Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒബാമ വോട്ട്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2012, 08:16 pm IST
in World

വാഷിംഗ്ടണ്‍: യുഎസ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ രണ്ടാം വട്ടവും ജനവിധി തേടുന്ന ബരാക്‌ ഒബാമ മുന്‍കൂറായി വോട്ട്‌ രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ വോട്ട്‌ രേഖപ്പെടുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ്‌ ബരാക്‌ ഒബാമ. നവംബര്‍ ആറിനാണ്‌ അമേരിക്കയില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. അമേരിക്കന്‍ നിയമം അനുസരിച്ച്‌ പൗരന്മാര്‍ക്ക്‌ നേരത്തെ വോട്ട്‌ രേഖപ്പെടുത്താനുള്ള അവകാശമുണ്ട്‌. സജീവമായ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്കിടെ ജന്മനാടായ ചിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ കമ്മ്യൂണിറ്റി സെന്ററിലാണ്‌ ഒബാമ വോട്ട്‌ രേഖപ്പെടുത്തിയത്‌. മുന്‍കൂറായി വോട്ട്‌ രേഖപ്പെടുത്താന്‍ കഴിഞ്ഞത്‌ തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നുവെന്ന്‌ ഒബാമ പറഞ്ഞു. പോളിംഗ്‌ സ്റ്റേഷനിലെത്തിയ അദ്ദേഹത്തിന്‌ തെരഞ്ഞെടുപ്പ്‌ ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ വിജയാശംസ നേര്‍ന്നു. എല്ലാവര്‍ക്കും ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയശേഷമാണ്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള ഫോം ഒബാമ വാങ്ങിയത്‌.

പോളിംഗ്‌ ബൂത്തിലുണ്ടായിരുന്ന മുതിര്‍ന്ന തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥയാണ്‌ ഒബാമയ്‌ക്ക്‌ ഫോം നല്‍കിയത്‌. തിരിച്ചറിയലിനായി ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ആവശ്യപ്പെട്ട ഇവര്‍ക്ക്‌ ഒബാമ പോക്കറ്റില്‍ കരുതിയിരുന്ന ലൈസന്‍സ്‌ നല്‍കി. ലൈസന്‍സില്‍ പതിച്ചിരുന്ന തന്റെ പഴയ ഫോട്ടോയില്‍ മുടി നരച്ചിട്ടില്ലെന്ന കാര്യം കണക്കിലെടുക്കേണ്ടെന്നായിരുന്നു ഒബാമയുടെ കമന്റ്‌.

ലൈസന്‍സ്‌ സൂക്ഷ്മമായി പരിശോധിച്ച ഉദ്യോഗസ്ഥയെ തമാശ രൂപേണ അനുകരിക്കാനും പ്രസിഡന്റ്‌ തയ്യാറായി. വോട്ട്‌ രേഖപ്പെടുത്തിയശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ഒബാമയെ തെരഞ്ഞെടുപ്പ്‌ ഏജന്റുമാര്‍ സഹായിച്ചു. പോളിംഗ്‌ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്ന്‌ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്ത ശേഷമാണ്‌ ഒബാമ മടങ്ങിയത്‌. തെരഞ്ഞെടുപ്പിന്‌ 11 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബരാക്‌ ഒബാമയും മീറ്റ്‌ റോമ്മ്നിയും തമ്മിലുള്ള മത്സരം കടുത്തതാകുമെന്ന സൂചനകളാണ്‌ അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്നത്‌. മുന്‍കൂര്‍ വോട്ട്‌ രേഖപ്പെടുത്തുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും ഒബാമയ്‌ക്ക്‌ ഒപ്പമാണെന്ന അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ വോട്ടിങ്ങിനെ പ്രോത്സാഹിപ്പിച്ച്‌ ഒബാമയുടെ ജയം ഉറപ്പാക്കാനാണ്‌ ഡെമോക്രാറ്റിക്‌ പക്ഷത്തിന്റെ ശ്രമം. തെരഞ്ഞെടുപ്പിന്‌ മുമ്പായി 80 ശതമാനം വോട്ടര്‍മാരും വോട്ട്‌ രേഖപ്പെടുത്തുമെന്നാണ്‌ വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയെങ്കി അടക്കമുള്ള കൊടും ക്രിമിനലുകളെ കോതമംഗലത്തെ റിസോർട്ടിൽ നിന്നും പോലീസ് പിടികൂടി : പ്രതികൾ ഒത്തുകൂടിയത് വൻ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യാൻ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചു

Kerala

തിങ്കളാഴ്ച കാസര്‍ഗോഡ്, കൊല്ലം ജില്ലകളില്‍ പടക്കകടകള്‍ക്ക് നിയന്ത്രണം

World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും 

Kerala

‘നാളെ മാറാട് ബോട്ട് വരും സഹായിക്കണം’ എന്ന് മദനിയ്‌ക്ക് ഫോണ്‍ കാള്‍, തുടര്‍ന്ന് മാറാട് കലാപം….വീണ്ടും മാറാട് ചര്‍ച്ചയാക്കി എ.പി. അഹമ്മദ്

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ പടക്കം വില്പനയ്‌ക്ക് നിരോധനം,നിരോധനാജ്ഞ

തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ കൊണ്ടുപോവുകയായിരുന്ന മദ്യം പിടികൂടി

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.