 20 ഓവറില്‍ 9 വിക്കറ്റിന്‌ വെറും 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 25 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന അഭിഷേക്‌ നായരാണ്‌ പൂനെ നിരയിലെ ടോപ്സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍ 46 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 100 റണ്‍സെടുത്ത്‌ ലക്ഷ്യം മറികടന്നു. കിംഗ്സ്‌ ഇലവന്‌ വേണ്ടി 43 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന മനന്‍ വോറയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. പരിക്കേറ്റ യുവരാജ്‌ സിംഗിന്‌ പകരം ടി. സുമനാണ്‌ പൂനെക്ക്‌ വേണ്ടി കളിക്കാനിറങ്ങിയത്‌.

ടോസ്‌ നേടിയ പൂനെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്‌ ബാറ്റിങ്ങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച തുടക്കം നല്‍കാന്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന മനീഷ്‌ പാണ്ഡെയെ പൂനെക്ക്‌ നഷ്ടമായി. പ്രവീണ്‍കുമാറിന്റെ പന്തില്‍ ബൗള്‍ഡായാണ്‌ മനീഷ്‌ മടങ്ങിയത്‌. പിന്നീട്‌ ഉത്തപ്പയും സുമനും ചേര്‍ന്ന്‌ പൂനെയെ മുന്നോട്ട്‌ നയിച്ചെങ്കിലും സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ സുമനും മടങ്ങി. ആറ്‌ റണ്‍സെടുത്ത സുമന്‍ അസര്‍ മെഹമൂദിന്റെ പന്തില്‍ പ്രവീണ്‍കുമാറിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മടങ്ങിയത്‌. 8 റണ്‍സ്‌ കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പൂനെക്ക്‌ നഷ്ടമായി. മൂന്ന്‌ റണ്‍സെടുത്ത സാമുവല്‍സ്‌ റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും പവലിയനിലേക്ക്‌ മടങ്ങി. പിയൂഷ്‌ ചൗളയുടെ പന്തില്‍ ബൗള്‍ഡായാണ്‌ ഉത്തപ്പ പുറത്തായത്‌. പിന്നീട്‌ സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത നായകന്‍ ആഞ്ചലോ മാത്യൂസും ക്രീസ്‌ വിട്ടു. അവാനയുടെ പന്തില്‍ ഗില്‍ക്രിസ്റ്റിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മാത്യൂസ്‌ മടങ്ങിയത്‌.

ഈ തകര്‍ച്ചയില്‍ നിന്ന്‌ കരകയറാന്‍ പിന്നീട്‌ ഒരിക്കലും പൂനെ വാരിയേഴ്സിന്‌ കഴിഞ്ഞില്ല. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ റോസ്‌ ടെയ്‌ലറും മടങ്ങി. 19 പന്തില്‍ നിന്ന്‌ 15 റണ്‍സെടുത്ത റോസ്‌ ടെയ്‌ലറെ പ്രവീണ്‍കുമാറിന്റെ പന്തില്‍ ഗുര്‍ക്രീരത്‌ സിംഗ്‌ പിടികൂടി. പിന്നീട്‌ മിച്ചല്‍ മാര്‍ഷും അഭിഷേക്‌ നായരും ചേര്‍ന്ന്‌ 7-ാ‍ം വിക്കറ്റില്‍ 25 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ റയാന്‍ ഹാരിസ്‌ ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന്‌ എട്ട്‌ റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ അസര്‍ മഹമൂദ്‌ ബൗള്‍ഡാക്കിയപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ രാഹുല്‍ ശര്‍മ്മ റണ്ണൗട്ടായി. കിംഗ്സ്‌ ഇലവന്‌ വേണ്ടി പ്രവീണ്‍കുമാറും അസര്‍ മഹമൂദും രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

100 റണ്‍സ്‌ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കിംഗ്സ്‌ ഇലവന്‌ സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ നായകന്‍ ഗില്‍ക്രിസ്റ്റിന്‍ നഷ്ടമായി. 10 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 15 റണ്‍സെടുത്ത ഗില്ലിയെ മാത്യൂസിന്റെ പന്തില്‍ സാമുവല്‍സ്‌ പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മന്‍ദീപ്‌ സിംഗിനൊപ്പം മനന്‍ വോറ ഒത്തുചേര്‍ന്നതോടെ പൂനെയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 9.4 ഓവറില്‍ 79 റണ്‍സിലെത്തിച്ചു. 26 പന്തില്‍ നിന്ന്‌ നാല്‌ ബൗണ്ടറിയടക്കം 31 റണ്‍സെടുത്ത മന്‍ദീപ്‌ സിംഗിനെ രാഹുല്‍ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിച്ചത്‌. തുടര്‍ന്നെത്തിയ ഡേവിഡ്‌ ഹസ്സിയുടെ സഹായത്തോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മനന്‍ വോറ കിംഗ്സ്‌ ഇലവനെ വിജയത്തിലേക്ക്‌ നയിച്ചു. 28 പന്തില്‍ നിന്ന്‌ 7 ബൗണ്ടറികളോടെ 43 റണ്‍സെടുത്ത മനന്‍ വോറയും എട്ട്‌ റണ്‍സെടുത്ത ഡേവിഡ്‌ ഹസ്സിയും പുറത്താകാതെ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പുതിയ വാര്‍ത്തകള്‍

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.