Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാലടിയില്‍ സമാന്തരപാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 12:13 am IST
in Ernakulam

കാലടി: ശ്രീശങ്കരാചാര്യ സമാന്തരപാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്ന്‌ ആഗമാനന്ദസ്വാമി സ്മാരക സമിതിയുടെ പ്രത്യേക യോഗം ആവശ്യപ്പെട്ടു. 42 കോടി രൂപയാണ്‌ സമാന്തരപാലത്തിന്റെ നിര്‍മ്മാണത്തിന്‌ അനുവദിച്ചിട്ടുള്ളത്‌. എന്നാല്‍ ആദിശങ്കര ജന്മഭൂമിയും അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രവുമായ കാലടിയുടെ പ്രാധാന്യം കുറച്ചുകൊണ്ട്‌ സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യത്തിനുവേണ്ടി സമാന്തര പാലത്തിന്റെ നിര്‍മ്മാണത്തിന്‌ നടത്തുന്ന ശ്രമങ്ങളില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.

കാലടിയില്‍ ഇപ്പോഴുള്ള പാലത്തിന്‌ അടുത്തായിട്ടാണ്‌ സമാന്തരപാലം നിര്‍മ്മിക്കേണ്ടത്‌. പകരം ചെങ്ങല്‍ പ്രദേശത്തിലൂടെ കടന്നുപോകുന്ന രീതിയില്‍ ബൈപ്പാസ്‌ നിര്‍മ്മിച്ച്‌ പാലം നിര്‍മ്മിക്കുവാനാണ്‌ ശ്രമം നടക്കുന്നത്‌. കാലടിയില്‍ അഞ്ച്‌ മീറ്റര്‍ വീതിയില്‍ സ്ഥലമെടുത്താല്‍ ഇപ്പോഴുള്ള കാലടി ടൗണിന്റെയും കാലടിയുടെയും പ്രാധാന്യം കുറക്കാതെതന്നെ നിലവിലുള്ള പാലത്തിന്‌ സമീപത്തായി സമാന്തരപാലം നിര്‍മ്മിക്കാം. ചെങ്ങല്‍ വഴി പോകുന്ന സമാന്തരപാലത്തിന്‌ അനുയോജ്യമായി പാലം നിര്‍മ്മിച്ചാല്‍ കാലടിക്കും സമീപപ്രദേശങ്ങളിലുമുള്ള യാത്രക്കാര്‍ ചെങ്ങലില്‍ ഇറങ്ങേണ്ടി വരുന്നത്‌ യാത്രാക്ലേശം കൂടുതല്‍ ദുരിതമാക്കും. ഇപ്പോള്‍തന്നെ കാലടിയിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക്‌ ബിസിനസ്‌ കുറഞ്ഞുവരികയാണ്‌.

ചെങ്ങല്‍വഴി പുതിയ റോഡ്‌ വരുമ്പോള്‍ കാലടിയിലെ വ്യാപാരികളെ അത്‌ സാരമായി ബാധിക്കും. കാലടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരെ പുതിയ സമീപനം പ്രതികൂലമായി ബാധിക്കും. കാലക്രമേണ കാലടിയെന്ന ഗ്രാമം തീര്‍ത്ഥാടകരും ഇതര യാത്രക്കാരും അറിയാതെ പോകുന്ന സാഹചര്യമുണ്ടാകും. ഇരുപാലങ്ങളും ചേര്‍ന്നുവന്നാല്‍ തടയണ നിര്‍മ്മാണത്തിനും അതുവഴി ജലനിരപ്പ്‌ ഉയര്‍ത്തി കാലടി, അങ്കമാലി പ്രദേശങ്ങളിലെ കുടിവെള്ള-ജലസേചന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും.

ബൈപ്പാസ്‌ നിര്‍മ്മാണത്തിന്‌ എഴുപതടി വീതിയില്‍ സ്ഥലം അക്വയര്‍ ചെയ്യണം. ഇത്‌ ഭാരിച്ച സാമ്പത്തിക ബാധ്യത വളര്‍ത്തുകയും മൂന്ന്‌ കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥലം അക്വയര്‍ ചെയ്യുന്നത്‌ അനിശ്ചിതമായി നീണ്ടുപോകുകയും ഫലത്തില്‍ സമാന്തര പാലം നിര്‍മ്മാണം ഉപേക്ഷിക്കേണ്ടതായും വരും. സമാരന്തരപാലം പഴയ പാലത്തിനോട്‌ ചേര്‍ന്നുവന്നാല്‍ അത്‌ കാലടിയുടെ പൈതൃക ടൂറിസത്തിന്‌ വളരെയധികം പ്രോത്സാഹനമാകുമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ പ്രൊഫ. കെ.എസ്‌.ആര്‍.പണിക്കര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.വി.പീതാംബരന്‍, വി.എ.രഞ്ചന്‍, ടി.എസ്‌.രാധാകൃഷ്ണന്‍, എം.കെ.വാവക്കുട്ടന്‍ മാസ്റ്റര്‍, കെ.എന്‍.ചന്ദ്രപ്രകാശ്‌, വി.കെ.വാസുദേവന്‍, ടി.വി.രാജേഷ്‌ ബാബു എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

India

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Kerala

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

ജാഗ്രതാ നിര്‍ദ്ദേശം; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മാനസികാരോഗ്യത്തിന് രാമായണ പാരായണം; ശാരീരികാരോഗ്യത്തിന് കര്‍ക്കടക സുഖചികിത്സ

'ആദി കാവ്യ' എന്ന ചൈനീസ് നൃത്തനാടകത്തില്‍ നിന്നൊരു രംഗം

രാമായണ അറിവുകള്‍: രാമായണ സാഹിത്യം ചൈനയില്‍

അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടു, ഷെങ്കൻ കരാറിൽ നിന്ന് സ്പെയിനെ പുറത്താക്കണമെന്ന് ഇറ്റലി

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ

വന്ദേഭാരത് കുതിച്ചു… തുടിക്കുന്ന ഹൃദയവുമായി; റയില്‍വേ ചരിത്രത്തില്‍ ആരോഗ്യ പരിരക്ഷാ രംഗത്ത് പുതിയ നാഴികക്കല്ല്

ഈ ‘അഭയാർത്ഥി’ പ്രവാഹം ഇന്ത്യയിലേക്ക് ആയിരുന്നു എങ്കിൽ സ്‌പെയിൻ അഭയാർത്ഥികളുടെ ‘മനുഷ്യാവകാശം’ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയേനെ- ജിതിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.