Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട്‌ കയറി ആക്രമണം; 14 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2012, 11:00 pm IST
in Ernakulam

ആലുവ: നൊച്ചിമയില്‍ വീട്‌ കയറി ഗര്‍ഭിണിയുള്‍പ്പെടെ നാലുപേരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ട 14 പേര്‍ പിടിയിലായി. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍പ്പെട്ട നൊച്ചിമ ചാലേപ്പിള്ളി വെളുങ്ങാടന്‍ സുലൈമാന്‍ മകന്‍ ബിലാല്‍ (20), ഞാറയ്‌ക്കല്‍ പെരുമ്പിളളി പുത്തന്‍ചാലക്കല്‍ പ്രവീണ്‍ ജോണ്‍ (24), എളങ്കുന്നപ്പുഴ പണിക്കാശ്ശേരി ലെനീഷ്‌ (25), ഫോര്‍ട്ടുകൊച്ചി രാമേശ്വരം ഈരാശേരി മനോജ്‌ (22), നൊച്ചിമ പോട്ടച്ചിറ സ്വദേശികളായ പെരിങ്ങോട്ടില്‍ ശരത്‌ (22), പാലപ്പുറം സനല്‍കുമാര്‍ (23), ചാലേപ്പിള്ളി തണ്ടാലിപറമ്പില്‍ ഷെബിന്‍ (27), നായരമ്പലം കാവുങ്കല്‍ സരുണ്‍ (24), നെട്ടൂര്‍ കൈതവന റിയാസ്‌ (28), മരട്‌ ചാലയത്ത്‌ കുന്ന്‌ നിയാസ്‌ എന്ന്‌ വിളിക്കുന്ന നിയാസ്‌ (30), നെട്ടൂര്‍ പുളിക്കല്‍ ജെന്‍സണ്‍ (27), നെട്ടൂര്‍ കൊടവത്ത്‌ പറമ്പ്‌ വിജേഷ്‌ (26), മരട്‌ ധന്യ ജംഗ്ഷനില്‍ വെളിപ്പറമ്പ്‌ ഷറഫുദ്ദീന്‍ (30) എന്നിവരാണ്‌ പിടിയിലായത്‌. ഡിവൈഎസ്പി പി.ആര്‍. സലീം, സിഐ എസ്‌. ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി ഫോര്‍ട്ടുകൊച്ചി, നൊച്ചിമ, നായരമ്പലം ഭാഗങ്ങളില്‍നിന്നായാണ്‌ പ്രതികളെ പിടികൂടിയത്‌.

കഴിഞ്ഞ 13 ന്‌ പുലര്‍ച്ചെ നൊച്ചിമ പോട്ടച്ചിറ ക്ഷേത്രത്തിന്‌ സമീപം പന്നിയങ്കര വിജയന്റെ കുടുംബത്തിന്‌ നേരെയായിരുന്നു അതിക്രമം. വിജയന്റെ മകന്‍ വിശാഖ്‌ (28), വിശാഖിന്റെ ഗര്‍ഭിണിയായ ഭാര്യ അമ്മു എന്ന്‌ വിളിക്കുന്ന നീതു (20), വിശാഖിന്റെ മാതാവ്‌ ശോഭന (48), ശോഭനയുടെ അമ്മ കമലു (76) എന്നിവരെയാണ്‌ വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌. വിശാഖിന്റെ വലത്‌ കൈപ്പത്തി അറ്റുപോകുന്ന നിലയിലായിരുന്നു. ശോഭനയുടെ രണ്ട്‌ കൈയിലും ഒടിവുണ്ട്‌. ഇവര്‍ സ്പെഷ്യലിസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മൂന്ന്‌ മാസം ഗര്‍ഭിണിയായ നീതുവിന്റെ തലയില്‍ കത്തിവെച്ച്‌ ഭീഷണിപ്പെടുത്തുകയും വാഷ്ബേയ്സിനില്‍ തലയിടിപ്പിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്തു. കമലുവിനെ കമ്പിവടിക്കടിക്കുകയായിരുന്നു. പരിക്കേറ്റവരാരും ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല.

ഓട്ടോമൊബെയില്‍ വര്‍ക്ക്ഷോപ്പ്‌ തൊഴിലാളിയായ വിജയന്‍ സംഭവം നടക്കുമ്പോള്‍ വര്‍ക്ക്ഷോപ്പിലായിരുന്നു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്ന അക്രമികള്‍ വിശാഖിന്റെ ബെഡ്‌റൂമിന്റെ വാതിലും തകര്‍ത്തു. പിന്നീട്‌ മിന്നല്‍ ആക്രമണമായിരുന്നു. വീടിനും നാശനഷ്ടം വരുത്തി. ജനല്‍ചില്ലുകളും വാതിലുകളും ഫര്‍ണീച്ചറുകളും തകര്‍ത്തു. ടിവി, ഡിവിഡി എന്നിവയും സംഘം നശിപ്പിച്ചു. ബഹളം കേട്ട്‌ അയല്‍വാസികള്‍ ഉണര്‍ന്നെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി അകറ്റി. അഞ്ച്‌ കാറിലും മൂന്ന്‌ ഓട്ടോയിലും രണ്ട്‌ ബൈക്കുകളിലുമായാണ്‌ സംഘമെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതില്‍ രണ്ട്‌ കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. വരുന്ന വഴി തെരുവ്‌ വിളക്കുകളും നശിപ്പിച്ചു. ആക്രമണത്തില്‍ പങ്കാളികളായ 27 ഒാ‍ളം പേരെ പോലീസ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. 12 ന്‌ രാത്രി കളമശ്ശേരി ചാന്ദ്നി പാര്‍ക്കിലെ 204-ാ‍ം നമ്പര്‍ മുറിയില്‍ പ്രതികളെല്ലാം ഭായി നസീറിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്നാണ്‌ ആക്രമണത്തിന്‌ പദ്ധതി തയ്യാറാക്കിയത്‌.

കുപ്രസിദ്ധ ഗുണ്ടകളായ വടുതല കുഞ്ഞുമോന്‍, മുനമ്പം പുക്കാട്ട്‌ പേപ്പന്‍ റെജി എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ബിലാലിന്റെ നേതൃത്വത്തിലുള്ള സംഘം കോമ്പാറ സ്വദേശി രാജേഷിന്റെ കാല്‍ തല്ലിയൊടിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രാജേഷിന്‌ ആവശ്യമായ ഭക്ഷണം എത്തിച്ച്‌ നല്‍കിയതും പണം നല്‍കിയതും വിശാഖിന്റെ ജ്യേഷ്ഠന്‍ വിനീതായിരുന്നു. പ്രശ്നം രമ്യതയിലാക്കുന്നതിന്‌ തടസം നിന്നതും വിനീതായിരുന്നു. ഈ വൈരാഗ്യമാണ്‌ വീടുകയറിയുള്ള ആക്രമണത്തിന്‌ കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.