Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജോബിക്ക്‌ ഉജ്ജ്വല വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2012, 11:15 pm IST
inErnakulam

കൊച്ചി: സ്പെയിനില്‍ നടന്ന 32-ാ‍മത്‌ വേള്‍ഡ്‌ ആം സ്പോര്‍ട്ട്‌ ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജോബി മാത്യു 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി. ഡിസേബിള്‍ഡ്‌ ലെഫ്റ്റ്‌ ഹാന്റ്‌ വിഭാഗത്തിലാണ്‌ ജോബിയുടെ സുവര്‍ണനേട്ടം. ഇതേ മത്സരത്തില്‍ ഇടംകൈ നോര്‍മല്‍ 52 കിലോഗ്രാം വിഭാഗത്തിലും റൈറ്റ്‌ ഹാന്‍ഡ്‌ ഡിസേബിള്‍ഡ്‌ 60 കിലോഗ്രാം വിഭാഗത്തിലും ജോബി വെള്ളിമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു.

മൂന്നടി അഞ്ച്‌ ഇഞ്ച്‌ മാത്രം ഉയരമുള്ള ജോബി മാത്യു ഒട്ടേറെ വെല്ലുവിളികളോട്‌ മല്ലിട്ടാണ്‌ ലോകമത്സരത്തില്‍ ഒന്നാമനാകുന്നത്‌. കാലുകള്‍ക്ക്‌ 65 ശതമാനം വളര്‍ച്ചക്കുറവുമായി ജനിച്ച ജോബിക്ക്‌ തന്റെ വൈകല്യത്തെ പുല്ലുപോലും വകവയ്‌ക്കാതെ നടത്തിയ കഠിനപരിശ്രമങ്ങള്‍ ഒന്നിനുപുറമെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുകയായിരുന്നു. 2009 ഈജിപ്തില്‍ രണ്ട്‌ വെള്ളി മെഡല്‍ കിട്ടിയിരുന്നു. സ്പെയിനില്‍ 2008 ല്‍ നടന്ന29-ാ‍മത്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ജോബി സ്വര്‍ണമെഡലും ഒരു വെള്ളി മെഡലും നേടിയിരുന്നു. അറുപത്‌ ശതമാനം ശാരീരിക വൈകല്യമുണ്ടെങ്കിലും സാധാരണക്കാര്‍ മത്സരിക്കുന്ന വിഭാഗത്തിലായിരുന്നു ജോബി ഈ ഇനത്തില്‍ മത്സരിച്ചിരുന്നത്‌. ഇതേ വേദിയില്‍ 60 കിലോഗ്രാം ഡിസേബിള്‍ഡ്‌ വിഭാഗത്തില്‍ ജോബി വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. 2010 ല്‍ ഈജിപ്തില്‍ നടന്ന മുപ്പതാമത്‌ ലോക ആം റെസ്ലിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ സാധാരണ വിഭാഗത്തില്‍ ജോബി വെള്ളിമെഡല്‍ നേടിയിരുന്നു. 2005 ല്‍ ജപ്പാനില്‍നടന്ന മത്സരങ്ങളിലും മൂന്ന്‌ വിഭാഗത്തില്‍ ജോബി വെങ്കല മെഡല്‍ നേടിയിട്ടുണ്ട്‌.

പഞ്ച ഗുസ്തിയില്‍ ഏറ്റവും കൂടുതല്‍ ലോക മെഡലുള്ള കായികതാരമാണ്‌ ജോബി. പഞ്ചഗുസ്തിയില്‍ അന്താരാഷ്‌ട്ര റഫറി എം.ഡി.റാഫേല്‍ ചാലക്കുടിയാണ്‌ ജോബിയുടെ ഉപദേശകന്‍. ആലുവയിലെ ഫിറ്റ്‌വെല്‍ ജിംനേഷ്യത്തില്‍ ചിത്രാംഗദന്റെ നേതൃത്വത്തിലാണ്‌ 1999 മുതല്‍ ജോബി പരിശീലനം നേടുന്നത്‌. ബാംഗ്ലൂരിലെ ജോബിന്‍ ചെറിയാന്‍ മാത്യുവാണ്‌ ഫിസിയോ തെറാപ്പിസ്റ്റ്‌.

കൊച്ചിയിലെ ബിപിസിഎല്ലില്‍ ഓഫീസറായി ജോലി നോക്കുന്ന ജോബിയുടെ സ്പോണ്‍സറും ബിപിസിഎല്‍ ആണ്‌. കോട്ടയം ജില്ലയിലെ പാലാ അടുക്കം സ്വദേശിയാണ്‌ ജോബി. ഇപ്പോള്‍ ആലുവ തോട്ടക്കാട്ടുകരയിലാണ്‌ താമസം. ഇന്നലെ തിരിച്ചെത്തിയ ജോബിക്ക്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അന്‍വര്‍സാദത്ത്‌ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.