പെരുമ്പാവൂര്‍: മുസ്ലീം യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ദീന വിജ്ഞാന സദസ് നടത്താന്‍ ആലുവ ശിവരാത്രി മണപ്പുറം വിട്ടുകൊടുത്ത സര്‍ക്കാരിന്റെയും ആലുവ നഗരസഭയുടെയും നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. രാവിലെ ഒമ്പതിന് പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര മൈതാനിയില്‍ നിന്നും ആരംഭിച്ച പ്രകടനം പാലക്കാട്ട് താഴം പാലത്തിലെത്തിയപ്പോള്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് നേരിയ തോതില്‍ സംഘര്‍ത്തിന് വഴിവെച്ചു. പാക്കിസ്ഥാന് ജയ് വിളിച്ചു കൊണ്ടെത്തിയ മത തീവ്രവാദികള്‍ പ്രവര്‍ത്തകര്‍ക്കുനേരെ ബൈക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു.
മാരകായുധങ്ങളും, വടിക്കഷണങ്ങളുമായാണ് ഇവര്‍ എത്തിയത്. പിന്നീട് പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഇതിനിടെ എന്‍എഡിഎഫ് പ്രവര്‍ത്തകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ബീന, കോടനാട് സ്റ്റേഷനിലെ എല്‍ദോ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇതേത്തുടര്‍ന്ന് എന്‍ഡിഎഫ് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രകടനം പോലീസ് ഇടപെട്ട് തടഞ്ഞു.
















