Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക്‌ ഉജ്ജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 09:40 pm IST
in Football

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ പുതുവര്‍ഷദിനത്തില്‍ നടന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക്‌ തകര്‍പ്പന്‍ വിജയം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ സ്റ്റോക്ക്‌ സിറ്റിയെ കീഴടക്കിയപ്പോള്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ഏകപക്ഷീയമായ നാല്‌ ഗോളുകള്‍ക്ക്‌ വീഗന്‍ അത്ലറ്റിക്കിനെ തകര്‍ത്തുവിട്ടാണ്‌ പുതുവര്‍ഷം ആഘോഷിച്ചത്‌.

വീഗനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം റോബിന്‍ വാന്‍ പെഴ്സിയും ജാവിയര്‍ ഹെര്‍ണാണ്ടസും നേടിയ ഇരട്ട ഗോളുകളാണ്‌ യുണൈറ്റഡിന്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌. 35-ാ‍ം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ്‌ യുണൈറ്റഡിന്റെ ഗോള്‍ മഴക്ക്‌ തുടക്കമിട്ടത്‌. പാട്രിക്‌ എവ്‌റ നല്‍കിയ ക്രോസ്‌ ബോക്സിനുള്ളില്‍ വച്ച്‌ സ്വീകരിച്ച ഹെര്‍ണാണ്ടസ്‌ വീഗന്‍ വലയിലേക്ക്‌ നിറയൊഴിക്കുകയായിരുന്നു. 43-ാ‍ം മിനിറ്റില്‍ റോബിന്‍ വാന്‍ പെഴ്സിയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌ ലീഡ്‌ ഉയര്‍ത്തി. വാന്‍പെഴ്സി തുടക്കമിട്ട മുന്നേറ്റത്തിനൊടുവിലാണ്‌ ഗോള്‍പിറന്നത്‌. പന്തുമായി മുന്നേറിയ വാന്‍ പെഴ്സി പന്ത്‌ ഹെര്‍ണാണ്ടസിന്‌ കൈമാറിയതിനൊപ്പം ബോക്സിലേക്ക്‌ കുതിച്ചുകയറി. പന്ത്‌ കിട്ടിയ ഹെര്‍ണാണ്ടസ്‌ പന്ത്‌ വീണ്ടും ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന വാന്‍ പെഴ്സിക്ക്‌ കൈമാറി. പന്ത്‌ ലഭിച്ച വാന്‍ പെഴ്സി വീഗന്‍ ഗോളിക്ക്‌ അവസരമൊന്നും നല്‍കാതെ വലയിലെത്തിച്ചു. പിന്നീട്‌ മത്സരത്തിന്റെ 63-ാ‍ം മിനിറ്റില്‍ ഹെര്‍ണാണ്ടസ്‌ തന്റെ രണ്ടാം ഗോളും യുണൈറ്റഡിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. വാന്‍ പെഴ്സി നല്‍കിയ പാസില്‍ നിന്നാണ്‌ ഈ ഗോളും പിറന്നത്‌. പിന്നീട്‌ 88-ാ‍ം മിനിറ്റില്‍ വാന്‍ പെഴ്സി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പകരക്കാരനായി ഇറങ്ങിയ ഡാനി വെല്‍ബാക്കിന്റെ പാസില്‍ നിന്നാണ്‌ വാന്‍ പെഴ്സി അതിസുന്ദരമായ ഷോട്ടിലൂടെ വീഗന്‍ വല നാലാം തവണയും കുലുക്കിയത്‌.

ഇത്തിഹാദ്‌ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ പ്രകടനമാണ്‌ സ്റ്റോക്ക്‌ സിറ്റിക്കെതിരെ പുറത്തെടുത്തത്‌. മത്സരത്തിന്റെ 42-ാ‍ം മിനിറ്റുവരെ സിറ്റി മുന്നേറ്റ നിരയെ തടഞ്ഞുനിര്‍ത്തുന്നതില്‍ സ്റ്റോക്ക്‌ സിറ്റി താരങ്ങള്‍ വിജയിച്ചുവെങ്കിലും 43-ാ‍ം മിനിറ്റില്‍ കെട്ടുപൊട്ടിച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ നിറയൊഴിച്ചു. ജെയിംസ്‌ മില്‍നര്‍ നല്‍കിയ പാസില്‍ നിന്ന്‌ പാബ്ലോ സബലേറ്റയാണ്‌ സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്‌. പിന്നീട്‌ 56-ാ‍ം മിനിറ്റില്‍ എഡിന്‍ സെക്കോ സിറ്റിയുടെ ലീഡ്‌ ഉയര്‍ത്തി. സെര്‍ജിയോ അഗ്യൂറോ എടുത്ത ഫ്രീകിക്കിനൊടുവിലാണ്‌ സെക്കോ പന്ത്‌ സ്റ്റോക്ക്‌ വലയിലെത്തിച്ചത്‌. പിന്നീട്‌ 74-ാ‍ം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ പെനാല്‍റ്റിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്ട്രൈക്കര്‍ ഡേവിഡ്‌ സില്‍വയെ ബോക്സിനുള്ളില്‍ വച്ച്‌ സ്റ്റീവന്‍ വീഴ്‌ത്തിയതിനാണ്‌ പെനാല്‍റ്റി ലഭിച്ചത്‌. കിക്കെടുത്ത അഗ്യൂറോ ലക്ഷ്യം തെറ്റാതെ പന്ത്‌ വലയിലെത്തിച്ചു.

മറ്റൊരു പ്രധാനമത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ റീഡിംഗിനെ കീഴടക്കി. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ടോട്ടനം മൂന്നെണ്ണം തിരിച്ചടിച്ച്‌ വിജയം സ്വന്തമാക്കിയത്‌. നാലാം മിനിറ്റില്‍ പവേല്‍ പൊഗ്രെബ്ന്യാക്‌ നേടിയ ഗോളിന്‌ റീഡിംഗ്‌ മുന്നിലെത്തി. എന്നാല്‍ അഞ്ച്‌ മിനിറ്റിനുശേഷം ഡോസണ്‍ ടോട്ടനത്തിന്റെ സമനില ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും 1-1ന്‌ സമനിലപാലിച്ചു. പിന്നീട്‌ 51-ാ‍ം മിനിറ്റില്‍ അഡബയോര്‍ നേടിയ ഗോളിലൂടെ ടോട്ടനം മുന്നിലെത്തി. 79-ാ‍ം മിനിറ്റില്‍ ഡെമ്പ്സി ടോട്ടനത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

മറ്റ്‌ മത്സരങ്ങളില്‍ വെസ്താം ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ നോര്‍വിച്ചിനെ കീഴടക്കിയപ്പോള്‍ കരുത്തരായ ആഴ്സണലിനെ 1-1ന്‌ സതാമ്പ്ടണും ആസ്റ്റണ്‍ വില്ലയെ 2-2ന്‌ സ്വാന്‍സീയും സമനിലയില്‍ തളച്ചു.

ലീഗില്‍ 21 റൗണ്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 52 പോയിന്റുമായി യുണൈറ്റാണ്‌ ഒന്നാം സ്ഥാനത്ത്‌. 45 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും 39 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തുമാണ്‌. 19 മത്സരങ്ങളില്‍ നിന്നായി 38 പോയിന്റുമായി ചെല്‍സിയാണ്‌ നാലാംസ്ഥാനത്ത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

Kerala

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

India

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

India

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

Kerala

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.