Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്കക്ക്‌ വിജയം; പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:10 pm IST
in Cricket

കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ശ്രീലങ്കക്ക്‌ വിജയം. ഏഴ്‌ വിക്കറ്റിനാണ്‌ ശ്രീലങ്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്‌. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാനാവശ്യമായ 160 റണ്‍സ്‌ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ ശ്രീലങ്ക മറികടന്നത്‌. സ്കോര്‍ ചുരുക്കത്തില്‍: ബംഗ്ലാദേശ്‌ 240, 265. ശ്രീലങ്ക 346, മൂന്നിന്‌ 160. ഒരു ദിവസത്തിലേറെ കളി ബാക്കിനില്‍ക്കേയാണ്‌ ശ്രീലങ്ക മികച്ച വിജയം സ്വന്തമാക്കിയത്‌. ഇതോടെ രണ്ട്‌ ടെസ്റ്റുകളുടെ പരമ്പര ശ്രീലങ്ക 1-0ന്‌ സ്വന്തമാക്കി. ആദ്യ ടെസ്റ്റ്‌ സമനിലയില്‍ കലാശിച്ചിരുന്നു. രണ്ട്‌ ഇന്നിംഗ്സിലുമായി 157 റണ്‍സ്‌ വഴങ്ങി 12 വിക്കറ്റ്‌ വീഴ്‌ത്തിയ ഹെറാത്താണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. രണ്ട്‌ ടെസ്റ്റുകളില്‍ നിന്ന്‌ മൂന്ന്‌ സെഞ്ച്വറി നേടിയ കുമാര്‍ സംഗക്കാരയാണ്‌ മാന്‍ ഓഫ്‌ ദി സീരീസ്‌.

158ന്‌ നാല്‌ എന്ന നിലയില്‍ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ്‌ പുനരാരംഭിച്ച ബംഗ്ലാദേശ്‌ 265 റണ്‍സിന്‌ ഓള്‍ ഔട്ടായി. തലേന്നത്തെ സ്കോറിനോട്‌ രണ്ട്‌ റണ്‍സ്കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അഞ്ചാം വിക്കറ്റ്‌ ബംഗ്ലാദേശിന്‌ നഷ്ടമായി. 36 റണ്‍സുമായി ബാറ്റിംഗ്‌ തുടര്‍ന്ന മൊനിമുള്‍ ഹഖിന്‌ ഒരു റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത ഹഖിനെ ഹെറാത്തിന്റെ പന്തില്‍ കരുണരത്നെ പിടികൂടി. സ്കോര്‍ 171-ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റും ബംഗ്ലാദേശിന്‌ നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന നാസിര്‍ ഹൊസൈന്‍ ഹെറാത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. പിന്നീട്‌ മുഷ്ഫിഖര്‍ റഹിമും ഷൊഹാഖ്‌ ഖാസിയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ ശ്രമിച്ചെങ്കിലും സ്കോര്‍ 202-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും സന്ദര്‍ശകര്‍ക്ക്‌ നഷ്ടമായി. 26 റണ്‍സെടുത്ത ഷൊഹാഖ്‌ ഖാസിയെ ഹെറാത്തിന്റെ പന്തില്‍ ലക്മല്‍ പിടികൂടി. പിന്നീട്‌ സ്കോര്‍ 228-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമും മടങ്ങി. ഹെറാത്തിന്റെ പന്തില്‍ മാത്യൂസിന്‌ ക്യാച്ച്‌ നല്‍കിയാണ്‌ മുഷ്ഫിഖര്‍ മടങ്ങിയത്‌. സ്കോര്‍ 239-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ബംഗ്ലാദേശിന്‌ നഷ്ടമായി. 7 റണ്‍സെടുത്ത റൂബല്‍ ഹൊസൈനെ ദില്‍ഷന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന വിക്കറ്റില്‍ അബ്ദുള്‍ ഹസ്സനും റൊബിയുള്‍ ഇസ്ലാമും ചേര്‍ന്ന്‌ ലങ്കന്‍ വിജയം താമസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 265-ല്‍ എത്തിയപ്പോള്‍ അവസാന വിക്കറ്റും വീണു. 10 റണ്‍സെടുത്ത റൊബിയുള്‍ ഇസ്ലാമിനെ എറംഗ ക്ലീന്‍ ബൗള്‍ഡാക്കി. 25 റണ്‍സെടുത്ത അബുള്‍ ഹസ്സന്‍ പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സില്‍ 89 റണ്‍സ്‌ വിട്ടുകൊടുത്ത്‌ ഏഴ്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഹെറാത്താണ്‌ ബംഗ്ലാദേശിനെ തകര്‍ത്തത്‌. ഇന്നലെ ഹെറാത്തിന്റെ 35-ാ‍ം ജന്മദിനമായിരുന്നു. എറംഗ രണ്ട്‌ വിക്കറ്റും വീഴ്‌ത്തി.

തുടര്‍ന്ന്‌ 160 റണ്‍സ്‌ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ലങ്കക്ക്‌വേണ്ടി കരുണരത്നെയും ദില്‍ഷനും ചേര്‍ന്ന്‌ ഒന്നാം വിക്കറ്റില്‍ 31 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 16 റണ്‍സെടുത്ത കരുണരത്നെയെ റൊബിയുള്‍ ഇസ്ലാം വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ ദില്‍ഷനൊപ്പം ഒത്തുചേര്‍ന്ന സംഗക്കാര ലങ്കയെ മുന്നോട്ടുനയിച്ചു. പരമ്പരയിലുടനീളം ഉജ്ജ്വല ഫോമിലായിരുന്ന സംഗക്കാരയും ദില്‍ഷനും ചേര്‍ന്ന്‌ സ്കോര്‍ 125-ല്‍ എത്തിച്ചു. 57 റണ്‍സെടുത്ത ദില്‍ഷനെ റൊബിയുള്‍ ഇസ്ലാം ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. അധികം വൈകാതെ അര്‍ദ്ധസെഞ്ച്വറി നേടിയ സംഗക്കാരയും മടങ്ങി. 55 റണ്‍സെടുത്ത സംഗക്കാരയെ ഷൊഹാഗ്‌ ഖാസി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട്‌ 13 റണ്‍സ്‌ വീതമെടുത്ത തിരിമന്നെയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലങ്കയെ വിജയത്തിലേക്ക്‌ നയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.