Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാനത്തെ ആദ്യ അഗ്രോ സര്‍വ്വീസ്‌ സെന്ററിന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2013, 11:49 pm IST
in Ernakulam

കൊച്ചി: കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക്‌ സംസ്ഥാന വ്യാപകമായി വിപണി കണ്ടെത്തുകയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കര്‍ഷകരെ സംരക്ഷിച്ചെങ്കില്‍ മാത്രമേ ഭക്ഷ്യ രംഗത്ത്‌ സുരക്ഷ സാധ്യമാകൂ. ഇതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും വിപണി കണ്ടെത്തുന്നതിനാവശ്യമായ നടപടി കൈകൊള്ളുമെന്നും കെ.പി.മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ അഗ്രോ സര്‍വ്വീസ്‌ സെന്ററിന്റെ ഉദ്ഘാടനം ആലങ്ങാട്‌ കെ.ഇ.എം ഹൈസ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ തൊഴിലാളികളെ ലഭിക്കാത്തത്‌ കാര്‍ഷിക മേഖലയ്‌ക്ക്‌ വലിയ ഭീഷണിയാണ്‌. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കൃഷി ജോലികള്‍ ചെയ്യാമെങ്കിലും കേന്ദ്രം നിഷ്കര്‍ഷിച്ചിട്ടുള്ള ചില നിബന്ധനകള്‍ ഇതിന്‌ തടസ്സമാകുന്നു. കൃഷി ചെയ്യണമെന്ന്‌ ചിന്തിച്ചാലും ചെയ്യാനാകാത്ത സാഹചര്യം നിലവിലുണ്ട്‌. ഇത്‌ ഇല്ലാതാക്കുകയാണ്‌ അഗ്രോ സര്‍വ്വീസ്‌ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്‌-മന്ത്രി പറഞ്ഞു.

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തരിശ്‌ രഹിത സംസ്ഥാനമാക്കുന്നതിനാവശ്യമായ നടപടികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി തരിശ്‌ രഹിത പഞ്ചായത്തിന്‌ 10 ലക്ഷം രൂപ അനുവദിക്കും. മൂന്ന്‌ വര്‍ഷത്തിനകം 1000 കുളങ്ങള്‍ നവീകരിക്കുന്നതിന്‌ നടപടി സ്വീകരിക്കും. ജല സംരക്ഷണത്തിലൂടെ മാത്രമേ കൃഷി നിലനില്‍കൂവെന്നും കെ.പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ ചില നയങ്ങള്‍ സംസ്ഥാനത്ത്‌ കൃഷി മേഖലയ്‌ക്ക്‌ തിരിച്ചടിയാകുന്നുണ്ട്‌. കൃഷി മേഖലയ്‌ക്കാവശ്യമായ സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടുത്ത മാസം ആദ്യം പ്രധാന മന്ത്രിയേയും കേന്ദ്ര കൃഷി മന്ത്രിയേയും കണ്ട്‌ ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൃഷിയെ കൂടുതല്‍ ലാഭകരമാക്കുന്നതിനാണ്‌ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ്‌ പറഞ്ഞു. അന്യം നിന്നു പോകുന്ന കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌. കൃഷി മേഖലയ്‌ക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കിയാല്‍ കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ നമുക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷി ഉപകരണങ്ങള്‍, സാങ്കേതിക വിദ്യ, വിത്തും വളവും തുടങ്ങി കര്‍ഷകര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അഗ്രോ സര്‍വ്വീസ്‌ സെന്ററുകള്‍ ആരംഭിക്കുന്നത്‌.

സംസ്ഥാനത്ത്‌ 33 ആഗ്രോ സെന്ററുകളാണ്‌ ആരംഭിക്കുന്നത്‌. നെല്‍ കൃഷിക്കാവശ്യമായ ടില്ലര്‍, ട്രാക്ടര്‍, നടീല്‍ യന്ത്രങ്ങള്‍, സസ്യ സംരക്ഷണ ഉപകരണങ്ങള്‍, കൊയത്തു യന്ത്രങ്ങള്‍, മെതി യന്ത്രങ്ങള്‍, വയ്‌ക്കോല്‍ ബണ്ടിലാക്കുന്നതിനാവശ്യമായ ബെയലറുകള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, പുല്ലുവെട്ടു യന്ത്രം തുടങ്ങി വിവിധ യന്ത്രോപകരണങ്ങള്‍ ഒറ്റക്കുടക്കീഴില്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ ലഭ്യമാക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 15 പേരടങ്ങിയ വിദഗ്ദ കര്‍മ സേനയാണ്‌ അഗ്രോസര്‍വീസ്‌ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക.

ചടങ്ങില്‍ അന്‍വര്‍ സാദത്ത്‌ എം.എല്‍.എ കര്‍ഷകരെ ആദരിച്ചു. ആലങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റാണി മത്തായി, കൃഷി വകുപ്പ്‌ ഡയറക്ടര്‍ ആര്‍.അജിത്‌ കുമാര്‍, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.എം.കെ.ഷാജി, കടുങ്ങല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.ജിന്നാസ്‌, കരുമാല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫാത്തിമ ഷംസുദ്ദീന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍മാരായ പി.എ.ഷാജഹാന്‍, യേശുദാസ്‌ പറപ്പിള്ളി, ബി.എ.അബുദിള്‍ മുത്തലിബ്‌, എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റാണി റോസ്ലന്റ്‌, മറ്റു തദ്ദേശ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

പുതിയ വാര്‍ത്തകള്‍

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.