Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്തിന്‌ പുതിയ ഭരണഘടന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 09:05 pm IST
inWorld

കെയ്റോ: ഈജിപ്തില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചു. ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയാണ്‌ ഭരണഘടനാ പരിഷ്കരണം പ്രഖ്യാപിച്ചത്‌. നിലവിലെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ടാണ്‌ മുര്‍സി പുതിയ പ്രഖ്യാപനം നടത്തിയത്‌. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. പ്രതിപക്ഷം ഉള്‍പ്പെടെ മറ്റ്‌ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്‌. പുതിയ പ്രഖ്യാപനമനുസരിച്ച്‌ ഒരു ജുഡീഷല്‍ വ്യവസ്ഥയ്‌ക്കും ഇപ്പോള്‍ ഭരണഘടനാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭരണഘടനാ നിയമസഭയെ പിരിച്ചുവിടാന്‍ കഴിയില്ല. പ്രസിഡന്റ്‌ പുറത്തിറക്കുന്ന പ്രഖ്യാപനം അവസാനവാക്കായിരിക്കും. ഇതിനെതിരെ ആര്‍ക്കും അപ്പീല്‍ പോകാന്‍ കഴിയില്ല. ഭരണ വിപ്ലവത്തെ സംരക്ഷിക്കാന്‍ വേണ്ടി എന്തു തീരുമാനിക്കാനും പ്രസിഡന്റിന്‌ അധികാരമുണ്ടായിരിക്കും.

2011 ല്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ച ഉദ്യോഗസ്ഥരെ പുനര്‍വിചാരണ ചെയ്യും. അതോടൊപ്പം അബ്ദല്‍ മെഗുദ്‌ മുഹമ്മദിനെ പ്രോസിക്യൂട്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നു മാറ്റി പകരം തലാത്ത്‌ ഇബ്രാഹിം അബ്ദുള്ളയെ നിയമിച്ചതായി പ്രസിഡന്റിന്റെ വക്താവ്‌ യാസര്‍ അലി അറിയിച്ചു. നാലു വര്‍ഷത്തേയ്‌ക്കാണ്‌ പ്രോസിക്യൂട്ടര്‍ ജനറലിന്റെ കാലാവധി.

അതേസമയം, പുതിയ ഭരണഘടനാ പ്രഖ്യാപനത്തിനെതിരെ നൊബേല്‍ ജേതാവും മുന്‍ യുഎന്‍ അറ്റോമിക്‌ എനര്‍ജി ചീഫുമായ മുഹമ്മദ്‌ ഇബീരദി രംഗത്തെത്തി. നിതിന്യായ വ്യവസ്ഥക്ക്‌ മുകളില്‍ പ്രസിഡന്റ്‌ വരുന്നത്‌ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ നിയമം കൊണ്ടുവന്ന്‌ രാജ്യത്തെ എല്ലാ അധികാരങ്ങളും മുര്‍സി പിടിച്ചെടുക്കുകയാണ്‌ ചെയ്യുന്നത്‌. പുതിയ പരിഷ്കരണങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാകുകയെന്നും ഇബരാദി ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

2011 ല്‍ പ്രതിഷേധം നടത്തിയവരെ അടിച്ചമര്‍ത്തിയ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. നിലവിലെ അധികാരങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനയുടെ കരട്‌രേഖ ഡിസംബറില്‍ അവതരിപ്പിക്കുമെന്നും മുര്‍സി ഇന്നലെ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വിപുലീകരിക്കുക എന്ന ലക്ഷ്യവും പുതിയ ഭരണഘടനാ രൂപീകരണത്തിലൂടെ മുന്നോട്ട്‌ വെക്കുന്നുണ്ട്‌. പഴയ ഭരണത്തിലെ നൂലാമാലകള്‍ അപ്പാടെ നശിപ്പിക്കുകയാണ്‌ മറ്റൊരു ലക്ഷ്യമെന്നും പ്രസിഡന്റിന്റെ വക്താവ്‌ അറിയിച്ചു.

ഈജിപ്തിലെ ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച്‌ പുതിയ പ്രഖ്യാപനത്തെ സ്വികരിച്ചെങ്കിലും മറ്റൊരു രീതിയില്‍ അവര്‍ ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. നിയമവാഴ്‌ച്ചക്കും, ജനാധിപത്യ സംവിധാനങ്ങള്‍ക്കും പുതിയ പരിഷ്കരണങ്ങള്‍ ഭീഷണിയായിരിക്കുമെന്ന്‌ ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ച്‌ തലവന്‍ ഹേബ മോറായെഫ്‌ കുറ്റപ്പെടുത്തി.
നീതിന്യായ വ്യവസ്ഥക്ക്‌ യാതൊരു പ്രാധാന്യവുമില്ലാത്ത അവസ്ഥയായിരിക്കും ഇതിലൂടെ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രനീതിന്യായ വ്യവസ്ഥ ഭാവിയില്‍ ഒരു ചോദ്യചിഹ്നമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈജിപ്ത്‌ സ്റ്റേറ്റ്‌ കൗണ്‍സില്‍ എന്നൊരു ജഡ്ജ്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ്‌ മുര്‍സി അധികാരത്തിലേറിയത്‌. തെരഞ്ഞെടുപ്പിലൂടെ ആദ്യം അധികാരത്തില്‍ വന്ന മുസ്ലീം ബ്രദര്‍ഹുഡിലെ ശക്തനായ ഭകണാധികാരിയാണ്‌ മുഹമ്മദ്‌ മുര്‍സി. അധികാരത്തിലേറിയതുമുതല്‍ രാജ്യത്തെ ഭരണപരിഷ്കാരങ്ങളിലാണ്‌ മുര്‍സി ഉറ്റുനോക്കുന്നത്‌. അതിന്റെ ഭാഗമായാണ്‌ ഭരണഘടനാ പരിഷ്കരണവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.