Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കടല്‍കൊള്ളക്കാരുടെ അന്ത്യശാസനത്തില്‍ കണ്ണീരണിഞ്ഞ്‌ വീട്ടുകാരും നാട്ടുകാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2012, 09:31 pm IST
inKollam

ആയൂര്‍: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ നല്‍കിയ അന്ത്യശാസനത്തിലും കുലുങ്ങാത്ത ഭരണാധികാരികളുടെ നടപടിയിലും കണ്ണീരണിയുകയാണ്‌ ചടയമംഗലം പ്രദേശം.

2012 മാര്‍ച്ച്‌ രണ്ടിനാണ്‌ 22 ജീവനക്കാരുമായി നൈജീരിയയിലേക്ക്‌ പോകുകയായിരുന്ന എംഡി റോയല്‍ ഗ്രേസ്‌ എന്ന എണ്ണകപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയത്‌. ഇതിലകപ്പെട്ട ബന്ദികളില്‍ അഞ്ചുപേര്‍ മലയാളികളാണ്‌. ചടയമംഗലം വെള്ളൂപ്പാറ സ്വദേശി മോഹനന്‍പിള്ളയുടെ മകന്‍ മനീഷ്‌ മോഹന്‍, തിരുവനന്തപുരം സ്വദേശി അര്‍ജ്ജുന്‍, ഒറ്റപ്പാലം സ്വദേശി മിഥുന്‍, ഇരിങ്ങാലക്കുട സ്വദേശികളായ സ്റ്റാലിന്‍, ഡേവിഡ്‌ എന്നിവരാണ്‌ കടല്‍കൊള്ളക്കാരുടെ പീഡനങ്ങളേറ്റ്‌ നരകയാതന അനുഭവിക്കുന്നത്‌.നേരത്തെ നവംബര്‍ 30നകം 1.7 മില്യന്‍കോടി മോചനത്തിനായി നല്‍കണമെന്നാണ്‌ ഇവര്‍ ആവശ്യപ്പെട്ടിരുന്നത്‌. ഇക്കാര്യം മനീഷിനെക്കൊണ്ട്‌ വീട്ടിലേക്ക്‌ ഫോണ്‍വിളിപ്പിച്ച്‌ കൊള്ളക്കാര്‍ ആവര്‍ത്തിച്ചിട്ടുണ്ട്‌. സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ക്ക്‌ ഇത്രയും തുക സ്വപ്നം കാണാവുന്നതിലും അധികമായതിനാല്‍ തങ്ങളുടെ കുട്ടികളുടെ രക്ഷയ്‌ക്കായി ഭരണനേതൃത്വത്തിന്റെ സഹായം തേടിയിരുന്നങ്കിലും ഇന്ന്‌ പ്രതീക്ഷ അസ്തമിച്ച പോലെയാണ്‌.

മുഖ്യമന്ത്രി, കേന്ദ്ര പ്രതിരോധമന്ത്രി, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെയൊക്കെ ബന്ധപ്പെട്ടിരുന്നെങ്കിലും കാര്യക്ഷമമായ ഇടപെടീല്‍ ഉണ്ടായിട്ടില്ലെന്ന്‌ ഇവര്‍ പരിതപിക്കുന്നു. കഴിഞ്ഞമാസം ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഷിപ്പിംഗ്‌ മന്ത്രാലയത്തിനു മുന്നില്‍ ധര്‍ണയും നടത്തി.

ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍-ഖ്വയ്ദയുടെ നേതൃത്വത്തിലാണ്‌ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയടക്കം പല മേഖലകളിലും പിടിമുറുക്കിയിരിക്കുന്നത്‌. കപ്പലുടമ മോചനത്തുക നല്‍കാന്‍ തയാറാകാതെ കപ്പല്‍ ഉപേക്ഷിച്ച മട്ടാണ്‌. ഇന്ത്യന്‍ നാവിക സേനയ്‌ക്കും രാജ്യത്തിനും നാണക്കേടായ ഈ കൊള്ളക്കാരെ അമര്‍ച്ച ചെയ്യാനും ഇന്ത്യക്കാരായ നാവികരുടെ സുരക്ഷ ഉറപ്പാക്കാനും കേന്ദ്രനേതൃത്വം ആത്മാര്‍ത്ഥത കാട്ടണമെന്നാണ്‌ രക്ഷകര്‍ക്കാക്കള്‍ക്കൊപ്പം മുഴുവന്‍ നാട്ടുകാരും ആവശ്യപ്പെടുന്നത്‌.

മോചനദ്രവ്യം ഉടന്‍ നല്‍കിയില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി കൊന്നുകളയുമെന്ന കൊള്ളക്കാരുടെ അന്ത്യശാസനത്തില്‍ ഭയന്നു നില്‍ക്കുകയാണ്‌ ചടയമംഗലം ഗ്രാമം മുഴുവന്‍. എട്ട്‌ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ഭരണനേതൃത്വം മലയാളികളടക്കമുള്ള നാവികരുടെ ജീവന്‍ രക്ഷയ്‌ക്കായി ആത്മാര്‍ത്ഥമായി ശ്രമിക്കാത്തതില്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും മനേഷ്‌ മോഹനും കൂട്ടുകാരും എത്രയും വേഗം തിരിച്ചെത്തട്ടെയെന്ന പ്രാര്‍ത്ഥനയിലാണ്‌ ഈ ഗ്രാമത്തിനൊപ്പം നാട്ടിലെ എല്ലാ സുമനസ്സുകളും.

സജീഷ്‌ വടമണ്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.