Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിപിഎമ്മിലെ ചേരിപ്പോര്‌; ലോക്കല്‍ തലത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2012, 10:55 pm IST
in Ernakulam

മരട്‌: സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതോടെ വിവിധ ലോക്കല്‍ കമ്മറ്റികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്‌. തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിക്ക്‌ കീഴില്‍ വരുന്ന മരട്‌, ഉദയംപേരൂര്‍, പെരുമ്പളം ലോക്കല്‍ കമ്മറ്റികളിലാണ്‌ പ്രാദേശിക വിഷയങ്ങളിലുള്ള തര്‍ക്കം മൂലം കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്‌. വിഎസ്‌-പിണറായി പക്ഷങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലെന്ന്‌ വ്യാഖ്യാനിക്കാന്‍ കഴിയില്ലെങ്കിലും സംഘടനയുടെ കെട്ടുറപ്പിനെ തകര്‍ക്കുന്ന വിധത്തില്‍ മേല്‍ഘടകത്തിന്റെ നിയന്ത്രണം വകവെക്കാതെയാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഭൂമാഫിയയെ സഹായിക്കുന്ന നിലപാട്‌ സ്വീകരിച്ച ഔദ്യോഗിക നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തുവന്നതാണ്‌ മരടിലെ ചേരിപ്പോരിന്റെ തുടക്കം. ഇതിനെ പ്രതിരോധിക്കാന്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ.ദേവസിക്കെതിരെ അടുത്ത സാമ്പത്തിക ആരോപണങ്ങളുമായി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ മറുപക്ഷം രംഗത്തുണ്ട്‌. ഇതിനിടെ നെട്ടൂരിലെ ‘ക്യൂബന്‍’ ബ്രാഞ്ചിനെതിരെ അച്ചടക്ക നടപടി ഉണ്ടായതും പ്രശ്നം കൂടുതല്‍ വഷളാക്കി. മരട്‌ ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ഇരുചേരിയും പരസ്പ്പരം നടത്തിയ വാഗ്വാദങ്ങള്‍ കയ്യാങ്കളിയുടെ വക്കോളം എത്തിയാണ്‌ അവസാനിച്ചത്‌. ‘ക്യൂബന്‍’ ബ്രാഞ്ചിനെ സസ്പെന്റു ചെയ്ത വിവരം ഏരിയാ കമ്മറ്റിയെ രേഖാമൂലം അറിയിച്ച്‌ കൂടുതല്‍ കര്‍ശന നടപടിക്കായി കാത്തിരിക്കുകയാണ്‌ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം. മരടിലെ വിഷയം തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി യോഗത്തിലും ചൂടേറിയ ചര്‍ച്ചയായി എന്നാണ്‌ വിവരം.

സാമ്പത്തിക ഇടപാടുകളും ഭൂമാഫിയയുമായി ബന്ധപ്പെട്ട വിഷയങ്ങളും തന്നെയാണ്‌ ഉദയംപേരൂര്‍, പെരുമ്പളം ലോക്കല്‍ കമ്മറ്റികളിലും ചേരിതിരിവ്‌ രൂക്ഷമാക്കിയിരിക്കുന്നത്‌. മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന പരാതികള്‍ ഇപ്പോള്‍ ജില്ലാ കമ്മറ്റിയുടെ മുന്നിലാണുള്ളത്‌.

പെരുമ്പളം ലോക്കല്‍ കമ്മറ്റിയിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ്‌ ഉടലെടുത്തിരിക്കുന്നത്‌. ഔദ്യോഗിക നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ പരസ്യ നിലപാടുകളുമായാണ്‌ ലോക്കല്‍, ബ്രാഞ്ച്‌ തലത്തില്‍ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്‌. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന്‌ എണ്‍പതോളം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു എന്നത്‌ പാര്‍ട്ടി മേല്‍ ഘടകങ്ങളെ ഞെട്ടിച്ചിട്ടുണ്ട്‌.

അവിഹിത മാര്‍ഗ്ഗത്തിലൂടെ മരടിലെ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റി അംഗവുമായിരുന്ന ആള്‍ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നതാണ്‌ ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടുന്നത്‌. എന്നാല്‍ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകാരുമായി പങ്കുകച്ചവടം നടത്തി എന്നതാണ്‌ എതിര്‍ ചേരി ഉന്നയിക്കുന്ന ആരോപണം. ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ പൊതുജനങ്ങളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്‌ ഏരിയാ കമ്മറ്റി ഉള്‍പ്പെടെയുള്ള മേല്‍ഘടകങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.