Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുലിപ്രഭാകരന്റെ മകനെ ലങ്കന്‍ സൈന്യം കൊന്നുവെന്നതിനു തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2013, 05:35 pm IST
in World

ലണ്ടന്‍: ശ്രീലങ്കയിലെ തമിഴ്പുലികള്‍ക്കെതിരേ നടന്ന യുദ്ധത്തിലെ അറിയാപ്പുറങ്ങള്‍ പുറത്തുവരുമ്പോള്‍ തെളിയുന്നത്‌ ലങ്കന്‍ സൈന്യത്തിന്റെ നിഷ്ഠുരതകള്‍. പുലത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനെന്ന 12 വയസുകാരനെ സായുധ സൈനികര്‍ അതി മൃഗീയമായി കൊലചെയ്യുകയായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കെ അന്താരാഷ്‌ട്ര സമൂഹം ഞെട്ടിയിരിക്കുകയാണ്‌.

ഇന്‍ഡിപ്പെന്റന്റ്‌ പത്രത്തില്‍ വന്ന ചിത്രങ്ങളില്‍ ഒന്നില്‍ ഈ കുട്ടി ലങ്കന്‍ സൈനികര്‍ക്കിടയില്‍ ഒരു ബങ്കറില്‍ ജീവനോടെ ഇരിക്കുന്നതു കാണാം. എന്നാല്‍ ഏതാനും സമയം കഴിഞ്ഞെടുത്തതെന്നു കരുതുന്ന ചിത്രത്തില്‍ കൊല്ലപ്പെട്ടു കിടക്കുന്ന കുട്ടിയെയാണു കാണുന്നത്‌. കുട്ടിയുടെ നെഞ്ചില്‍ വെടിയുണ്ട തുളച്ചുകയറിയ ആഴത്തിലുള്ള മുറിവുകള്‍ കാണാം.

ചിത്രങ്ങള്‍ 2009 മെയ്‌ മാസമെടുത്തവയാണ്‌. ഈ സമയത്താണ്‌ എല്‍ടിടിഇക്കെതിരേ ശ്രീലങ്കന്‍ സൈന്യം നടത്തിയ പോരാട്ടം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിരുന്നത്‌. പതിറ്റാണ്ടു നീണ്ട രക്ത രൂഷിത യുദ്ധത്തില്‍ ലങ്കന്‍ സേന ഏതാണ്ട്‌ 70,000 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്‌.

അന്നത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രഭാകരന്റെ മകന്‍ കൊല്ലപ്പെട്ടത്‌ സൈന്യവുമായുള്ള നേരിട്ടുള്ള പോരാട്ടത്തിലാണെന്നാണ്‌ പുറം ലോകം കരുതിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ലങ്കന്‍ സൈന്യത്തിന്റെ യുദ്ധ ക്രൂരതകളാണ്‌.

നോ ഫയര്‍ സോണ്‍ എന്നു പേരുള്ള ഒരു ഡോക്യുമെന്ററി ചിത്രത്തിലാണ്‌ ഈ പുതിയ വെളിപ്പെടുത്തലുകള്‍.

മാര്‍ച്ചില്‍ നടക്കുന്ന യുഎം ഋയൂമന്‍ റൈറ്റ്സ്‌ കൗണ്‍സിലിന്റെ ഭാഗമായ ജെയിനെവയിലെ ഹ്യൂമന്‍ റൈറ്റ്സ്‌ ഫിലം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കും. പ്രഭാകരന്റെ മകനെ ജീവനോടെ പിടിച്ച്‌ പിന്നീടു കൊലചെയ്ത ഈ ചിത്രം ലങ്കന്‍ സര്‍ക്കാരിനെതിരേയുള്ള അന്താരാഷ്‌ട്ര സമൂഹത്തിന്റെ കുറ്റപത്രമായി മാറിയേക്കാം.

ഈ ഡോക്യൂമെന്ററിയുടെ നിര്‍മ്മാണത്തിനു വേണ്ടി ചിത്രങ്ങള്‍ പരിശോധിച്ച ഫോറന്‍സിക്‌ വിദഗ്‌ദ്ധര്‍ പറഞ്ഞത്‌ കുട്ടിയുടെ നെഞ്ചില്‍ അഞ്ചുവട്ടം നിറയൊഴിച്ചിട്ടുണ്ടെന്നാണ്‌. അതുകൂടാതെ മുറിവിലെ അടയാളങ്ങള്‍ പരിശോധിച്ചപ്പോള്‍ വെടിയുതിര്‍ത്തത്‌ തോക്ക്‌ നെഞ്ചോടു ചേര്‍ത്തുവെച്ചാണെന്നും വ്യക്തമാകുന്നുണ്ട്‌.

കല്ലും മാക്രേയാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.