Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇന്ത്യ ശക്തമായ നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 09:21 pm IST
inCricket

മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. അരങ്ങേറ്റ ടെസ്റ്റില്‍ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെയും സെഞ്ച്വറിയിലേക്ക്‌ കുതിക്കുന്ന മുരളി വിജയിന്റെയും കരുത്തില്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ്‌ നഷ്ടപ്പെടാതെ 283 റണ്‍സെടുത്തിട്ടുണ്ട്‌. 185 റണ്‍സോടെ ധവാനും 83 റണ്‍സുമായി മുരളി വിജയുമാണ്‌ ക്രീസില്‍. നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സെടുത്തിരുന്നു. 99 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും 92 റണ്‍സെടുത്ത സ്മിത്തുമാണ്‌ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക്‌ നയിച്ചത്‌.

7ന്‌ 237 റണ്‍സ്‌ എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ്‌ പുനരാരംഭിച്ച ഓസ്ട്രേലിയക്ക്‌ വേണ്ടി സ്മിത്തും സ്റ്റാര്‍ക്കും ചേര്‍ന്ന്‌ ഉജ്ജ്വല പ്രകടനമാണ്‌ നടത്തിയത്‌. ഇരുവരും ചേര്‍ന്ന്‌ എട്ടാം വിക്കറ്റില്‍ 97 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. കൂറ്റനടിക്ക്‌ മുതിരാതെ ലൂസ്‌ ബോളുകളെ തെരഞ്ഞുപിടിച്ച്‌ ബൗണ്ടറിയിലേക്ക്‌ പറത്തിയ ഇരുവര്‍ക്കും മുന്നില്‍ ഇന്ത്യന്‍ ബൗളിംഗ്നിര നിസ്സഹായരാകുന്നതാണ്‌ കണ്ടത്‌. ഒടുവില്‍ സ്കോര്‍ 348-ല്‍ എത്തിയശേഷമാണ്‌ ഈ കൂട്ടുകെട്ട്‌ പിരിക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞത്‌. 185 പന്തുകള്‍ നേരിട്ട്‌ 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 92 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ കുതിക്കുകയായിരുന്ന സ്മിത്തിനെ പുറത്താക്കി പ്രഗ്യാന്‍ ഓജയാണ്‌ എട്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ പൊളിച്ചത്‌. ധോണി സ്റ്റാമ്പ്‌ ചെയ്താണ്‌ സ്മിത്ത്‌ മടങ്ങിയത്‌. പിന്നീട്‌ സ്റ്റാര്‍ക്കിന്റെ ഒറ്റയാള്‍ പോരാട്ടത്തിനാണ്‌ മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. ഓസീസ്‌ സ്കോര്‍ 399-ല്‍ എത്തിച്ചശേഷമാണ്‌ സ്റ്റാര്‍ക്ക്‌ മടങ്ങിയത്‌. 144 പന്തുകള്‍ നേരിട്ട്‌ 14 ബൗണ്ടറിയുമായി 99 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്ന സ്റ്റാര്‍ക്കിന്‌ നിര്‍ഭാഗ്യം കൊണ്ടാണ്‌ അര്‍ഹതപ്പെട്ട സെഞ്ച്വറി നഷ്ടമായത്‌. 99 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഇഷാന്ത്‌ ശര്‍മ്മ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട്‌ അഞ്ച്‌ റണ്‍സെടുത്ത ദോഹര്‍ട്ടിയെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയതോടെ ഓസീസ്‌ ഇന്നിംഗ്സ്‌ 408 റണ്‍സില്‍ അവസാനിച്ചു. ഒന്‍പത്‌ റണ്‍സ്‌ നേടിയ നഥാന്‍ ലയോണ്‍ പുറത്താകാതെ നിന്നു.

ഇന്ത്യക്ക്‌ വേണ്ടി രവീന്ദ്ര ജഡേജ, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ മൂന്ന്‌ വീതം വിക്കറ്റുകള്‍ നേടി. ആര്‍.അശ്വിനും പ്രഗ്യാന്‍ ഓജയ്‌ക്കും രണ്ട്‌ വിക്കറ്റുകള്‍ വീതവും ലഭിച്ചു.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ഇന്ത്യക്ക്‌ ഉജ്ജ്വല തുടക്കമാണ്‌ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും മുരളി വിജയും ചേര്‍ന്ന്‌ നല്‍കിയത്‌. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ ധവാന്‍ യഥാര്‍ത്ഥത്തില്‍ പുറത്തായിരുന്നെങ്കിലും ഓസ്ട്രേലിയന്‍ ടീം അപ്പീല്‍ ചെയ്യാതിരുന്നതോടെ രക്ഷപ്പെട്ട ധവാന്‍ പിന്നീട്‌ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. അരങ്ങേറ്റ ടെസ്റ്റ്‌ കളിക്കുന്ന ധവാന്‍ സെവാഗിനെപ്പോലും വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ അര്‍ദ്ധസെഞ്ച്വറിയും സെഞ്ച്വറിയും പിന്നിട്ട്‌ കുതിച്ചതോടെ ഇന്ത്യന്‍ സ്കോറിംഗിനും റോക്കറ്റ്‌ വേഗം കൈവന്നു. 50 പന്തുകളില്‍ നിന്ന്‌ അര്‍ദ്ധസെഞ്ച്വറി തികച്ച ശിഖര്‍ ധവാന്‍ 85 പന്തുകളില്‍ നിന്നാണ്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്‌. 21 ബൗണ്ടറികളും ഇതിന്‌ അകമ്പടിയേകി. പിന്നീട്‌ അധികം കഴിയും മുന്നേ മുരളി വിജയും അര്‍ദ്ധസെഞ്ച്വറി നേടി. ധവാന്‍ തകര്‍ത്തടിച്ച്‌ മുന്നേറിയപ്പോള്‍ മുരളി വിജയ്‌ സാവധാനത്തിലായിരുന്നു സ്കോര്‍ ബോര്‍ഡ്‌ ചലിപ്പിച്ചത്‌. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ശിഖര്‍ ധവാന്‍ ഡബിള്‍ സെഞ്ച്വറിക്കും മുരളി വിജയ്‌ സെഞ്ച്വറിക്കും അടുത്തെത്തി നില്‍ക്കുകയാണ്‌. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ്‌ വിക്കറ്റ്‌ സ്കോറും ധവാനും മുരളി വിജയും ചേര്‍ന്ന്‌ നേടിയ 283 റണ്‍സാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.