Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളത്തെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുമെന്ന്‌ മന്ത്രി മോഹനന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2013, 11:55 pm IST
inErnakulam

കൊച്ചി: കേരളത്തെ 2016 ഓടെ ജൈവ കാര്‍ഷിക സംസ്ഥാനമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തിനാവശ്യമായ ജൈവവളം പ്രാദേശികമായി തന്നെ ഉദ്പാദിപ്പിക്കണം. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു സംരഭത്തിനും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്‌ ഇന്ത്യാ-ഇന്റര്‍നാഷണല്‍ ഭക്ഷ്യ, കാര്‍ഷിക, വ്യവസായ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പണം കൊടുത്ത്‌ വിഷം വാങ്ങുന്ന മലയാളിയുടെ പുതിയ സംസ്കാരം മാറേണ്ടതുണ്ട്‌. പ്രാദേശികമായുള്ള കൃഷി ഉദ്പാദനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം.
രാസവളം ഉപയോഗിച്ച്‌ പ്രകൃതിയെ വികൃതമാക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ പോലുള്ള കീടനാശിനി പ്രയോഗം സമൂഹത്തില്‍ എത്രമാത്രം ഭീഷണിയാണ്‌ സൃഷ്ടിച്ചതെന്ന്‌ നമ്മള്‍ ഓര്‍ക്കണം. ജൈവവളം ഉപയോഗിച്ച്‌ കാര്‍ഷിക മേഖലയെ സമ്പന്നമാക്കുന്നതിലൂടെ കേരളത്തിന്റെ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ നമുക്ക്‌ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക പ്രതിസന്ധി മറികടക്കാന്‍ ജലസംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്‌. ഇതിനായി കുളങ്ങളും കിണറുകളും അരുവികളും സംരക്ഷിച്ച്‌ ഭൂഗര്‍ഭ ജലം ഉറപ്പാക്കണം. മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധം ഊട്ടിയുറപ്പിച്ച്‌ മുന്നോട്ട്‌ പോകണം. ഇത്തരം പ്രദര്‍ശന വിജ്ഞാന മേളകള്‍ സമൂഹത്തിന്‌ മുതല്‍കൂട്ടാണെന്നും കെ.പി.മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

കലൂര്‍ ഇന്റര്‍നാഷണല്‍ സറ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി. ഐ.ഷെയ്‌ക്‌ പരീത്‌ ആമുഖപ്രഭാഷണവും മേളയുടെ വൈസ്‌ ചെയര്‍മാനും മുന്‍ കളക്ടറുമായിരുന്ന പി.സി.സിറിയക്‌ മുഖ്യപ്രഭാഷണവും നടത്തി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റാണി റോസ്ലിന്‍ഡ്‌, റവ.ഫാ.ജോസ്‌ ഒലക്കാട്ട്‌, റവ. ഫാ.മാണി മേല്‍വട്ടം തുടങ്ങിയവര്‍ പ്രസംഗിച്ചു.

സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി വിവിധ ഏജന്‍സികളാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. വിജ്ഞാനത്തിനും വിവരശേഖരണത്തിനും വിപണനത്തിനുമുള്ള ഇരുന്നൂറിലേറെ സ്റ്റാളുകള്‍ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്‌. മേളയോടനുബന്ധിച്ച്‌ വിവിധ സെമിനാറുകള്‍, കാര്‍ഷിക പരിശീലനം, നാടന്‍ ഭക്ഷ്യമേള, കലാമേള, ജൈവകാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. സംസ്ഥാന കൃഷി വകുപ്പ്‌, മൃഗസംരക്ഷണ വകുപ്പ്‌ എന്നിവയുടെ സഹകരണത്തോടെ ഫൗണ്ടേഷന്‍ ഫോര്‍ ഓര്‍ഗാനിക്‌ അഗ്രിക്കള്‍ച്ചര്‍ ആന്റ്‌ റൂറല്‍ ഡവലപ്മെന്റ്‌, എറണാകുളം വെല്‍ഫെയര്‍ സര്‍വീസ്‌, തലശേരി സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി എന്നിവരാണ്‌ മേള സംഘടിപ്പിക്കുന്നത്‌. രാവിലെ ഒന്‍പത്‌ മുതല്‍ രാത്രി ഒന്‍പത്‌ വരെയാണ്‌ മേള. ഇന്ന്‌ രാവിലെ ഒന്‍പതിന്‌ ഭക്ഷ്യസുരക്ഷാ സംസ്ഥാനതല സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.