Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കൊച്ചിയില്‍ ഇന്ന്‌ ഫുട്ബോള്‍ മാമാങ്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 10:16 pm IST
inFootball

കൊച്ചി: വര്‍ഷങ്ങളുടെ ഇടവേളക്കുശേഷം ഇന്ന്‌ കൊച്ചിയില്‍ ഫുട്ബോള്‍ മാമാങ്കം. എട്ട്‌വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം അന്താരാഷ്‌ട്ര ഫുട്ബോള്‍ മത്സരത്തിന്‌ ഇന്ന്‌ വേദിയാവുന്നത്‌. റാങ്കിംഗില്‍ മുന്നിലുള്ള പാലസ്തീനുമായാണ്‌ ഇന്ത്യ ഇന്ന്‌ അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ അങ്കത്തിനിറങ്ങുന്നത്‌. വൈകിട്ട്‌ 6.30നാണ്‌ പോരാട്ടം. മത്സരം ടെന്‍ ആക്ഷനില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്‌.

കഴിഞ്ഞ രണ്ട്‌ ദിവസമായി ഇരുടീമുകളും സ്റ്റേഡിയത്തില്‍ കഠിന പരിശീലനം നടത്തുകയാണ്‌. ഇന്നത്തെ മത്സരം ഫിഫ റാങ്കിംഗ്‌ പോരാട്ടമാണെന്നതിനാല്‍ ഇരു ടീമുകളും മികച്ച പ്രകടനമായിരിക്കും പുറത്തെടുക്കുക.

ഐലീഗിലെ അവസാനമത്സരങ്ങളിലേറ്റ പരിക്കുമൂലം പാലസ്തീനെതിരായ മത്സരം മികച്ച സ്ട്രൈക്കറായ ആന്റണി പെരേരക്കും ഗോളി കരണ്‍ജിത്‌ സിംഗിനും നഷ്ടമായത്‌ ഇന്ത്യക്ക്‌ നേരിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്‌. ഇരുവര്‍ക്കും പകരമായി ഡെമ്പോ ഗോവ താരങ്ങളായ ജോക്കിം അബരാഞ്ചസും സുബാശിഷ്‌ റോയ്‌ ചൗധരിയുമാണ്‌ ടീമിലെത്തിയത്‌. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യം പ്രയാഗ്‌ യുണൈറ്റഡിന്റെ കണ്ണൂര്‍ക്കാരനായ സി.കെ. വിനീതാണ്‌. ഇന്ന്‌ വിനീത്‌ കളത്തിലിറങ്ങുമെന്നാണ്‌ സൂചന.

എന്തായാലും ഇന്നലെയും ടീം ഇന്ത്യ സ്റ്റേഡിയത്തില്‍ ദീര്‍ഘനേരം പരിശീലനം നടത്തി. പാസ്സിംഗിലും ഡ്രിബ്ലിങ്ങിലും ഷൂട്ടിംഗിലും പരിശീലനം നടത്താനാണ്‌ ഇന്ത്യന്‍ താരങ്ങള്‍ ഭൂരിഭാഗം സമയവും മാറ്റിവച്ചത്‌. രാജ്യത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായ സുനില്‍ ഛേത്രിയുടെ നായകത്വത്തിലാണ്‌ ടീം ഇന്ത്യ ഇന്ന്‌ അങ്കത്തിനിറങ്ങുന്നത്‌. ഇതിന്‌ മുന്നോടിയായി മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശീലനവും നടത്തിയിട്ടുണ്ട്‌. കോച്ച്‌ കൂവര്‍മാന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നടത്തിയത്‌.

ഇന്ത്യന്‍ നിരയിലും ഒരു വിദേശവംശജനുണ്ട്‌. ജാപ്പനില്‍ ജനിച്ചുവളര്‍ന്ന ഇസൂമി അറാട്ട. ഇന്ത്യന്‍ ഫുട്ബോളില്‍ മധ്യനിരയിലെ ഏറ്റവും മികച്ച താരമാണ്‌ ഇസൂമി. അസാമാന്യമായ വേഗം, പന്ത്‌ പാസ്‌ ചെയ്യുന്നതിലെ കൃത്യത, കളിയുടെ ഗതി മനസ്സിലാക്കി പൊസിഷന്‍ മാറാനുള്ള കഴിവ്‌, പന്ത്‌ കാലില്‍ ഇല്ലെങ്കില്‍പ്പോലും എതിരാളിയെ കബളിപ്പിക്കുംവിധം ഓടിമാറുകയും എതിര്‍നിരയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നിവയില്‍ മിടുമിടുക്കനാണ്‌ ഇസൂമി. ജപ്പാനില്‍ ജനിച്ചുവളര്‍ന്ന ഇസൂമിയുടെ പിതാവ്‌ ഇന്ത്യക്കാരനും അമ്മ ജപ്പാന്‍കാരിയുമാണ്‌. 2006ല്‍ ഇന്ത്യയിലെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷമാണു പൗരത്വം ലഭിച്ചത്‌. ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ചുക്കാന്‍ പിടിക്കുക ഇസൂമിയായിരിക്കും. ഇന്ത്യന്‍ ഐ ലീഗില്‍ പൂനെ എഫ്സിയുടെ മിന്നും താരവുമാണ്‌ ഇസൂമി.

അനുഭവ സമ്പന്നനായ നായകന്‍ റംസി സലാഹ്‌, പ്രതിരോധത്തിലെ കരുത്തന്മാരായ ഹാനി നബൊാസ്‌, ഉമര്‍ യാറോണ്‍, മധ്യനിരയിലെ പ്ലേമേസകകര്‍ ഇമാദ്‌ സത്താറ എന്നീ മുന്‍നിരതാരങ്ങളെക്കൂടാതെയാണ്‌ പാലസ്തീന്‍ ടീം ഇന്ത്യക്കെതിരെ ഇറങ്ങുന്നത്‌. വിദേശരാജ്യങ്ങളിലെ വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളെ വിട്ടുകിട്ടാത്തതാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായിരിക്കുന്നത്‌. മികച്ച താരങ്ങളുടെ അഭാവത്തിലും ഇന്ത്യക്കെതിരെ വിജയം ലക്ഷ്യമിട്ടായിരിക്കും പാലസ്തീന്‍ ടീം ഇന്ന്‌ ഇറങ്ങുന്നത്‌.

ഇന്നലെ ആദ്യം പരിശീലനത്തിനെത്തിയത്‌ പാലസ്തീന്‍ ടീമായിരുന്നു. നെഹ്‌റു സ്റ്റേഡിയത്തില്‍ കഠിന പരിശീലനമാണ്‌ പാലസ്തീന്‍ ടീം അംഗങ്ങള്‍ നടത്തിയത്‌. ശാരീരിക ക്ഷമത നിലനിര്‍ത്തുന്നതിനൊപ്പം ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഹെഡ്ഡിംഗിലുമാണ്‌ ടീം പരിശീലനം നടത്തിയത്‌. പിന്നീട്‌ ഇരു ടീമുകളായി വിഭജിച്ച്‌ പരിശീലന മത്സരവും നടത്തി.

ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇന്ത്യ-പാലസ്തീന്‍ പോരാട്ടം നടക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

India

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

India

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പുതിയ വാര്‍ത്തകള്‍

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.