Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സണ്‍റൈസേഴ്സ്‌ ഇന്ന്‌ ആദ്യ പോരാട്ടത്തിന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2013, 01:03 am IST
in Cricket

ഹൈദരാബാദ്‌: ഐപിഎല്‍ ആറാം പതിപ്പിലെ നവാഗതരായ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌ ഇന്ന്‌ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. ശ്രീലങ്കന്‍ താരം ഏയ്ഞ്ചലോ മാത്യുസിന്റെ നേതൃത്വത്തിലുള്ള പൂനെ വാരിയേഴ്സാണ്‌ സണ്‍റൈസേഴ്സിന്റെ എതിരാളികള്‍.

ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ അസ്തമയത്തില്‍ ഉദിച്ച സണ്‍ ഗ്രൂപ്പിന്റെ ടീമാണ്‌ സണ്‍റൈസേഴ്സ്‌ ഹൈദരാബാദ്‌. ചാര്‍ജില്ലാതെ മങ്ങിപ്പോയ ഡെക്കാന്റെ താരങ്ങളാണ്‌ നിരയിലുള്ളതെന്നതാണ്‌ സണ്‍റൈസേഴ്സിനെ അലട്ടുന്ന ഘടകം. ഐപിഎല്ലില്‍ അസ്ഥിരത കൊണ്ട്‌ അമ്പരപ്പുണ്ടാക്കിയ കൂടാരമായിരുന്നു പഴയ ഹൈദരാബാദ്‌. ആദ്യ ലീഗിലെ ചാരക്കൂമ്പാരത്തില്‍നിന്ന്‌ തൊട്ടടുത്ത വര്‍ഷം കിരീടത്തിലേക്ക്‌ കുതിച്ച ടീമായിരുന്നു ഡെക്കാന്‍ ചാര്‍ജേഴ്സ്‌. ആ കിരീടമാണ്‌ ഏകസമ്പാദ്യവും. നിശ്ചിത സമയത്തിനകം ഗ്യാരണ്ടി പണം കെട്ടിവക്കാന്‍ കഴിയാതിരുന്നതിനാലാണ്‌ ഡെക്കാന്‍ ചാര്‍ജേഴ്സിനെ ഐപിഎല്ലില്‍ നിന്നും ഇത്തവണ പുറത്താക്കിയത്‌. തുടര്‍ന്ന്‌ നടന്ന ലേലത്തിലാണ്‌ സണ്‍ ഗ്രൂപ്പ്‌ ടീമിനെ സ്വന്തമാക്കിയത്‌. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും മുന്‍ ലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്‌ ടീമിന്റെ ക്യാപ്റ്റന്‍.

മികച്ച താരങ്ങളാണ്‌ പൂനെയുടെ കരുത്ത്‌. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യുസിന്‌ പുറമെ റോസ്‌ ടെയ്‌ലര്‍, മര്‍ലോണ്‍ സാമുവല്‍സ്‌, ആരോണ്‍ ഫിഞ്ച്‌, സ്റ്റീവന്‍ സ്മിത്ത്‌, ലൂക്ക്‌ റൈറ്റ്‌, മിച്ചല്‍ മാര്‍ഷ്‌, വെയ്ന്‍ പാര്‍നല്‍, കീന്‍ റിച്ചാര്‍ഡ്സണ്‍, അജാന്ത മെന്‍ഡിസ്‌, യുവ്‌രാജ്‌ സിങ്‌, റോബിന്‍ ഉത്തപ്പ, മനീഷ്‌ പാണ്ഡെ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിംഗ്‌ നിരയാണ്‌ അവരുടെ കരുത്ത്‌. ഓസീസ്‌ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ പിന്‍മാറ്റം മാത്രമാണ്‌ അവരെ കുഴയ്‌ക്കുന്നത്‌. ബൗളിംഗില്‍ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍, അശോക്‌ ദിന്‍ഡ, രാഹുല്‍ ശര്‍മ, ഹര്‍പ്രീത്‌ സിങ്‌, അലി മുര്‍ത്താസ തുടങ്ങിയവരും മികച്ച താരങ്ങളാണ്‌. മലയാളി താരവും ഓള്‍ റൗണ്ടറുമായ റൈഫി വിന്‍സന്റ്‌ ഗോമസും പൂനെ ടീമില്‍ അംഗമാണ്‌. ഈ സീസണിലാണ്‌ ടെയ്‌ലറെയും യുവപ്രതിഭകളായ റിച്ചാര്‍ഡ്സണെയും മെന്‍ഡിസിനെയും അഭിഷേകിനെയും ലേലത്തില്‍ പിടിച്ച്‌ ടീമിന്റെ കരുത്ത്‌ വര്‍ധിപ്പിച്ചത്‌.

മറുവശത്ത്‌ സണ്‍റൈസേഴ്സും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്‌. കുമാര്‍ സംഗക്കാര നയിക്കുന്ന ടീമിന്റെ കരുത്ത്‌ ബൗളിംഗിലാണ്‌. ദക്ഷിണാഫ്രിക്കന്‍ പേസ്‌ ബൗളര്‍ ഡെയ്‌ല്‌ സ്റ്റെയിനാണ്‌ ബൗളിംഗ്‌ ആക്രമണത്തിന്റെ കുന്തമുന. സ്റ്റെയിന്‌ കൂട്ടായി ഇഷാന്ത്‌ ശര്‍മ്മ, അമിത്‌ മിശ്ര, ഡാരന്‍ സമി, ക്ലിന്റ്‌ മക്കായ്‌, മലയാളി താരം പി. പ്രശാന്ത്‌ തുടങ്ങിയവര്‍ ടീമിലുണ്ട്‌.

ബാറ്റിംഗില്‍ സംഗക്കാരക്ക്‌ കരുത്ത്‌ പകരാന്‍ പാര്‍ത്ഥിവ്‌ പട്ടേല്‍, ഓള്‍ റൗണ്ടര്‍മാരായ കാമറൂണ്‍ വൈറ്റ്‌, ജെ.പി. ഡുമിനി, തിസാര പെരേര, ശിഖര്‍ ധവാന്‍ എന്നിവരും ഉള്‍പ്പെടുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ധവാന്‍ കളിക്കാന്‍ സാധ്യതയില്ല.

ഈ സീസണില്‍ ടീമിലെത്തിയ സമിയും പെരേരയും മക്കല്ലവും ഡികോക്കും ത്യാഗിയുമാണ്‌ എടുത്തുപറയാവുന്ന വ്യത്യാസം. നാലു വിദേശതാരങ്ങള്‍ മാത്രം ആദ്യ പതിനൊന്നിലെത്തുമ്പോള്‍ പേരുകള്‍ ടീമിന്റെ ഘടനയില്‍ ചലനങ്ങളൊന്നുമുണ്ടാക്കുകയുമില്ല. പഴയ ഡാന്‍ ക്രിസ്റ്റ്യന്റെ സ്ഥാനത്തേക്കു പെരേരയോ സമിയോ വരുമെന്നു മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.