Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അഞ്ചുകോടി ഭക്തര്‍ക്ക്‌ സൗകര്യം ഒരുക്കേണ്ട ദേവസ്വം ബോര്‍ഡ്‌ നാഥനില്ലാകളരി: കദംബന്‍ നമ്പൂതിരിപ്പാട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2012, 10:42 pm IST
inKollam

കൊട്ടാരക്കര: അഞ്ചുകോടി അയ്യപ്പഭക്തര്‍ക്ക്‌ സൗകര്യം ഒരുക്കേണ്ട ദേവസ്വം ബോര്‍ഡിനെ നാഥനില്ലാ കളരിയാക്കി യുഡിഎഫ്‌ സര്‍ക്കാര്‍ ഹൈന്ദവ സമൂഹത്തെ വിലകുറച്ച്‌ കാണുകയാണെന്ന്‌ കേരളാ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ കദംബന്‍ നമ്പൂതിരിപ്പാട്‌ പറഞ്ഞു. ക്ഷേത്രങ്ങളെ കേവലം കച്ചവടച്ചരക്കാക്കി മാറ്റുന്ന ദേവസ്വംബോര്‍ഡിന്റെ നടപടിക്കെതിരെ കൊട്ടാരക്കര ദേവസ്വം അസി. കമ്മീഷണര്‍ ആഫീസിനു മുന്നില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബോര്‍ഡിന്‌ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുന്നതിലല്ല താല്‍പര്യം. ഭക്തജനങ്ങളെ രജിസ്റ്ററിംഗ്‌ ഭക്തരെന്നും അല്ലാത്തവരെന്നും തിരിച്ചും അവര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കാനാണ്‌. 1200 ക്ഷേത്രങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന ലക്ഷക്കണക്കിന്‌ രൂപയിലാണ്‌ നോട്ടം. രജിസ്റ്റേര്‍ഡ്‌ ഭക്തരുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സബ്ഗ്രൂപ്പ്‌ ഓഫീസര്‍ക്ക്‌ അധികാരം നല്‍കിയതിലൂടെ മാറി മാറി വരുന്ന ഭരണക്കാരുടെ നോമിനികളെ ക്ഷേത്രഉപദേശക സമിതികളില്‍ കുത്തിനിറയ്‌ക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തന്നെ സര്‍ക്കാരിന്‌ നേരിടേണ്ടി വരും. ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങള്‍ക്ക്‌ കൈമാറും വരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കല്യാണ മണ്ഡപങ്ങള്‍ ലേലം ചെയ്യാനുള്ള നീക്കം ക്ഷേത്രത്തില്‍ അന്യമതസ്ഥര്‍ക്ക്‌ അധികാരകേന്ദ്രം ഉറപ്പിക്കാനും ക്ഷേത്രവിരുദ്ധ കാര്യങ്ങള്‍ നടത്താനും അവസരം ഒരുക്കാന്‍ ആണ്‌ നീക്കം നടക്കുന്നത്‌. ന്യൂനപക്ഷ അവകാശം സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പതുവട്ടം പറയുന്ന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ തകര്‍ക്കുന്ന നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. ഭരണകൂടത്തിന്‌ ക്ഷേത്രസ്വത്ത്‌ ലേലം ചെയ്യാന്‍ എന്ത്‌ അധികാരം ആണ്‌ ഉള്ളതെന്ന്‌ വ്യക്തമാക്കണം. ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്‌ സര്‍ക്കാരല്ല. ക്ഷേത്രഭൂമി പിടിച്ചെടുക്കുക മാത്രമാണ്‌ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്‌. ക്ഷേത്രങ്ങള്‍ ഇന്നത്തെ നിലയിലായത്‌ ഭക്തരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ്‌, അല്ലാതെ ബോര്‍ഡിന്റേയോ സര്‍ക്കാരിന്റെയോ സഹായം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റ്‌ മതസ്ഥരുടേത്‌ പോലെ ക്ഷേത്രങ്ങളും ഭക്തജനങ്ങള്‍ക്ക്‌ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്‌എസ്‌ ജില്ലാ സംഘചാലക്‌ ആര്‍. ദിവാകരന്‍ അധ്യക്ഷനായിരുന്നു. കെപിഎംഎസ്‌ സംസ്ഥാന അസി. സെക്രട്ടറി ജി. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാക്കളായ എസ്‌. രാജേന്ദ്രന്‍, രാജഗോപാല്‍, ഹരി പള്ളിക്കല്‍, ക്ഷേത്രസംരക്ഷണസമിതി നേതാക്കളായ ഗോപിനാഥന്‍പിള്ള, ഡോ. ശ്രീഗംഗ, തേമ്പ്ര വേണുഗോപാല്‍, മഹിളാ മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ചാലൂക്കോണം അജിത്‌. താലൂക്ക്‌ സഹകാര്യവാഹക്‌ സജികുമാര്‍, പ്രചാര്‍ പ്രമുഖ്‌ പി. പ്രസന്നന്‍, വിവിധ സംഘടനാ നേതാക്കളായ ആനന്ദബാബു, പുഷ്പകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.