Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മൂന്ന്‌ ജനാധിപത്യവിരുദ്ധ മുസ്ലീം സംഘടനകളെ ജര്‍മനി നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 11:18 pm IST
inWorld

ബര്‍ലിന്‍: രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന്‌ ചൂണ്ടിക്കാട്ടി ജര്‍മനി മൂന്ന്‌ മുസ്ലീംസംഘടനകളെ നിരോധിച്ചു. ബുധനാഴ്ചയാണ്‌ ജര്‍മനി നിസ്സങ്കോചം മൂന്ന്‌ യാഥാസ്ഥിതിക സലഫി മുസ്ലീം സംഘടനകളെ നിരോധിച്ച്‌ ഉത്തരവിറക്കിയത്‌. ഈ സംഘടനകള്‍ ജനാധിപത്യം അട്ടിമറിച്ച്‌ ശരീയത്തോ ഇസ്ലാമിക നിയമമോ കൊണ്ടുവരാന്‍ ശ്രമിച്ചതാണ്‌ ആഭ്യന്തരമന്ത്രാലയത്തെ ഇത്തരത്തില്‍ നടപടിക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ റോയിട്ടേഴ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഹെസ്സി വടക്കന്‍ റിനെവെസ്റ്റ്ഫാലിയ എന്നിവിടങ്ങളില്‍ നിരോധനം രാവിലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നതായി വാര്‍ത്തയില്‍ പറയുന്നു. ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കാന്‍ സലഫികളുടെ മേല്‍നോട്ടത്തിലാണ്‌ ശ്രമം നടക്കുന്നതെന്നും ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി.

ദവാഫ്ഫ്മ്‌, ഇസ്ലാമിഷേ ആഡിയോസ്‌ അഥവാ അന്‍ നുസ്ര, മില്ലാത്തു ഇബ്രാഹിം എന്നിവയാണ്‌ നിരോധിക്കപ്പെട്ട മുസ്ലീം സംഘടനകള്‍. ഇതില്‍ മില്ലാത്തു ഇബ്രാഹിം ജൂണില്‍ തന്നെ പുറത്താക്കപ്പെട്ട സംഘടനയാണ്‌. രണ്ട്‌ അമേരിക്കന്‍ വ്യോമസൈനികരെ 2011ല്‍ ഫ്രാങ്ക്ഫര്‍ട്ട്‌ വിമാനത്താവളത്തില്‍ വെടിവച്ചുകൊന്ന വ്യക്തിയെ ദവാഫ്ഫ്മിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നതായി ജര്‍മനി പറയുന്നു. ഇരുപതോളം വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട്‌ പരിശോധിച്ചതായും സംഘടനയുടെ ആസ്തികള്‍ കണ്ടുകെട്ടിയതായും മന്ത്രാലയം അറിയിച്ചു. ഇപ്പോള്‍ നിരോധിച്ചിരിക്കുന്ന ഈ സംഘടനകള്‍ പ്രതിനിധീകരിക്കുന്ന സലഫിസം തങ്ങളുടെ സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയ്‌ക്ക്‌ ഒട്ടും യോജിച്ചതല്ലെന്ന്‌ മന്ത്രി ഹാന്‍സ്‌ പീറ്റര്‍ ഫ്രെഡ്രറിക്‌ പ്രസ്താവിച്ചതായി റോയിട്ടേഴ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.

ഈ സംഘടനകള്‍ ജര്‍മന്‍ സമൂഹത്തെ യുദ്ധോത്സുകരും ആക്രമണകാരികളുമാക്കും. അതോടെ ജനാധിപത്യസംവിധാനം തകര്‍ന്ന്‌ സലഫിസത്തിന്‌ വഴിമാറി രാജ്യത്തെ നിയമവ്യവസ്ഥ ശരീയത്ത്‌ നിയമത്തിന്‌ പാതയൊരുക്കും. ജര്‍മനിയില്‍ നാലായിരം സലഫി മുസ്ലീങ്ങളുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌. ജര്‍മനിയിലെ മുസ്ലീം ജനസംഖ്യ ഏതാണ്ട്‌ നാല്‌ ദശലക്ഷമാണ്‌. മതമൗലികവാദികള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ ബഹുഭൂരിപക്ഷം വരുന്ന ജര്‍മനിയിലെ സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയും പരസ്പരം ബഹുമാനവും വളര്‍ത്തുമെന്ന്‌ സര്‍ക്കാരിന്‌ ഉറപ്പുണ്ടെന്ന്‌ ചാന്‍സലര്‍ ആഞ്ജല മെല്‍ക്കല്‍സ്‌ പറഞ്ഞു.

പടിഞ്ഞാറന്‍ നഗരങ്ങളായ കൊളോണ്‍, ബോണ്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം സലഫികളും പോലീസുമായി നിരവധി ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്‌. മുസ്ലീം ചെറുപ്പക്കാരില്‍ യുദ്ധക്കൊതി വളരുന്നത്‌ ജര്‍മനിയില്‍ ഭയം വര്‍ധിപ്പിച്ചിട്ടുമുണ്ട്‌. അതേസമയം വടക്കന്‍ റിനെവെസ്റ്റ്ഫാലിയയില്‍ രാഷ്‌ട്രീയ നേതാവായ മാര്‍ക്കസ്‌ ബീസിഷ്ടിനെ കൊലപ്പെടുത്താനുള്ള ഇസ്ലാം മതമൗലികവാദികളുടെ ശ്രമം പോലീസ്‌ പരാജയപ്പെടുത്തിയതായി അഹ്ലുല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്തു. ഈ കേസില്‍ അറസ്റ്റിലായ നാലുപേരില്‍ ഒരാളുടെ കൈവശം ആയുധമുണ്ടായിരുന്നതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.