Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ വ്യോമാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2012, 03:48 pm IST
in World

ഗാസാ സിറ്റി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വിതച്ച് ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഹമാസ്‌ ആസ്ഥാനം ലക്ഷ്യമിട്ട്‌ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ടെല്‌ അവീവ്‌ ലക്ഷ്യമാക്കിയും റോക്കറ്റ്‌ ആക്രമണമുണ്ടായി.

യുദ്ധ സന്നാഹവുമായി അതിര്‍ത്തിയില്‍ ഇസ്രായേല്‍ 75,000 ഓളം സൈന്യത്തെ വിന്യസിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ടെല്‍ അവീവില്‍ മുതിര്‍ന്ന മന്ത്രിമാരുമായി നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും മറ്റ്‌ മന്ത്രിമാരില്‍ നിന്നും ടെലിഫോണിലൂടെ അഭീപ്രായം ആരാഞ്ഞശേഷവുമാണ്‌ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടുതല്‍ സൈനികരെ നിയോഗിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിയത്‌.

യുദ്ധമുനമ്പിലേക്ക്‌ 75000 സൈനികരെ ഉടനെ അയക്കാനല്ല തീരുമാനം. ആവശ്യമെങ്കില്‍ സൈന്യത്തിന്‌ റിസര്‍വ്‌ സൈന്യത്തെ രംഗത്തിറക്കാനുള്ള അനുമതി കൂടിയാണിത്‌. ബുധനാഴ്‌ച്ച ഹമാസ്‌ നേതാവ്‌ അഹമ്മദ്‌ അലി ജാബരി കൊല്ലപ്പെട്ടതോടെ രൂക്ഷമായ സംഘര്‍ഷത്തില്‍ ഒരു കുട്ടിയടക്കം 30 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

സംയമനം പാലിക്കാനുള്ള ലോകനേതാക്കളുടെ ആഹ്വാനം തള്ളിയ ഇരുപക്ഷവും വ്യോമാക്രമണം ശക്തമാക്കി. വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട്‌ ഈജിപ്ത്‌ പ്രധാനമന്ത്രി ഹെഷാം ഖാന്ദില്‍ ഗാസയിലെത്തിയിട്ടുണ്ട്‌. ഹമാസിനെ അനുനയിപ്പിച്ച്‌ സംഘര്‍ഷം ലഘൂകരിക്കാനാണ്‌ അദ്ദേഹത്തിന്റെ ദൗത്യം. ഇന്നലെ പുലര്‍ച്ചെയാണ്‌ ഹമാസ്‌ മന്ത്രാലയത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്‌. ആക്രമണത്തില്‍ മന്ത്രലയത്തിന്‌ കേടുപാട്‌ സംഭവിച്ചതായി ഹമാസ്‌ അറിയിച്ചു. നാല്‌ തവണയാണ്‌ മന്ത്രാലയത്തിനുനേരെ ആക്രമണമുണ്ടായത്‌. ഏത്‌ സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്‌ ഹമാസ്‌ സര്‍ക്കാര്‍ അറിയിച്ചു. ഹമാസ്‌ പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസിനുനേരെയായിരുന്നു ആക്രമണമെന്ന്‌ ഇസ്രയേല്‍ സൈനിക വക്താവ്‌ അറിയിച്ചു. പ്രധാനമന്ത്രിയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും ഇസ്രായേല്‍ അറിയിച്ചു.

കഴിഞ്ഞ ആറ്‌ മണിക്കൂറിനുള്ളില്‍ 85 ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രായേല്‍ അറിയിച്ചു. ഹമാസ്‌ മന്ത്രാലയത്തില്‍ വച്ചുതന്നെയാണ്‌ ഈജിപ്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്‌. ഗാസാ സിറ്റിക്ക്‌ സമീപമുള്ള നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വടക്കന്‍ ജബാലിയ ക്യാമ്പിന്‌ സമീപമുണ്ടായ ആക്രമണത്തില്‍ അഞ്ച്‌ പേര്‍ക്ക്‌ പരിക്കേറ്റു.

ഗാസയില്‍ കടന്നാക്രമണം നടത്തുമെന്ന മുന്നറിയപ്പ്‌ നല്‍കി 16000 റിസര്‍വ്‌ സൈനികരെയാണ്‌ ഇസ്രയേല്‍ സേന ഇതിനകം വിളിച്ചുവരുത്തിയിരിക്കുന്നത്‌. യുദ്ധ വിമാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്‌. റോക്കറ്റ്‌ തൊടുത്തുവിട്ട കേന്ദ്രങ്ങളെല്ലാം നശിപ്പിക്കാനാണ്‌ ഇസ്രയേല്‍ നീക്കം. ഹമാസ്‌ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ പ്രവേശിക്കുന്നതടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുമെന്ന്‌ സേന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇതിനിടയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ തിരിച്ചടിയായി ഹമാസ്‌ റോക്കറ്റ്‌ ആക്രമണവും നടത്തിയിരുന്നു.

ഇതിനിടെ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ രംഗത്തെത്തി. സമാധാനശ്രമങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട്‌ ഇസ്രായേല്‍ പ്രധാനമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും ഈജിപ്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയേയും ഒബാമ ഫോണില്‍ വിളിച്ചു. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഈ ആവശ്യമുന്നയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. ആക്രമണം ശക്തമായ ഗാസയില്‍ മൂണ്‍ ഉടന്‍ സന്ദര്‍ശിക്കും. പാലസ്തീന്‍ നേതാവ്‌ മഹമൂദ്‌ അബ്ബാസാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.