Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സരസ്വതീ പുണ്യം തേടി ആയിരക്കണക്കിന്‌ കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2012, 11:18 pm IST
in Ernakulam

കൊച്ചി: സരസ്വതീ പുണ്യം തേടി ആയിരക്കണക്കിന്‌ കുരുന്നുകള്‍ ഹരിശ്രീകുറിച്ചു. അക്ഷരങ്ങളെ ആവാഹിച്ച്‌, വാഗ്ദേവതയെ പ്രണമിച്ച്‌ പതിനായിരങ്ങള്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കെത്തി. രാവിലെ നേരത്തെ മുതല്‍തന്നെ ക്ഷേത്രങ്ങള്‍ കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കൊണ്ട്‌ നിറഞ്ഞിരുന്നു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തല്‍ ചടങ്ങ്‌ ഉച്ചവരെ നീണ്ടു. തച്ചപ്പുഴ ശ്രീബാലഭദ്ര ദേവീക്ഷേത്രത്തിലെ നവരാത്രി നവകുമാരി പൂജയ്‌ക്ക്‌ ക്ഷേത്രം തന്ത്രി വിജയപ്രകാശ്‌ ശര്‍മ മുഖ്യ കാര്‍മികത്വം വഹിച്ചു. വിജയദശമി ദിനത്തില്‍ രാവിലെ സരസ്വതി പൂജയ്‌ക്ക്‌ ശേഷം വിദ്യാരംഭം, തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സാരസ്വത മന്ത്രജപത്തില്‍ നൂറ്‌ കണക്കിന്‌ കുട്ടികള്‍ പങ്കെടുത്തു. ഉച്ചയ്‌ക്ക്‌ പ്രസാദ ഊട്ടും നടന്നു.

പൊയ്‌ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവിലെ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ രാവിലെ 8 മുതല്‍ നവരാത്രി മണ്ഡപത്തില്‍ നടന്നു. ചടങ്ങില്‍ കെ.ജയടീച്ചര്‍ (ഹെഡ്മിസ്ട്രസ്‌ സരസ്വതി വിദ്യാനികേതന്‍ ചെങ്ങമനാട്‌) മുഖ്യ ആചാര്യ സ്ഥാനം വഹിച്ചു. വിദ്യാരംഭം കുറിക്കുന്നതിനായി ധാരാളം കുട്ടികള്‍ എത്തിയിരുന്നു.

പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭം കുറിക്കുന്നതിന്‌ ആയിരങ്ങളെത്തി രാവിലെ 5.30ന്‌ ക്ഷേത്രം മേല്‍ശാന്തി വിശ്വനാഥന്‍ ശാന്തിയുടെ നേതൃത്വത്തില്‍ വിദ്യാരംഭത്തിന്‌ തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. വിദ്യാരംഭത്തോടൊപ്പം സരസ്വതി മണ്ഡപത്തില്‍ സംഗീതോത്സവവും, ത്യാഗരാജ പഞ്ചരത്ന കീര്‍ത്തനാലാപനവും നടന്നു.

പള്ളുരുത്തിയിലെ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. പള്ളുരുത്തി അഴകിയകാവ്‌ ക്ഷേത്രത്തില്‍ നൂറുകണക്കിന്‌ കുട്ടികള്‍ ഹരിശ്രീ കുറിച്ചു. രാവിലെ ആരംഭിച്ച ചടങ്ങില്‍ ഉച്ചപൂജ വരെ തുടര്‍ന്നു. ഭവാനീശ്വര മഹാക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ക്ക്‌ തന്ത്രി പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ നേതൃത്വം നല്‍കി. നൂറുകണക്കിന്‌ ബാല്യങ്ങള്‍ എഴുത്തിനിരുന്നു. പ്രത്യേക പൂജകളും നടന്നു. ഊരാളക്കംശ്ശേരി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ വിദ്യാരംഭം ചടങ്ങുകള്‍ക്ക്‌ ക്ഷേത്രമേല്‍ശാന്തി രാജന്‍ എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിച്ചു. പൂജയെടുപ്പ്‌, സരസ്വതി പൂജ എന്നീചടങ്ങുകളും നടന്നു. മാരമ്പിള്ളി ആദിപരാശക്തി ക്ഷേത്രം പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്രം, കുമ്പളങ്ങി ഇല്ലിക്കല്‍ ക്ഷേത്രം, കണ്ടത്തിപറമ്പ്‌ ഭൂവനേശ്വരി ക്ഷേത്രം, പെരുമ്പടപ്പ്‌ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം, ഏറനാട്ട്‌ ശ്രീവനദുര്‍ഗ്ഗാദേവിക്ഷേത്രം, പെരുമ്പടപ്പ്‌ ശങ്കരനാരായണ ക്ഷേത്രം, ഇടക്കൊച്ചി പരമേശ്വര കുമാരമംഗല ക്ഷേത്രം, കണ്ണങ്ങാട്‌ ഭഗവതീക്ഷേത്രം, പള്ളുരുത്തി ധന്വന്തരീ ക്ഷേത്രം, എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകളും പ്രത്യേക പൂജകളും നടന്നു.

കോതമംഗലം താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങളിലും അറിവിന്റെ അക്ഷരം കുറിക്കാന്‍ നൂറ്‌ കണക്കിന്‌ കുരുന്നുകള്‍ എത്തി. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം, തിരുവാരപ്പെട്ടി മഹാദേവക്ഷേത്രം, വാരപ്പെട്ടി പൊന്നാട്ട്കാവ്‌ ഭഗവതിക്ഷേത്രം, മുട്ടനാട്ട്കാവ്‌ ഭഗവതിക്ഷേത്രം, സരസ്വതി വിദ്യാനികേതന്‍ വാരപ്പെട്ടി, വിവേകാനന്ദ വിദ്യാലയം, തങ്കളം, സരസ്വതി വിദ്യാനികേതന്‍ നേര്യമംഗലം എന്നിവിടങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

മരട്‌ പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭം ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ പൂജ എടുപ്പിനുശേഷം എഴുത്തിനിരുത്ത്‌ നടന്നു. നൂറുകണക്കിന്‌ കുരുന്നുകള്‍ അരിയിലും മണലിലും ഹരിശ്രീകുറിച്ചു. നവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വൈകുന്നേരം നിറമാലയും വിളക്കുവെപ്പും നടന്നു. തിരുനെട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ ചെണ്ട അഭ്യസിച്ച കൊച്ചുകലാകാരന്‍മാരുടെ അരങ്ങേറ്റഴും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

Kerala

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

Kerala

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

പുതിയ വാര്‍ത്തകള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

ഗോള്‍ നേടിയ എംബാപ്പെ ആഹ്ലാദത്തോടെ പരിശീലകന്‍
ദെഷാംപ്‌സിന്റെ അരികിലേക്ക്‌

ഫിഫ ലോകകപ്പ് 2026: അമ്പമ്പോ എംബാപ്പെ

ഫിഫ ലോകകപ്പ് 2026: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; ഫ്രാന്‍സ് സ്വീഡനെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പ് 2026: ഇക്വഡോറിനെ പരാജയപ്പെടുത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍ (2-0)

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.