Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസയില്‍ വെടിനിര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 08:20 pm IST
inWorld

ടെല്‍ അവീവ്‌: എട്ട്‌ ദിവസത്തെ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ ഇസ്രയേലും ഗാസയിലെ ഇസ്ലാമിക തീവ്രവാദസംഘടനയും ഭരണകര്‍ത്താക്കളുമായ ഹമാസുമായി വ്യാഴാഴ്ച വെടിനിര്‍ത്തലിന്‌ ധാരണയായി. ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ക്കൊടുവിലാണ്‌ വെടിനിര്‍ത്തല്‍ സാദ്ധ്യമായത്‌. യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്തു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും ഇസ്രായേലിനു നേരേ റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രായേല്‍ റേഡിയോ റിപ്പോര്‍ട്ട്‌ ചെയ്തു. എന്നാല്‍ ഇസ്രയേലിന്റെ ഭാഗത്ത്‌ നിന്നും തിരിച്ചടിയുണ്ടായില്ല എന്നും റേഡിയോ റിപ്പോര്‍ട്ട്‌ ചെയ്തു. ഗാസയില്‍ ആയിരക്കണക്കിന്‌ ആളുകള്‍ തെരുവുകളില്‍ കൊടികള്‍ വീശിയും മറ്റും വെടി നിര്‍ത്തലിനെ സ്വാഗതം ചെയ്തു. സമാധാന ശ്രമങ്ങളുടെ ഭാഗമായ വെടിനിര്‍ത്തലിനെ തങ്ങളുടെ വിജയമായി ആഘോഷിക്കുകയാണ്‌ പശ്ചിമേഷ്യയിലെ വിവിധ തീവ്രവാദി സംഘടനകളും ഹമാസും.

സംഘര്‍ഷത്തിന്റെ ആദ്യനാളുകളില്‍ യുഎന്‍ രക്ഷാസമിതി സമാധാന ശ്രമങ്ങള്‍ക്കായി ഈജിപ്ഷ്യന്‍ പ്രസിഡന്റിനെയാണ്‌ സമീപിച്ചിരുന്നത്‌. വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ നാവിക വ്യോമാക്രമണങ്ങള്‍ നിര്‍ത്തുകയും ഹമാസ്‌ നേതൃത്വങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഗാസ്സയിലേക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വെടിനിര്‍ത്തല്‍ ഊര്‍ജ്ജം പകരും. വെടിനിര്‍ത്തലിന്റെ ഭാഗമായി ഗാസയിലേക്കുള്ള ഗതാഗതവും അവശ്യവസ്തുക്കള്‍ എത്തിക്കുന്നതും അനുവദിക്കുമെന്ന്‌ ഇസ്രയേല്‍ അറിയിച്ചു.

എട്ട്‌ നാള്‍ നീണ്ട്‌ നിന്ന പോരാട്ടത്തില്‍ 160ഓളം പാലസ്തീന്‍കാരും ആറ്‌ ഇസ്രായേലുകാരും കൊല്ലപ്പെട്ടിരുന്നു. ഇരുരാജ്യങ്ങളിലുമായി ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ പരിക്കേറ്റു. ഹമാസ്‌ കമാന്ററെ ഇസ്രയേല്‍ വധിച്ചതാണ്‌ സംഘര്‍ഷം ആരംഭിക്കാന്‍ കാരണമായത്‌. ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസ്‌ ഭീകരര്‍ തൊടുത്ത ഇറാന്‍ നിര്‍മ്മിത മിസെയില്‍ ഇസ്രയേലിന്റെ സാമ്പത്തിക തലസ്ഥാനമായ ടെല്‍ അവീവില്‍ പതിക്കുകയും മൂന്ന്‌ പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇസ്രയേലിന്റെ വ്യോമ, നാവിക ആക്രമണങ്ങളില്‍ ഗാസയില്‍ കനത്തനാശമാണുണ്ടായത്‌. ഇസ്രയേല്‍ ലക്ഷ്യമാക്കി ഹമാസ്‌ തൊടുത്ത മിസെയിലുകളില്‍ ഭൂരിഭാഗവും ഇസ്രയേല്‍ നിര്‍മ്മിത മിസെയില്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.