Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാറ്റം… സര്‍വത്ര നാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 11:41 pm IST
in Vicharam

ഒരു തിങ്കളാഴ്ച വൈകിട്ട്‌ നാലുമണി. സ്ട്രാറ്റജിക്‌ ഫോര്‍സൈറ്റിന്റെ ചുക്കാന്‍ പിടിച്ചിരുന്ന സന്ദീപ്‌ വസലേക്കറുടെ പുസ്തകത്തിന്റെ പരിഭാഷ ‘നവഭാരത നിര്‍മിതി’ വായിച്ച്‌ ഭാരതത്തിന്റെ സാധ്യതകളെക്കുറിച്ചോര്‍ത്ത്‌ ഉള്‍പുളകം കൊള്ളുകയായിരുന്നു. അശനിപാതം കണക്കെ പെട്ടെന്ന്‌ കറണ്ടുപോയി. മറ്റുള്ളവര്‍ക്കായ്‌ സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയായ സൂര്യന്റെ കോപജ്വാലയില്‍ വെന്തുരുകാന്‍ തുടങ്ങി. അടച്ചിട്ടിരുന്ന ജനാലകള്‍ തുറന്നു. കാറ്റും വെളിച്ചവും കടക്കട്ടെയെന്ന്‌ കരുതി. പക്ഷെ അറവുശാലയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം അസഹനീയം. ഇക്കാലത്ത്‌ കാറ്റും വെളിച്ചവും ദുഃഖമാണുണ്ണീയെന്നാരോ കാതിലോതി. ജനാലകള്‍ കൊട്ടിയടച്ച്‌ ബാഗുമായി വീട്ടിലേക്ക്‌ പോകാനിറങ്ങി. മങ്ങിയ കാഴ്ചകള്‍ വ്യക്തമാകാന്‍ കണ്ണടയും ധരിച്ചു.

ചായ കുടിയ്‌ക്കാനൊരു മോഹം. തട്ടുകടയെ ശരണംപ്രാപിയ്‌ക്കാന്‍ തീരുമാനിച്ചു. ഓടയില്‍നിന്നും വമിക്കുന്ന നാറ്റം മൂലം മൂക്കുപൊത്തി, മോഹം മനസ്സിലൊതുക്കി റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നു. ട്രെയിന്‍ വരാന്‍ ഏതാനും നിമിഷം ബാക്കിയുണ്ട്‌. സ്വസ്ഥമായി ഇരിയ്‌ക്കാമെന്ന്‌ വിചാരിച്ച്‌ മുന്നോട്ട്‌ നടക്കുമ്പോള്‍ റെയില്‍വേ പാളത്തില്‍ കുമിഞ്ഞുകൂടിയ അമേദ്യത്തില്‍നിന്നുയരുന്ന നാറ്റം.

ഒരുവിധത്തില്‍ ആലപ്പുഴ ചെന്നൈ ട്രെയിനില്‍ കയറിപ്പറ്റി. മദ്യവും പാന്‍പരാഗും കഴിച്ച യുവാക്കളില്‍നിന്നുയരുന്ന ദുര്‍ഗന്ധം സഹിക്കവയ്യ. അകത്തേയ്‌ക്ക്‌ കയറിനിന്നു. അവിടെ അതിനേക്കാള്‍ രൂക്ഷമായ നാറ്റം. യഹോവയില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യനരകമെന്ന്‌ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന യഹോവസാക്ഷിയുടെ നാറ്റം. അല്‍പ്പം ശുദ്ധവായുവിനുവേണ്ടി വാതിലിനരികിലെത്തി തല പുറത്തേയ്‌ക്കിട്ടു. ട്രെയിന്‍ കളമശ്ശേരിയില്‍ എത്തിയിരിക്കുന്നു. അവിടത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നുയരുന്ന നാറ്റം നാസാരന്ധ്രങ്ങളെയും തുളച്ചു കയറുന്നു. ആലുവയില്‍ ഇറങ്ങി ബൈക്കുമെടുത്ത്‌ വീട്ടിലേക്ക്‌ പോകവെ നാഷണല്‍ ഹൈവേയില്‍ ട്രാഫിക്‌ പോലീസിന്റെ പരിശോധന. അവിടെ അഴിമതിയുടെ ദുര്‍ഗന്ധം.

വീട്ടിലെത്തി. നാറ്റമെല്ലാം മാറാനായി കുളിച്ച്‌ വെടിപ്പായി. മനസ്സിനൊരു ഉന്മേഷം കിട്ടാനായി ടിവി ഓണ്‍ ചെയ്തു. ഇന്നത്തെ വാര്‍ത്തകള്‍ എന്തൊക്കെയെന്നറിയാന്‍ വാര്‍ത്താ ചാനല്‍ വച്ചു. പി.സി.ജോര്‍ജിന്റെ വായില്‍നിന്നുയര്‍ന്ന വാക്കുകളുടെ പുളിച്ചമണം. എന്റര്‍ടെയിന്‍മെന്റ്‌ ചാനലിലേക്ക്‌ മാറ്റി. പടപേടിച്ച്‌ പന്തളത്ത്‌ ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പടയെന്ന അവസ്ഥയിലായി ഞാന്‍. പിഞ്ചുകുട്ടികളെക്കൊണ്ട്‌ ചന്തികുലുക്കിച്ച്‌ നടത്തുന്ന ആഭാസം. “മോളൂ, യു ആര്‍ ബ്യൂട്ടിഫുള്‍ ആന്റ്‌ സെക്സി ഈവണ്‍. ലെറ്റ്‌ മീ സീ യുവര്‍ ഹിപ്പ്‌ മൂവ്മെന്റ്സ്‌ വണ്‍ എഗ്‌യന്‍.” മാസ്റ്ററുടെ ഈ കമന്റ്‌ കേട്ടപ്പോള്‍ ഓക്കാനം. വീണ്ടും ചാനല്‍ മാറ്റം. ആ ചാനലില്‍ രഞ്ജിനി ഹരിദാസും കൂട്ടരും ചേര്‍ന്ന്‌ തീര്‍ത്ത മലയാള ഭാഷയുടെ പട്ടടയില്‍നിന്നുയരുന്ന രൂക്ഷമായ ദുര്‍ഗന്ധം. അമ്മേ മതിയായി. ടിവി ഓഫ്‌ ചെയ്തു. അകത്ത്‌ പൂജാമുറിയില്‍നിന്നും കുഞ്ഞിന്റെ സന്ധ്യാവന്ദനം. ഈ നരകത്തീന്നെന്നെ കരകേറ്റീടണം…

ആര്‍.വി. ജയകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Thiruvananthapuram

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.