Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അതിര്‍ത്തിയുടെ തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ഒമ്പതംഗ സംഘത്തിന്‌ ഇന്ന്‌ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2012, 10:12 pm IST
in Kollam

കൊല്ലം: ഇനിയും പരിഷ്കാരം എത്തിനോക്കാത്ത അതിര്‍ത്തി ഗ്രാമങ്ങളുടെ തുടിപ്പുകള്‍ ഏറ്റുവാങ്ങി മടങ്ങിയെത്തിയ ഒമ്പതംഗ സംഘത്തിന്‌ കൊല്ലം നഗരം ഇന്ന്‌ സ്വീകരണം നല്‍കും. പശ്ചിമബംഗാളിന്റെ അതിര്‍ത്തി ഗ്രാമമായ ഖുതിബിട്ടായിലെ മൂന്ന്‌ ദിവസത്തെ ജീവിതം പകര്‍ന്ന അനുഭവങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും പ്രചരിപ്പിക്കുക എന്ന ദൗത്യവുമായാണ്‌ ഇവരുടെ മടങ്ങി വരവ്‌. ഫിന്‍സ്‌ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അതിര്‍ത്തികള്‍ക്ക്‌ പ്രണാമം അര്‍പ്പിക്കാന്‍ പോയ നിരവധി സംഘങ്ങളില്‍ ഒന്നാണ്‌ ഇന്ന്‌ കൊല്ലത്ത്‌ സ്വീകരണം ഏറ്റുവാങ്ങുന്നത്‌.

കാശ്മീരിലും ഗുജറാത്ത്‌, രാജസ്ഥാന്‍ അതിര്‍ത്തികളിലുമെല്ലാം ഇതേ ദൗത്യവുമായി നിരവധി സംഘങ്ങള്‍ യാത്ര ചെയ്തിരുന്നു പശ്ചിമബംഗാളിലെ ജയ്‌പാല്‍ഗുഡിയില്‍ നിന്ന്‌ അഞ്ച്‌ വ്യത്യസ്ത ഗ്രൂപ്പുകളായാണ്‌ പല സംസ്ഥാനങ്ങളില്‍ നിന്ന്‌ പോയവര്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്‌ നീങ്ങിയത്‌. ഓരോ സംഘവും മുപ്പത്‌ കിലോമീറ്റര്‍ ദൂരം വീതം 150 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി ചുറ്റി സഞ്ചരിച്ചു. ദേശീയപതാക ഉയര്‍ത്തി, മനുഷ്യച്ചങ്ങല തീര്‍ത്ത്‌, ദേശഭക്തി ഗാനങ്ങള്‍ പാടി അതിര്‍ത്തികള്‍ക്ക്‌ പ്രണാമമര്‍പ്പിച്ചു. പമ്പാനദിയില്‍ നിന്നും തിരുമുല്ലവാരത്തെ പിതൃതര്‍പ്പണഘട്ടത്തില്‍ നിന്നും കൊണ്ടുപോയ തീര്‍ത്ഥജലം അതിര്‍ത്തിയില്‍ ഒഴുക്കി.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും എത്തിച്ചേരാത്ത അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതം നേരിട്ടറിയാനും അവരുടെ ആശങ്കകള്‍ സൈനികരുമായി പങ്കുവെയ്‌ക്കാനും തങ്ങള്‍ക്കായെന്ന്‌ സംഘത്തില്‍ അംഗമായിരുന്ന സി. പ്രദീപ്‌ ജന്മഭൂമിയോട്‌ പറഞ്ഞു. സംഘത്തിന്റെ യാത്രകള്‍ ഓരോ ദിവസം ബിഎസ്‌എഫ്‌ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്‌ ശേഷമായിരുന്നു. ഗ്രാമീണരും അതിര്‍ത്തി രക്ഷാഭടന്മാരുമായുള്ള ആശയ വിനിമയങ്ങളില്‍ സംഘാംഗങ്ങളും പങ്കാളികളായി.

ജയ്‌പാല്‍ഗുഡിയില്‍ നിന്ന്‌ 18 കിലോമീറ്റര്‍ അകലെയുള്ള ഖുദിബിട്ടായും സമീപഗ്രാമമായ ഫട്ടബാറയുമായിരുന്നു കൊല്ലത്തു നിന്നുപോയ ഒമ്പതംഗ സംഘം സന്ദര്‍ശിച്ചത്‌. ഇന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ചിന്നക്കട പ്രസ്ക്ലബ്ബ്‌ മൈതാനത്ത്‌ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന്‍ മുഖ്യപ്രഭാഷണം നടത്തും. സംഘാംഗങ്ങള്‍ അനുഭവ വിവരണം നടത്തും. പൗരപ്രമുഖന്മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.