Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്തപ്പന്റെ പകല്‍പ്പൂരം ആയിരങ്ങള്‍ക്ക്‌ നിര്‍വൃതിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 10:49 pm IST
in Ernakulam

കൊച്ചി: നഗരാധിപനായ എറണാകുളത്തപ്പന്റെ പകല്‍പ്പൂരം കണ്ട്‌ ആയിരങ്ങള്‍ക്ക്‌ നിര്‍വൃതി. രാവിലെ വലിയ വിളക്ക്‌ ചടങ്ങുകള്‍ക്കുശേഷം ഉച്ചതിരിഞ്ഞ്‌ 3 ന്‌ പകല്‍പ്പൂരത്തിന്‌ തുടക്കമായി. കളഭ കേസരി തിരുവമ്പാടി ശിവസുന്ദര്‍ ഭഗവാന്റെ തിടമ്പേറ്റി. ശംഭോ മഹാദേവാ എന്ന നാമജപത്തോടെ ഭഗവാനെ പൂരപ്പറമ്പിലേക്കെഴുന്നള്ളിച്ചു. ദിവാന്‍സ്‌ റോഡില്‍നിന്ന്‌ പഞ്ചവാദ്യത്തോടെയായിരുന്നു തുടക്കം. തിമിലയിലെ സര്‍വാധിപതിയായ ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന്‌ കാലം നിരത്തി. പതികാല സൗന്ദര്യത്തിന്‌ പകിട്ടേകി തിമിലയില്‍ പതികാലം കൊട്ടിത്തീര്‍ത്ത്‌ മദ്ദള നിരയിലേക്ക്‌ പകര്‍ന്നു നല്‍കി. കുനിശ്ശേരി ചന്ദ്രന്റെ നേതൃത്വത്തിലെ പ്രശസ്തര്‍ അത്‌ അറിഞ്ഞ്‌ ആസ്വദിച്ച്‌ വായിച്ചു. പതികാലത്തിലെ കൂട്ടിക്കൊട്ടിന്റെ മാസ്മരിക പ്രഭാവത്താല്‍ ആസ്വാദകര്‍ താളം പിടിച്ചു കൊഴുപ്പിച്ചു.

ആറ്‌ മണിവരെ തിമിലയിലും മദ്ദളത്തിലുമായി പഞ്ചവാദ്യ കാലങ്ങളും കൂട്ടിക്കൊട്ടിന്റെ മികവുമായി കഴിവിന്റെ മാറ്റുരയ്‌ക്കല്‍ ശ്രദ്ധ നേടി. പകലോന്റെ അസ്തമയ പകിട്ടില്‍ പകല്‍പ്പൂരത്തിന്‌ താളമിട്ടു. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തിന്‌ ചെമ്പട കൊട്ടിത്തീര്‍ത്തു. കൊലുമ്പലിന്‌ ശേഷം പാണ്ടിമേളത്തിന്റെ സൗന്ദര്യ ഭാഗത്തേക്ക്‌ പ്രവേശിച്ചപ്പോള്‍ കുടമാറ്റത്തിന്‌ തുടക്കമായി. തൃശ്ശൂര്‍ പൂരത്തിന്റെ അഴകാര്‍ന്ന അടയാളമായ കുടമാറ്റം എറണാകുളത്തിന്റെ ഹൃദയത്തില്‍ വിരിഞ്ഞിറങ്ങി. വര്‍ഷാരവത്തിന്റെ പൊലിമയില്‍ കുടമാറ്റ നേരത്ത്‌ പതിനൊന്ന്‌ ഗജവീരന്മാര്‍ അണിനിരന്നു. 8.30 ന്‌ വെടിക്കെട്ടും തിമര്‍ത്തു. രാത്രി 11 ന്‌ വലിയ വിളക്കിനും എഴുന്നള്ളിച്ചു.

ഇന്ന്‌ ഭഗവാന്റെ ആറാട്ടാണ്‌. എട്ടുനാള്‍ നീണ്ട ഉത്സവത്തിന്റെ പരിസമാപ്തിയാണിന്ന്‌. നാളെ പുലര്‍ച്ചെ വരെ നീളുന്ന ആറാട്ടിന്റെ പൂര്‍ണതയില്‍ ഭഗവല്‍ ഭക്തര്‍ തൊഴുകയ്യുമായി നിലകൊള്ളും. സന്ധ്യയ്‌ക്ക്‌ 7.30 ന്‌ കൊടിയിറക്കി ആറാട്ടിന്‌ തേവര്‍ യാത്രയാവും. പുണ്യതീര്‍ത്ഥത്തില്‍ ഗംഗാസാന്നിധ്യം ആവാഹിച്ച്‌ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ നമ്പൂതിരിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ആറാട്ട്‌ കുളിക്ക്‌ നേതൃത്വം വഹിക്കും.

രാത്രി 9.30 ന്‌ അന്നമനട പരമേശ്വരമാരാര്‍ നേതൃത്വം വഹിക്കുന്ന പഞ്ചവാദ്യത്തിന്‌ ചോറ്റാനിക്കര വിജയന്‍, കുനിശ്ശേരി ചന്ദ്രന്‍, തിച്ചൂര്‍ മോഹന്‍, ചേലക്കര സൂര്യന്‍, മച്ചാട്‌ രാമചന്ദ്രന്‍ എന്നിവര്‍ പഞ്ചവാദ്യത്തിന്‌ പിന്തുണയേകും. പുലര്‍ച്ചെ പാണ്ടിമേളം. തുടര്‍ന്ന്‌ വെടിക്കെട്ട്‌. കൊടിക്കീഴില്‍ പറ, 25 കലശം എന്നിവക്കുശേഷം ഉത്സവം സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

India

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

Kerala

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

പുതിയ വാര്‍ത്തകള്‍

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ളാ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.