Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബ്രസീലിന്‌ വീണ്ടും സമനിലക്കുരുക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 09:17 pm IST
inFootball

ലണ്ടന്‍: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അഞ്ച്‌ തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന്‌ വീണ്ടും സമനിലക്കുരുക്ക്‌. കഴിഞ്ഞ ദിവസം ഇറ്റലിയോട്‌ സമനില വഴങ്ങേണ്ടിവന്ന ബ്രസീല്‍ ഇന്നലെ പുലര്‍ച്ചെ നടന്ന പോരാട്ടത്തില്‍ റഷ്യയോടാണ്‌ സമനില വഴങ്ങിയത്‌. ഇഞ്ച്വറി സമയത്ത്‌ ഫ്രെഡ്‌ നേടിയ ഗോളാണ്‌ പരാജയത്തില്‍ നിന്ന്‌ ബ്രസീലിനെ രക്ഷിച്ചത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 73-ാ‍ം മിനിറ്റില്‍ വിക്ടര്‍ ഫയ്സുലിനിലൂടെ റഷ്യയാണ്‌ ആദ്യം ലീഡ്‌ നേടിയത്‌.

കഴിഞ്ഞ ദിവസം സമനിലയില്‍ അവസാനിച്ച ഇറ്റലിക്കെതിരായ സൗഹൃദ പോരാട്ടത്തിന്റെ ഓര്‍മ്മയിലാണ്‌ 2014 ലോകകപ്പിന്റെ ആതിഥേയരായ ബ്രസീല്‍ പോരാട്ടത്തിനെത്തിയത്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ റഷ്യ ഇറങ്ങിയത്‌. മത്സരം തുടങ്ങി മൂന്നാം മിനിറ്റില്‍ സെര്‍ജി ഇഗ്നാഷെവിച്ച്‌ തോടുത്ത ഫ്രീകിക്ക്‌ ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാര്‍ ഉജ്ജ്വലമായാണ്‌ രക്ഷപ്പെടുത്തിയത്‌.

ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ കാകയും, ഓസ്കറും ആദ്യ ഇലവനില്‍ ഇറങ്ങിയിട്ടും ബ്രസീലിന്‌ പ്രതീക്ഷിച്ച നിലവാരം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. യുവ സൂപ്പര്‍താരം നെയ്‌മര്‍ മാത്രമാണ്‌ റഷന്‍ പ്രതിരോധനിരയെ വിറപ്പിച്ചുകൊണ്ടിരുന്നത്‌.

ആദ്യ മിനുറ്റുകളിലെ താളപിഴ പിന്നീട്‌ തിരുത്തിയെങ്കിലും കിട്ടിയ അവസരം മുതലാക്കാന്‍ ബ്രസീലിന്‌ സാധിച്ചില്ല. ഏഴാം മിനിറ്റില്‍ നെയ്‌മറിന്റെ ഒരു ശ്രമം റഷ്യന്‍ ഗോളി വിഫലമാക്കി. പിന്നീട്‌ 19, 20 മിനിറ്റുകളിലും ബ്രസീലിന്‌ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ റഷ്യയുടെ കെര്‍ഷകോവും റോമന്‍, ഷിറോകോവും അലക്സാണ്ടര്‍ കോകോറിനും ചേര്‍ന്ന്‌ മികച്ച ആക്രമണങ്ങള്‍ ബ്രസീല്‍ ബോക്സിലേക്ക്‌ നടത്തിയെങ്കിലും ഗോളുകള്‍ മാത്രം ഒഴിഞ്ഞുനിന്നു.

ഇരുടീമുകളും തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിനിടെ 73–ാ‍ം മിനിറ്റില്‍ നടത്തിയ സംഘടിതമായ നീക്കത്തിനൊടുവിലാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. മുഴുവന്‍ റഷ്യന്‍താരങ്ങളും ബ്രസീല്‍ ബോക്സിന്‌ സമീപം ഒഴുകിയെത്തിയപ്പോള്‍ അഞ്ച്‌ ഷോട്ടുകള്‍ തുടരെ ലക്ഷ്യം തെറ്റിയ ശേഷമാണ്‌ വിക്ടര്‍ ഫയ്സുലിന്‍ റഷ്യയ്‌ക്ക്‌ ലീഡ്‌ നല്‍കിയത്‌.

കളിയിലുടനീളം മികച്ചു നിന്ന റഷ്യ, ബ്രസീലിനെതിരായ തങ്ങളുടെ ആദ്യ ജയം നേടുമെന്ന തോന്നല്‍ ആരാധകരില്‍ ഉണ്ടാക്കി. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ മാഴ്സെലോ നല്‍കിയ മൈനസ്‌ പാസ്‌ പിടിച്ചെടുത്ത്‌ ഫ്രെഡ്‌ കാനറികളുടെ സമനിലഗോള്‍ നേടി.പാസിലൂടെ ഹള്‍ക്ക്‌ നല്‍കിയ റിവേഴ്സ്‌ പാസ്‌ ഫ്രെഡിലൂടെ സമനില ഗോള്‍ നേടി.

സ്റ്റാംഫോര്‍ഡ്‌ ബ്രിഡ്ജിലെ മത്സരം ബ്രസീലിന്‌ ഒരു സൗഹൃദ പോരാട്ടം മാത്രമായിരുന്നില്ല, ചെല്‍സി വിട്ട ശേഷം ലണ്ടനിലേക്ക്‌ തിരിച്ചെത്തിയ കോച്ച്‌ സ്കോളാരിക്ക്‌ തെളിയിക്കാന്‍ പലതുമുണ്ടായിരുന്നു. എന്നാല്‍ ലോക ഫുട്ബോളിന്റെ അധിപന്മാരായ ബ്രസീലിനെ പുതിയ റഷ്യന്‍ പഠങ്ങള്‍ പഠിപ്പിച്ചാണ്‌ ഫാബിയോ കാപ്പല്ലോയും കുട്ടികളും മടങ്ങിയത്‌. വീണ്ടും കോച്ചായി നിയമിതനായ സ്കോളാരിക്ക്‌ ബ്രസീലിന്‌ വേണ്ടി ഒരു വിജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പരാജയപ്പെടുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.