Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലിന്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2013, 11:04 pm IST
inFootball

പാരീസ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. ഇന്ന്‌ നടക്കുന്ന പോരാട്ടങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ പാരീസ്‌ സെന്റ്‌ ജര്‍മെയിനെ നേരിടുമ്പോള്‍ മറ്റൊരു മത്സരത്തില്‍ രണ്ട്‌ കൊലകൊമ്പന്മാരാണ്‌ അങ്കത്തിനിറങ്ങുന്നത്‌. ഈ സീസണില്‍ ജര്‍മ്മന്‍ ലീഗ്‌ കിരീടം ഉറപ്പിച്ച ബയേണ്‍ മ്യൂണിക്കും ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തിലേക്ക്‌ കുതിക്കുന്ന ജുവന്റസും തമ്മിലാണ്‌ രണ്ടാം പോരാട്ടം.

എസി മിലാനെതിരെ നേടിയ അത്ഭുതവിജയത്തിന്റെ കരുത്തിലാണ്‌ ബാഴ്സലോണ ക്വാര്‍ട്ടറിലേക്ക്‌ യോഗ്യത നേടിയത്‌. വലന്‍സിയയെ കീഴടക്കിയാണ്‌ പിഎസ്ജി അവസാന എട്ടില്‍ ഇടം പിടിച്ചത്‌.

അതേസമയം സ്പാനിഷ്‌ ലീഗില്‍ അപരാജിത കുതിപ്പ്‌ നടത്തി കിരീടത്തിലേക്ക്‌ കുതിക്കുന്ന ബാഴ്സലോണ പരിക്കിന്റെ പിടിയിലാണ്‌ പാരീസ്‌ സെന്റ്‌ ജര്‍മെയിനെ (പിഎസ്ജി) നേരിടാനിറങ്ങുന്നത്‌. സാവി, ജോര്‍ഡി അലാബ, കാര്‍ലോസ്‌ പിയോള്‍, അഡ്രിയാനോ, പെഡ്രോ തുടങ്ങിയ പ്രമുഖരാണ്‌ പരിക്കിന്റെ പിടിയിലകപ്പെട്ടിട്ടുള്ളത്‌. മധ്യനിരയില്‍ ബാഴ്സയുടെ ബുദ്ധികേന്ദ്രമായ സാവിയെ പേശീവലിവാണ്‌ അലട്ടുന്നത്‌. ഇത്‌ വകവെക്കാതെ കഴിഞ്ഞ ദിവസം ഫ്രാന്‍സിനെതിരെ ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ സാവിയെ കളിപ്പിച്ചിരുന്നു. ഇത്‌ പരിക്ക്‌ കൂടുതല്‍ വഷളാകാന്‍ കാരണമായി. കഴിഞ്ഞ ദിവസം സ്പാനിഷ്‌ ലീഗില്‍ സെല്‍റ്റക്കെതിരെ സാവി കളിക്കാനിറങ്ങിയിരുന്നില്ല.

പ്രതിരോധക്കാരന്‍ ജോര്‍ഡി ആല്‍ബയുടെ കാര്യവും സംശയത്തിലാണ്‌. പേശീവലിവാണ്‌ ആല്‍ബയുടെയും പ്രശ്നം.
ഫിന്‍ലന്‍ഡിനെതിരായ സ്പെയിനിന്റെ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിനിടെയാണ്‌ ആല്‍ബയ്‌ക്ക്‌ പരിക്കേറ്റത്‌. പെഡ്രോയ്‌ക്ക്‌ ഫ്രാന്‍സിനെതിരായ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലാണ്‌ പരിക്കേറ്റത്‌. പെഡ്രോയ്‌ക്ക്‌ ഇന്നത്തെ പോരാട്ടത്തില്‍ ഇറങ്ങാനാകില്ലെന്നകാര്യം ഉറപ്പായിട്ടുണ്ട്‌. മുട്ടിന്‌ പരിക്കേറ്റ നായകന്‍ കാര്‍ലോസ്‌ പിയോളിന്‌ മൂന്നുമാസമാണ്‌ പുറത്തിരിക്കേണ്ടിവരിക. എന്നാല്‍ ബാഴ്സക്ക്‌ വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ഇന്നും തന്റെ പ്രകടനം തുടര്‍ന്നാല്‍ ഇന്നത്തെ എവേ മത്സരത്തില്‍ പിഎസ്ജിയെ മറികടക്കാന്‍ കറ്റാലന്മാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന്‌ തോന്നുന്നില്ല.

മറുവശത്ത്‌ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെയും മുന്‍ സൂപ്പര്‍ താരം ഡേവിഡ്‌ ബെക്കാമിന്റെയും സാന്നിധ്യം നല്‍കുന്ന ആത്മവിശ്വാസമാണ്‌ പിഎസ്ജിയുടെ കരുത്ത്‌.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും ഇറ്റാലിയന്‍ കരുത്തരായ ജുവന്റസും തമ്മിലാണ്‌ ഏറ്റുമുട്ടല്‍. മ്യൂണിക്കില അലയന്‍സ്‌ അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ബയേണിന്‌ തന്നെയാണ്‌ മുന്‍തൂക്കം. പ്രീമിയര്‍ ലീഗ്‌ ടീമായ ആഴ്സണലിനെ കീഴടക്കിയാണ്‌ ബയേണ്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്‌. സെല്‍റ്റിക്കിനെ ഇരുപാദങ്ങളിലുമായി 5-0ന്‌ കീഴടക്കിയാണ്‌ ജുവന്റസ്‌ ക്വാര്‍ട്ടറിലേക്ക്‌ യോഗ്യത നേടിയിട്ടുള്ളത്‌.

അതേസമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ ബയേണ്‍ മ്യൂണിക്ക്‌ സ്വന്തം മൈതാനമായ അലയന്‍സ്‌ അരീനയില്‍ ഇന്ന്‌ ഇറങ്ങുന്നത്‌. സ്റ്റാര്‍ സ്ട്രൈക്കര്‍ ഫ്രാങ്ക്‌ റിബറിയും മുള്ളറും ക്രൂസും മാന്‍സുകിക്കും ഉള്‍പ്പെടുന്ന താരനിരയാണ്‌ ബയേണിന്റെ കരുത്ത്‌. പ്ലേ മേക്കര്‍ ബാസ്റ്റ്യന്‍ ഷ്വയ്ന്‍സ്റ്റീഗറിന്റെ സാന്നിധ്യവും അവര്‍ക്ക്‌ മുന്‍തൂക്കം നല്‍കുന്നു. അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ നാല്‌ ഗോളുകള്‍ക്ക്‌ ജുവന്റസിനെ കീഴടക്കിയതിന്റെ ആനുകൂല്യവും ബയേണിനുണ്ട്‌. എന്നാല്‍ സീരി എയില്‍ അപരാജിത കുതിപ്പുമായി കിരീടത്തിലേക്ക്‌ മുന്നേറുന്ന ജുവന്റസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. മികച്ച മധ്യനിര-മുന്നേറ്റനിരയാണ്‌ അവര്‍ക്കുള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.