Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെറുതെ ആയില്ല തങ്കച്ചി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 12:31 am IST
in Vicharam

ഡോ. യാമിനി തങ്കച്ചിയാണ്‌ പുതുതലമുറയ്‌ക്ക്‌ മാതൃകയാക്കാവുന്ന സ്ത്രീ രത്നം. പുരുഷാധിപത്യ പ്രവണതകള്‍ക്കെതിരെ കാടും മേടുമിളക്കി പ്രകടനം നടത്തുന്നവര്‍ ഈ ധീരവനിതയുടെ ചിത്രങ്ങളേന്തണം, അവര്‍ക്ക്‌ സിന്ദാബാദ്‌ വിളിക്കണം. ഒരു പുരുഷനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ പഠിക്കാന്‍ സിനിമാനടനും മന്ത്രിയും സര്‍വോപരി യാമിനി തങ്കച്ചിയുടെ ഭര്‍ത്താവുമായ ഗണേശകുമാരന്‍ നല്‍കിയ വിവാഹമോചന ഹര്‍ജി ഒന്നു വായിച്ചുനോക്കണം. പീഡകന്മാരായ പുരുഷന്മാരെ നേരിടാന്‍ കൊതിക്കുന്ന ഏത്‌ കുടുംബിനികള്‍ക്കും വായിച്ച്‌ കോള്‍മയിര്‍ കൊള്ളാനുള്ള വകയുണ്ട്‌ പ്രസ്തുത ഹര്‍ജിയില്‍.

രണ്ടുവര്‍ഷമായി യുഡിഎഫ്‌ മന്ത്രിസഭയില്‍ നിന്ന്‌ ഒന്നെങ്കിലും വീഴുമോ എന്നെങ്കിലും നോക്കി കവണയില്‍ കല്ലുമായി നടന്നവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു ഡോ. തങ്കച്ചിയുടെ പ്രകടനം. ക്രിക്കറ്റ്‌ ഭാഷയില്‍ പറഞ്ഞാല്‍ അതായിരുന്നു ടൈമിംഗ്‌. വിവാഹമോചന ഹര്‍ജി കൊടുത്ത്‌ മാന്യനാകാന്‍ പുറപ്പെട്ട ഗണേശന്റെ മുഖം തങ്കച്ചി മാന്തിക്കീറി. കരഞ്ഞും പിഴിഞ്ഞും മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിലാക്കിയും ഡോക്ടര്‍ മുന്നേറി. തങ്കച്ചി സ്ക്രീനില്‍ നിന്നുമായുമ്പോള്‍ കാണുന്നത്‌ പാവം റിജോയെയാണ്‌. സാറിനെ മാഡം മര്‍ദ്ദിക്കുന്നത്‌ ഓഫീസുമുറിയുടെ താക്കോല്‍ദ്വാരത്തിലൂടെ ഒളിഞ്ഞുനോക്കിക്കണ്ടതിന്റെ ദൃക്‌സാക്ഷി വിവരണം. ‘കഴുത്തില്‍ കുത്തിപ്പിടിച്ചു, നെഞ്ചത്ത്‌ ചവിട്ടി…….. എന്റെ സാര്‍ നിലവിളിച്ചു…….’ എന്നൊക്കെ പോകുന്നു ഗണേശഭൃത്യന്റെ വിലാപം.

പിന്നാലെ വന്നത്‌ സാക്ഷാല്‍ ഗണേശന്‍ തന്നെ. പണ്ടും തന്റെ ശരീരമെല്ലാം ഈ തങ്കച്ചി മാന്തിക്കീറാറുണ്ടായിരുന്നുവെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. രാജിയില്ല, ഗൂഢാലോചന എന്നൊക്കെ വേറെയും ചിലത്‌. രാജിവെപ്പിച്ചേ അടങ്ങൂ എന്ന മട്ടിലായിരുന്നു പിന്നെ തങ്കച്ചി. നേരെ മുഖ്യമന്ത്രിക്ക്‌ പരാതി, പിന്നെ മ്യൂസിയം പോലീസ്‌ സ്റ്റേഷനില്‍. രാത്രി പന്ത്രണ്ടേന്നടിക്കും മുമ്പ്‌ ഗണേശമന്ത്രി രാജിയെഴുതി. അതാണ്‌ തങ്കച്ചി.

ബാലകൃഷ്ണപിള്ളയദ്ദേഹം മകന്‌ നല്‍കിയ മുത്താണ്‌ യാമിനിയെന്നും നല്ലൊരു ഡോക്ടറെത്തന്നെ അദ്ദേഹം ഭാര്യയായി നല്‍കിയെന്നുമാണ്‌ മുമ്പ്‌ വെള്ളാപ്പള്ളി പറഞ്ഞത്‌. നല്ല ഡോക്ടര്‍ എന്നത്‌ ഏത്‌ രോഗത്തിനാണ്‌ എന്ന്‌ ഇപ്പോഴാണ്‌ കേരളം അറിയുന്നത്‌. കീഴൂട്ട്‌ രാമന്‍പിള്ളയുടെ മകന്‍ ബാലന്‍പിള്ളയ്‌ക്കും ബാലന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പിള്ളയ്‌ക്കും പൊതുവായുള്ള സ്വത്തു വിവരങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്‌. യാമിനിയൊന്നുപോരാ ഗണേശന്ന്‌ എന്ന്‌ ഭാഷാവൃത്തത്തിന്റെ ലക്ഷണം പഠിപ്പിക്കുന്ന ലാഘവത്തില്‍ പിള്ളയെ ചാരത്തിരുത്തി വെള്ളാപ്പള്ളി പറഞ്ഞതും നമ്മള്‍ കേട്ടതാണ്‌.

ഗണേശന്‍ ഒരു സിനിമാക്കാരന്‍ മാത്രമായിരുന്നെങ്കില്‍ യാമിനി എപ്പിസോഡിന്‌ ഈ ഗ്ലാമര്‍ ഉണ്ടാകുമായിരുന്നില്ല. സിനിസ്റ്റാറല്ലാത്തതിനാല്‍ യാമിനിയുടെ പേരും പടവും പോലും പത്രത്തില്‍ വരാനുമിടയില്ല. പല സിനിമാക്കാരുടെയും കാര്യത്തിലെന്നപോലെ ഒരു വിവാഹമോചന വാര്‍ത്ത. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. കൂട്ടത്തില്‍ കേമനായ മന്ത്രി. എല്ലാവരും ഖദറിട്ടപ്പോള്‍ കളര്‍ മാത്രമണിഞ്ഞ ചുള്ളന്‍. വയസ്‌ അമ്പതോടടുക്കുമ്പോഴും മുപ്പതിന്റെ ചുറുചുറുക്കില്‍ നെല്ലിയാമ്പതി കയറിയ യുവകേസരി. ഉമ്മന്‍ചാണ്ടിയുടെ ‘പ്രിയപുത്രന്‍’. ‘ഉമ്മന്‍ചാണ്ടിയാണല്ലൊ അവന്‌ അച്ഛനേക്കാളും അച്ഛന്‍’ എന്ന്‌ ബയോളജിക്കല്‍ ടിപ്പണി കൂടാതെ പിള്ള ചാനല്‍വട്ടത്തില്‍ തട്ടുന്നത്‌ നമ്മള്‍ കേട്ടതാണ്‌. അങ്ങനെയുള്ള ഗണേശന്റെ ഭാര്യയാകുമ്പോള്‍ യാമിനിക്ക്‌ ഗ്ലാമര്‍ കൂടും. ആരാധകരേറും.

22കോടിയാണ്‌ യാമിനി ചോദിച്ചത്‌. മധ്യസ്ഥ ചര്‍ച്ചകള്‍ പലവഴിക്ക്‌. കൊടുത്താല്‍ ഗണേശന്‌ ശേഷിക്കുന്ന മാനം ഭദ്രം, ഇനിയെന്തെങ്കിലും ശേഷിക്കുന്നുവെങ്കില്‍ മാത്രം. ദയനീയമാണ്‌ യാമിനീ പീഡനകഥ വിളമ്പുന്ന സിനിമാമന്ത്രിയുടെ ഹര്‍ജി. ആണെന്നുപറയാന്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതും തകര്‍ന്നു എന്നാണ്‌ ഗണേശന്റെ വിലാപം. ഒപ്പം ഭാര്യ മാന്തിക്കീറിയ മുഖത്തിന്റെ മൂന്നുനാലു ക്ലോസപ്‌ ചിത്രങ്ങളും. ഡോ.യാമിനി പക്ഷേ പ്രസിദ്ധീകരണത്തിന്‌ നല്‍കിയത്‌ നീണ്ട പതിനാറാണ്ടത്തെ പീഡനകഥയാണ്‌. അതും മകനെക്കൊണ്ട്‌ ഷൂട്ട്‌ ചെയ്യിച്ച്‌ സിഡിയിലുമാക്കി. തെളിവുകളായി അവ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വാരിവിതറി. ഇപ്പറഞ്ഞതിനൊക്കെയാണ്‌ തറവാട്ടുഗുണം എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്‌. ഗണേശന്‍ കാളകളിച്ച്‌ നടന്നിരുന്ന കാലത്ത്‌ കൊട്ടാരക്കരക്കാര്‍ പറഞ്ഞിരുന്നത്‌ ‘അച്ഛന്റെയല്ലേ മോന്‍’ എന്നാണ്‌.

ഗണേശന്‍ ആദ്യം മന്ത്രിയായ 2001ലും തങ്കച്ചി പീഡനകഥകളുമായി വന്നിരുന്നു. വേര്‍പിരിയലും ഒത്തുചേരലുമൊക്കെയായി അന്നുമുണ്ടായി കഥകള്‍. പക്ഷേ അന്ന്‌ ഇന്നത്തെപ്പോലെ പിന്നാമ്പുറത്ത്‌ അധികം പേരുണ്ടായിരുന്നതായി കേട്ടിട്ടില്ല. ആകെയുള്ളൊരച്ഛന്‍ പുത്രവാത്സല്യം കൊണ്ട്‌ ചെയ്യുന്ന ചെറിയ ചെറിയ പണികള്‍ എന്നേ അതിന്‌ വ്യാഖ്യാനമുണ്ടായിരുന്നുള്ളു. പത്തൊന്‍പത്‌ കൊല്ലത്തെ ദാമ്പത്യം അടിച്ചും പിരിഞ്ഞും ജീവിതം. മൂന്നുകൊല്ലത്തെ പിണക്കത്തിനൊടുവില്‍ 2001 നവംബര്‍ 17ന്‌ ഒരു ഒത്തുചേരല്‍. അതും വാത്സല്യനിധിയായ അച്ഛന്റെ ആഗ്രഹം. അങ്ങനെ പിള്ള ആഗ്രഹിച്ചപ്പോഴെല്ലാം യാമിനി ഇടഞ്ഞു. പിന്നെ ഒത്തുചേര്‍ന്നു. കയ്യിലിരിപ്പ്‌ നന്നല്ലാത്തതിനാല്‍ ഗണേശന്‌ മിണ്ടാട്ടമുണ്ടായില്ല. ആരൊക്കെ വിയോജിച്ചാലും പിള്ളയെങ്കിലും പറയും വെറുതെ ആയില്ല തങ്കച്ചി എന്ന്‌.

1985ല്‍ ഇരകളിലാണ്‌ ഗണേശന്റെ ഇരപിടിത്തത്തിന്റെ തുടക്കം. ഇപ്പോള്‍ ഇരയാരാണെന്ന അന്വേഷണത്തിലാണ്‌ ക്രൈംബ്രാഞ്ച്‌ എസ്പി ഉമാ ബെഹ്‌റ. പഞ്ചാബു മോഡലിലും ഇടമലയാറിലുമൊക്കെ കുടുങ്ങി പിള്ള സ്വയം ചീത്തയാക്കിയ ആ പേര്‌ ഒന്നു നന്നാക്കാന്‍ മകന്‍ കച്ചകെട്ടിയിറങ്ങിയതോടെയാണ്‌ കൊട്ടാരക്കരക്കാര്‍ക്കും മഹാഗണപതിക്കും മാത്രമറിയുമായിരുന്ന ഇരകളുടെ കുടുംബകഥ മിനിസ്ക്രീനില്‍ നിറഞ്ഞാടാന്‍ തുടങ്ങിയത്‌. ഗണേശന്‍ ഒരു കൊച്ചുമിടുക്കനാണെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ സാക്ഷ്യപത്രം. മിടുക്ക്‌ പാരമ്പര്യ ഗുണമാണെന്ന്‌ അച്ഛനെയും മകനെയുമറിയുന്നവര്‍ തലകുലുക്കി സമ്മതിക്കും. ഗണേശന്റെ മിടുക്കിന്‌ ഇരകളായ 22 കുടുംബിനികളുടെ പേരും വിലാസവും പോക്കറ്റിലിട്ടാണ്‌ ചീഫ്‌ വിപ്പിന്റെ വെല്ലുവിളി. കൂട്ടത്തില്‍ കൂടുതല്‍ ചരിത്രം നാട്ടുകാരറിയുമെന്ന്‌ താക്കീതും. എങ്കിലും വകുപ്പ്‌ ഭരണത്തില്‍ ഗണേശന്‍ പുലിയായിരുന്നുവെന്ന്‌ ഒരടക്കം പറച്ചിലുണ്ട്‌. ഭരണത്തിരക്കിന്റെ ഇടവേളകളിലായിരുന്നു അദ്ദേഹം യാമിനീ മര്‍ദ്ദനത്തിന്‌ സമയം കണ്ടെത്തിയിരുന്നതത്രെ. എന്തായാലും ഇപ്പോള്‍ പടിയിറക്കമാണ്‌.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

India

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

India

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

പുതിയ വാര്‍ത്തകള്‍

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.