Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഓഹരി തട്ടിപ്പ്‌: 50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ മലയാളിയെ വിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2012, 09:04 pm IST
inWorld

ന്യൂയോര്‍ക്ക്‌: ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നില്‍പ്പെട്ട്‌ അറസ്റ്റിലായ മലയാളി മാത്യു മര്‍ത്തോമയെ 50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. ഹെഡ്ജ്‌ ഓഹരി വില്‍പന ദല്ലാളാണ്‌ മുപ്പത്തിയെട്ടുകാരനായ മാത്യു. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത കമ്പനി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്ത്‌ അതനുസരിച്ച്‌ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇന്‍സൈഡര്‍ ട്രൈയ്ഡിങ്ങിലെ പങ്കാളിയായതിനെതിരെയാണ്‌ മാത്യുവിനെതിരെ കേസെടുത്തത്‌. ഫ്ലോറിഡയിലെ വീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ച മാത്യുവിനെ അറസ്റ്റ്‌ ചെയ്തിരുന്നു.തിങ്കളാഴ്ച മാന്‍ഹാട്ടന്‍ കോടതിയാണ്‌ ജാമ്യം നല്‍കിയത്‌.

അള്‍ഷിമേഴ്സ്‌ രോഗത്തിനുള്ള മരുന്ന്‌ പുതിയതായി പുറത്തിറങ്ങുന്ന രഹസ്യമായി ലഭിച്ച വിവരം വെച്ച്‌ ഓഹരി വിറ്റ്‌ 27.6 കോടി ഡോളറിന്റെ ലാഭമുണ്ടാക്കി എന്നതാണ്‌ മാത്യുവിന്റെ പേരിലുള്ള കുറ്റം. യു എസ്‌ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്സ്ചേഞ്ച്‌ കമ്മീഷന്‍ ഇതേകുറ്റത്തിന്‌ മാത്യുവിന്റെ പേരില്‍ മറ്റൊരു കേസെടുത്തിട്ടുണ്ട്‌. 45 വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ചുമത്താവുന്ന കുറ്റമാണിത്‌.

ഇന്ത്യയില്‍ നിന്ന്‌ കുടിയേറിയ കുടുംബത്തിലെ അംഗമായ മാത്യുവിന്റെ മുഴുവന്‍ പേരും അജയ്‌ മാത്യു മറിയാന്താനി തോമസ്‌ എന്നാണ്‌. 2003ല്‍ അദ്ദേഹം മാത്യു മാര്‍ത്തോമയെന്ന്‌ പേരുമാറ്റി. സ്റ്റാന്‍ഫഡ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ബിരുദം നേടി. സാക്‌ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്സ്‌ എന്ന കമ്പനിയുമായി ബന്ധമുള്ള സി ആര്‍ ഇന്‍വെസ്റ്റേഴ്സില്‍ ഉദ്യോഗസ്ഥനായി. ഹഡ്ജ്‌ ഫണ്ട്‌ ഭീമന്‍ സ്റ്റീവന്‍ കോഹന്റെ ഉടമസ്ഥതയിലുള്ളതാണ്‌ സാക്‌.

ജാമ്യവ്യവസ്ഥപ്രകാരം മാത്യു അടുത്തയാഴ്ച 20 ലക്ഷം ഡോളറോ അതിനു തുല്ല്യമായ സ്വത്തുക്കളൊ കെട്ടിവെക്കണം. അമേരിക്ക വിട്ടുപോകാനും പാടില്ല. ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ പേരില്‍ ഇന്ത്യക്കാരനായ രജത്‌ ഗുപ്തയ്‌ക്ക്‌ കഴിഞ്ഞമാസം യു എസ്‌ കോടതി രണ്ട്‌ വര്‍ഷം തടവും 50 ലക്ഷം ഡോളര്‍ പിഴയും ശിക്ഷ വിധിച്ചിരുന്നു. നിക്ഷേപബാങ്കായ ഗോള്‍മാന്‍ സാക്സിന്റെ മുന്‍ ഡയറക്ടറാണ്‌ രജത്‌ ഗുപ്ത. ജനുവരി എട്ടുമുതലാണ്‌ അദ്ദേഹത്തിന്റെ തടവു ശിക്ഷ തുടങ്ങുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.