Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാടിനുത്സവമായി ഭാസ്ക്കരദ്യുതി സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 10:39 pm IST
in Kollam

കൊട്ടാരക്കര: ആര്‍എസ്‌എസ്‌ കൊട്ടാരക്കര താലൂക്ക്‌ കാര്യാലയമായ ഭാസ്കരദ്യുതിയുടെ ഗൃഹപ്രവേശ, പാല്‍കാച്ചല്‍ ചടങ്ങുകള്‍ നാടിന്‌ ഉത്സവമായി മാറി. കുടുംബക്ഷേത്രത്തിലെ ഉത്സവം പോലെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള അമ്മമാരും സഹോദരിമാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം ഒഴുകിയെത്തി. പലരും വര്‍ഷങ്ങളായി കാണാതിരുന്നവരെ കണ്ട്‌ സന്തോഷം പങ്കുവെച്ചു. ചിലര്‍ ഇടക്ക്‌ മുറിഞ്ഞ ബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. കുടുംബനാഥ ഇല്ലെന്ന കുറവ്‌ നികത്തി നൂറുകണക്കിന്‌ അമ്മമാര്‍ അത്‌ ഏറ്റെടുത്തു.

വ്യാഴാഴ്ച തന്നെ വാസ്തു പൂജകള്‍ ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ സമീപക്ഷേത്രങ്ങളിലും തൊട്ടടുത്ത അയ്യപ്പക്ഷേത്രത്തിലും കാവിലും പ്രത്യേക പൂജകള്‍ക്ക്‌ ശേഷം തന്ത്രിമുഖ്യന്‍ സുബ്രഹ്മണ്യന്‍ പോറ്റിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു. രാവിലെ എട്ടോടെ ഗൃഹപ്രവേശത്തിന്‌ പങ്കുചേരാനുള്ള ആളുകള്‍ എത്തിത്തുടങ്ങി. 9.30ന്‌ മൂത്താശാരി വെട്ടിക്കവല രാജീവ്‌ പ്രത്യേക പൂജകള്‍ക്ക്‌ ശേഷം അഞ്ച്തിരിയിട്ട നിലവിളക്ക്‌ സഹസര്‍കാര്യവാഹ്‌ കെ.സി. കണ്ണന്‌ കൈമാറിയതോടെ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ പൂര്‍ണകുംഭം, പലചരക്ക്‌ സാധനങ്ങള്‍ എന്നിവ സംഘഅധികാരികള്‍ ഏറ്റുവാങ്ങി ഗൃഹപ്രവേശത്തിലേക്ക്‌ കടന്നു.

ഹരേരാമ ഹരേകൃഷ്ണ മന്ത്ര ജപത്തോടെ പ്രധാനവാതില്‍ വഴി അകത്ത്‌ കടന്ന്‌ അടുക്കളയിലും പൂജാമുറിയിലും വിളക്ക്‌ തെളിയിച്ചതോടെ പാല്‍കാച്ചല്‍ ചടങ്ങിന്‌ തുടക്കമായി. അമ്മമാര്‍ വിളക്ക്‌ കയ്യിലെടുത്ത്‌ കലം അടുപ്പില്‍വച്ച്‌ പാല്‍ ഒഴിച്ച്‌ അടുപ്പില്‍ തീ തെളിയിച്ചതോടെ വായ്‌ക്കുരവകള്‍ മുഴങ്ങി. പ്രധാന വാതിലിനോട്‌ ചേര്‍ന്ന്‌ സ്ഥാപിച്ചിരുന്ന ഭാസ്കരറാവുവിന്റെ ഛായാചിത്രം അഖിലഭാരതീയ കാര്യകാരി അംഗം എസ്‌. സേതുമാധവനും ഭാസ്കരദ്യുതി എന്ന ശിലാഫലകം അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാറും അനാച്ഛാദനം ചെയ്തു. നടുമുറ്റത്ത്‌ സ്ഥാപിച്ചിരുന്ന തുളസിത്തറയില്‍ പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍ തുളസിതൈ നട്ട്‌ ദീപം തെളിയിച്ചതോടെ ഗൃഹപ്രവേശന ചടങ്ങുകള്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം കെ.സി. കണ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക്‌ സംഘചാലക്‌ പി.എം. രവികുമാര്‍ അധ്യക്ഷനായി. കെ.ജി. അനില്‍ സ്വാഗതവും സജികുമാര്‍ നന്ദിയും പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഉമാകാന്തന്‍, ആര്‍എസ്‌എസ്‌ സഹപ്രാന്തപ്രചാരക്‌ കെ. വേണു. സഹസേവാപ്രമുഖ്‌ കെ. കൃഷ്ണന്‍കുട്ടി, ഗ്രാമവികാസ്‌ പ്രമുഖ്‌ കെ. ഗോവിന്ദന്‍കുട്ടി, ധര്‍മ്മജാഗരണ്‍ പ്രമുഖ്‌ വി.കെ. വിശ്വനാഥന്‍, ഹിന്ദുഐക്യവേദി സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്‍, പൂര്‍വസൈനിക സേവാ പരിഷത്ത്‌ സംഘടനാ സെക്രട്ടറി കെ. സേതുമാധവന്‍, തപസ്യ സഹസംഘടനാ സെക്രട്ടറി എം. സതീശന്‍, ക്ഷേത്രസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി എം.കെ. വിനോദ്‌, എബിവിപി പ്രാന്തപ്രമുഖ്‌ എം. ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

World

ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാൻ സൈനിക കേന്ദ്രം തകർത്ത് യുഎസ് സൈന്യം : നിരവധി ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി

Kerala

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

താപനില കുതിച്ചുയരുന്നു: ജാഗ്രതപാലിക്കാന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

‘ഇസ്രായേലിനെ പിന്തുണച്ചാൽ കൊന്നു കളയും ‘: അസിം മുനീറിന് ഭീഷണിയുമായി ലഷ്‌കർ നേതാവ്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

നിരോധിത മണിപ്പൂർ തീവ്രവാദ സംഘടനയായ കെസിപിയുടെ മുഖ്യസൂത്രധാരൻ ദൽഹിയിൽ അറസ്റ്റിൽ

സാങ്കേതിക തകരാർ : സാൻ ഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം എട്ട് മണിക്കൂർ പറന്ന ശേഷം ദൽഹിയിൽ തിരിച്ചെത്തി

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

ഇന്ധനവിലയിലെ വർധനവ് :  എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകൾ 22% കുറയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.