Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ യാര്‍ഡ്‌: ഭൂമി കൈമാറ്റത്തിന്‌ തുടക്കം ആദ്യഘട്ടത്തില്‍ കൈമാറുന്നത്‌ 30 പ്ലോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2013, 12:09 am IST
in Ernakulam

കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക്‌ മുട്ടത്ത്‌ യാര്‍ഡ്‌ സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്ന 41 ഏക്കര്‍ ഡി.എം.ആര്‍.സിക്ക്‌ കൈമാറാന്‍ നടപടി തുടങ്ങി. ജില്ല ഭരണകൂടത്തിന്‌ കീഴിലുള്ള മെട്രോ സ്ഥലമെടുപ്പ്‌ യൂണിറ്റ്‌ ആദ്യഘട്ടമായി ഏറ്റെടുത്ത മുപ്പത്‌ പ്ലോട്ടുകളുടെ കൈമാറ്റം ഇന്ന്‌ പൂര്‍ത്തിയാകും. തിങ്കളാഴ്ച നിര്‍മാണത്തിന്‌ തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലാണ്‌ ഡി.എം.ആര്‍.സി. ഇതിനകം മുഴുവന്‍ സ്ഥലവും കൈമാറാനാകുമെന്ന്‌ ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) കെ.പി. മോഹന്‍ദാസ്‌ പിള്ള പറഞ്ഞു. രേഖകള്‍ പരിശോധിച്ച്‌ നഷ്ടപരിഹാരത്തുക നിശ്ചയിച്ച പ്ലോട്ടുകളാണ്‌ ഘട്ടം ഘട്ടമായി കൈമാറുന്നത്‌.

മെട്രോ റെയില്‍ പദ്ധതിയില്‍ സുപ്രധാനമാണ്‌ മുട്ടം യാര്‍ഡ്‌ നിര്‍മാണം. മുട്ടം കേന്ദ്രീകരിച്ചാണ്‌ മെട്രോയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക. ഭാവിയില്‍ മെട്രോ ട്രെയിനുകളുടെ പാര്‍ക്കിങ്‌, പരിശോധന, അറ്റകുറ്റപ്പണി തുടങ്ങിയവ ഇവിടെയായിരിക്കും. യാര്‍ഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിനോട്‌ ചേര്‍ന്നാണ്‌ മെട്രോ വില്ലേജിനായി കണ്ടെത്തിയിരിക്കുന്ന 233.57 ഏക്കര്‍.

മുട്ടം യാര്‍ഡിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ജില്ല ഭരണകൂടം പൂര്‍ത്തിയാക്കിയത്‌ റെക്കോര്‍ഡ്‌ വേഗത്തിലാണ്‌. കഴിഞ്ഞ നവംബറിലാണ്‌ സ്ഥലമേറ്റെടുക്കുന്നതിനുള്ള 4(1) വിജ്ഞാപനം പുറപ്പെടുവിച്ചത്‌. ആകെ 106 കൈവശക്കാരില്‍ നിന്നാണ്‌ 41 ഏക്കര്‍ ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത്‌ ഡി.എം.ആര്‍.സിക്ക്‌ കൈമാറുന്നത്‌. സെന്റിന്‌ 1.02 ലക്ഷം രൂപ നിരക്കിലാണ്‌ ഏറ്റെടുക്കല്‍. 42 കോടി രൂപയോളമാണ്‌ മുട്ടം യാര്‍ഡിന്‌ സ്ഥലമേറ്റെടുക്കാന്‍ ചെലവിടുന്നത്‌. ദേശീയപാതയ്‌ക്ക്‌ സമാന്തരമായി റെയില്‍വെ ലൈനിനോട്‌ ചേര്‍ന്നാണ്‌ യാര്‍ഡിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലം. മുട്ടത്തുനിന്നും യാര്‍ഡിലേക്ക്‌ പ്രത്യേക ട്രാക്ക്‌ സ്ഥാപിച്ചാണ്‌ മെട്രോ ട്രെയിനുകള്‍ കൊണ്ടുവരിക. ഏഴ്‌ ലൈന്‍ ട്രാക്കുകള്‍, ഫ്ലൈഓവര്‍, മെയിന്റനന്‍സ്‌ ഡിപ്പോ, സബ്‌ സ്റ്റേഷന്‍, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ യാര്‍ഡിലുണ്ടാകും.

മെട്രോ പദ്ധതിക്ക്‌ അനുബന്ധമായാണ്‌ ഐ.ടി സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും പാര്‍പ്പിട കേന്ദ്രങ്ങളുമടങ്ങിയ മെട്രോ വില്ലേജിന്‌ പദ്ധതി തയാറാക്കിയിരിക്കുന്നത്‌. വില്ലേജിന്‌ അനുയോജ്യമായ ബിസിനസ്‌ മോഡല്‍ കണ്ടെത്താന്‍ താല്‍പര്യപത്രം ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ്‌ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌. വില്ലേജിന്‌ ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര വ്യവസ്ഥ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. മെട്രോ യാര്‍ഡിനുള്ള സ്ഥലം കൈമാറല്‍ പൂര്‍ത്തിയായാലുടന്‍ വില്ലേജിനായുള്ള ഏറ്റെടുക്കല്‍ നടപടികളിലേക്ക്‌ ജില്ല ഭരണകൂടം കടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.