Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുവതിയുടെ മരണം: അയര്‍ലണ്ടിനെ ഇന്ത്യ പ്രതിഷേധമറിയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 10:05 pm IST
inWorld

ന്യൂദല്‍ഹി/ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിന്‌ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന്‌ അയര്‍ലണ്ടില്‍ ഇന്ത്യന്‍ യുവതി മരിച്ച സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ ദേബാശിഷ്‌ ചക്രവര്‍ത്തി ഐറിഷ്‌ സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കടുത്ത നടുവേദനയെത്തുടര്‍ന്നാണ്‌ കര്‍ണാടക ബെല്‍ഗാം സ്വദേശിനി സവിതയെ (31) ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്നുള്ള പരിശോധനയില്‍ ഗര്‍ഭഛിദ്രം ആവശ്യമാണെന്ന്‌ കണ്ടെത്തി. എന്നാല്‍ അയര്‍ലണ്ട്‌ ഒരു കത്തോലിക്കാ രാഷ്‌ട്രമാണെന്ന പേരില്‍ ആശുപത്രി അധികൃതര്‍ ഗര്‍ഭഛിദ്രത്തിന്‌ അനുമതി നിഷേധിച്ചു. രക്തത്തിലെ അണുബാധയെത്തുടര്‍ന്ന്‌ ഒക്ടോബര്‍ 28 നാണ്‌ യുവതി മരണപ്പെട്ടത്‌. സവിതയുടെ മരണത്തെ സംബന്ധിച്ച്‌ ഐറിഷ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന രണ്ട്‌ അന്വേഷണങ്ങളുടെ ഫലം കാത്തിരിക്കുകയാണെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ അറിയിച്ചു. ഗര്‍ഭസ്ഥശിശുവിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ അവര്‍ തന്റെ മകളെ മരണത്തിന്‌ വിട്ടുകൊടുത്തുവെന്ന്‌ സവിതയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച ഐറിഷ്‌ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുവതിയുടെ മരണം ഇന്ത്യയിലും അയര്‍ലണ്ടിലും വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുകയാണ്‌.

രാഷ്‌ട്രീയനേതാക്കള്‍ അനുവദിക്കുമെങ്കില്‍ ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച നിയമത്തില്‍ വ്യക്തത വരുത്താനാവുമെന്ന്‌ നോര്‍ത്ത്‌ അയര്‍ലണ്ടിലെ പ്രമുഖ ഒബ്സ്ട്രേറ്റെഷന്‍ പ്രൊഫ. ജിം ഡോര്‍നന്‍ പറഞ്ഞു. 100 വര്‍ഷത്തോളമായി ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച്‌ കര്‍ശനമായ നിയമമാണ്‌ അയര്‍ലണ്ടില്‍ നിലവിലുള്ളത്‌. നിയമത്തെ ഭയന്നാണ്‌ ആശുപത്രി അധികൃതര്‍ ഇതിന്‌ തയ്യാറാകാത്തത്‌. ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചര്‍ച്ച ചെയ്ത്‌ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സവിതയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സംഘത്തെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ വിദഗ്ധര്‍ അടങ്ങുന്നതായിരിക്കും ഈ സംഘം. അന്വേഷണം എത്രയും പെട്ടെന്ന്‌ പൂര്‍ത്തിയാക്കുമെന്ന്‌ ഐറീഷ്‌ ആരോഗ്യവകുപ്പ്‌ മേധാവി ജെയിംസ്‌ റെയ്‌ലി അറിയിച്ചു. രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടമാണ്‌ ബുധനാഴ്ച നിയമഭേദഗതി ആവശ്യപ്പെട്ട്‌ ഐറിഷ്‌ പാര്‍ലമെന്റിന്‌ മുന്നില്‍ എത്തിയത്‌. എന്നാല്‍ ഈ പ്രശ്നം വേണ്ടവിധം കൈകാര്യംചെയ്യുമെന്ന്‌ ഐറിഷ്‌ ഉപപ്രധാനമന്ത്രി ഈമണ്‍ ഗില്‍മോര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.