Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇന്ന്‌ ലോക മലാല ദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2012, 09:11 pm IST
inWorld

ലണ്ടന്‍: ഇന്ന്‌ ലോകമെമ്പാടും മലാല ദിനമായി ആചരിക്കുമെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്‌ മലാല പ്രചോദനമാണെന്നും മൂണ്‍ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ആദ്യ നടപടിയാണ്‌ ഇതെന്നും വിദ്യാഭ്യാസം എല്ലാവരുടേയും അവകാശമാണെന്നും മൂണ്‍ പറഞ്ഞു. യുഎന്‍ പ്രത്യേക പ്രതിനിധി കഴിഞ്ഞദിവസം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ, താലിബാന്‍ ഭീകരരുടെ വെടിയേറ്റ്‌ ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാഭ്യാസ പ്രവര്‍ത്തക മലാല യൂസഫ്സായിക്ക്‌ നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ഈ ആവശ്യവുമായി പതിനായിരക്കണക്കിനാളുകളാണ്‌ ബ്രിട്ടണില്‍ പ്രചാരണം നടത്തുന്നത്‌. കഴിഞ്ഞ ഒക്ടോബറിലാണ്‌ പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍ വെച്ച്‌ മലാലക്ക്‌ വെടിയേറ്റത്‌. കഴുത്തിലും തലയിലും വെടിയേറ്റ മലാലയെ അടിയന്തര ചികിത്സക്ക്‌ ശേഷമാണ്‌ തുടര്‍ ചികിത്സക്കായി ലണ്ടനിലെ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

താലിബാന്‍ ഭീകരര്‍ക്കെതിരെ പോരാടിയ മലാലക്ക്‌ നൊബേല്‍ സമ്മാനം നല്‍കി ആദരിക്കണമെന്നാവശ്യപ്പെട്ട്‌ പതിനായിരക്കണക്കിനാളുകള്‍ ഒപ്പുവെച്ച നിവേദനം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്‌ നല്‍കി. വെള്ളിയാഴ്‌ച്ച സംഘടിപ്പിച്ച പ്രചാരണപരിപാടിയില്‍ ബ്രിട്ടണിലേയും പാക്കിസ്ഥാനിലേയും പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്തു. താലിബാന്‍ ഭീകരതക്കെതിരെ പോരാടിയതിനാണ്‌ മലാലയെ വധിക്കാന്‍ ഇവര്‍ ശ്രമിച്ചത്‌. മലാല അവള്‍ക്കുവേണ്ടി മാത്രമല്ല പ്രതികരിച്ചത്‌. വിദ്യാഭ്യാസം നിഷേധിച്ച ഒരുപറ്റം കുട്ടികള്‍ക്കുവേണ്ടിയാണ്‌ അവള്‍ പ്രവര്‍ത്തിച്ചത്‌. പ്രചാരണപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയ ഷഹീദ ചൗധരി പറഞ്ഞു. 30000 പേര്‍ ഒപ്പുവെച്ച നിവേദനമാണ്‌ പ്രധാനമന്ത്രിക്ക്‌ നല്‍കിയത്‌. ബ്രിട്ടണിലേതിന്‌ സമാനമായ പ്രചാരണപരിപാടികള്‍ കാനഡയിലും, ഫ്രാന്‍സിലും, സ്പെയിനിലും ആരംഭിച്ചിട്ടുണ്ട്‌.

സ്വാത്‌ മേഖലയുടെ നിയന്ത്രണം 2008ല്‍ കയ്യടക്കിയ താലിബാന്‍ സ്ക്കൂളുകള്‍ അടച്ചുപൂട്ടുകയും, പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തിരുന്നു. അക്കാലത്ത്‌ വിദ്യാഭ്യാസം നിഷേധിച്ചതിനെക്കുറിച്ചും താലിബാന്‍ ഭീകരരുടെ ക്രൂരതകളെക്കുറിച്ചും മലാല വ്യാജ പേരില്‍ ബ്ലോഗില്‍ എഴുതിയിരുന്നു. ബിബിസി ഉറുദു ചാനലിനുവേണ്ടിയാണ്‌ ഡയറി എഴുതിയത്‌. ഇത്‌ ചാനല്‍ പുറത്തുകൊണ്ടുവന്നതോടെയാണ്‌ മലാലയെക്കുറിച്ച്‌ പുറംലോകം അറിയുന്നത്‌.

2009ല്‍ പട്ടാളം സ്വാതില്‍ നിന്ന്‌ താലിബാന്‍കാരെ തുരത്തിയശേഷമാണ്‌ സ്ക്കൂളുകള്‍ തുറന്നത്‌. മലാലയുടെ ധീര പ്രവര്‍ത്തനങ്ങളെ പരിഗണിച്ച്‌ കഴിഞ്ഞവര്‍ഷം പാക്ക്സര്‍ക്കാര്‍ ദേശീയ സമാധാന അവാര്‍ഡ്‌ നല്‍കി ആദരിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന യൂസഫ്‌ റാസാഗിലാനിയാണ്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌.

ബ്രിട്ടണിലെ ആശുപത്രിയില്‍ കഴിയുന്ന മലാലയുടെ പുതിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പുസ്തകം വായിക്കുന്ന മലാലയുടെ ചിത്രമാണ്‌ പുറത്തുവിട്ടത്‌. അതേസമയം, മലാലയുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓരോ ദിവസവും നില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിനിടെ മാലലയുടെ അച്ഛന്‌ ബ്രിട്ടണിലെ പാക്‌ ഹൈക്കമ്മീഷനില്‍ ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.