Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലക്ഷദ്വീപ്‌ കപ്പല്‍ മുടങ്ങിയത്‌ എയര്‍ക്കണ്ടീഷന്‍ പ്രവര്‍ത്തിക്കാഞ്ഞതിനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2012, 11:26 pm IST
inErnakulam

കൊച്ചി: തുറമുഖത്ത്‌ ലക്ഷദ്വീപ്‌ കപ്പലിലെ മര്‍ച്ചന്റ്‌ നേവി ഓഫീസര്‍ തിങ്കളാഴ്ച പണിമുടക്കിലേര്‍പ്പെട്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്‌ ഓഫീസര്‍മാര്‍ വ്യക്തമാക്കി. പുറപ്പെടേണ്ട കപ്പലിലെ എയര്‍ക്കണ്ടീഷന്‍ തകരാറായതിനാല്‍ കപ്പലില്‍ യാത്ര തുടരുവാന്‍ യാത്രക്കാര്‍ വിസമ്മതിക്കുകയായിരുന്നു. ക്ഷുഭിതരായ ഇവര്‍ ലക്ഷദ്വീപ്‌ ഓഫീസില്‍ അതിക്രമിച്ച്‌ കടക്കുകയും ചെയ്തു. മറ്റൊരു കപ്പല്‍ അനുവദിക്കാതെ യാത്ര തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു യാത്രക്കാര്‍. ഇതിന്റെ പേരില്‍ ബോധപൂര്‍വം ഓഫീസര്‍മാര്‍ക്കെതിരെ ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ ആരോപണം മെനഞ്ഞുണ്ടാക്കുകയാണത്രെ.

ലക്ഷദ്വീപ്‌ കപ്പല്‍ ‘അമിന്‍ദിവി’യാണ്‌ തിങ്കളാഴ്ച തുറമുഖത്തുനിന്നും പുറപ്പെടേണ്ടിയിരുന്നത്‌. ചൊവ്വാഴ്ച വൈകിട്ടോടെ ‘അമിന്‍ദിവി’യിലെ യാത്രക്കാരുമായി അറേബ്യന്‍ സി ലക്ഷദ്വീപിലേക്ക്‌ യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ മര്‍ച്ചന്റ്നേവി ഓഫീസര്‍മാരെ കരിവാരിത്തേക്കാന്‍ ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്‍ ആരോപണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍തന്നെ ‘അറേബ്യന്‍ സീ’ യാത്ര പുറപ്പെടുകയും ചെയ്തുവെന്നുള്ളത്‌ ജീവനക്കാര്‍ പ്രത്യക്ഷസമരത്തില്‍ ഏര്‍പ്പെട്ടില്ലെന്നതിന്‌ തെളിവാണെന്ന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

സീഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ (ബിഎംഎസ്‌)യുമായി മുന്‍ധാരണ പ്രകാരമുണ്ടാക്കിയിട്ടുള്ള വേതനവര്‍ധനവ്‌ ലക്ഷദ്വീപ്‌ കപ്പലുകളില്‍ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന്‌ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിന്റെ പേരില്‍ സംഘടന നിസ്സഹകരണ സമരത്തിന്‌ നോട്ടീസ്‌ നല്‍കിയിട്ടുമുണ്ട്‌. എന്നാല്‍ ഇത്‌ കപ്പല്‍ സര്‍വീസ്‌ മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുതെന്ന്‌ സംഘടനയ്‌ക്ക്‌ നിര്‍ബന്ധമുണ്ടെന്ന്‌ പ്രസിഡന്റ്‌ കെ.എസ്‌.അനില്‍ കുമാര്‍ വ്യക്തമാക്കി. കപ്പലിലെ ഓഫീസര്‍മാര്‍ക്ക്‌ ഷിപ്പിംഗ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ നല്‍കുന്ന ശമ്പളസ്കെയിലനുസരിച്ചുള്ള വേതനം നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കി ലക്ഷദ്വീപ്‌ അധികൃതര്‍ കബളിപ്പിക്കുകയായിരുന്നു. കപ്പലിലെ സാധാരണ തൊഴിലാളിക്ക്‌ ശമ്പളം വര്‍ധിപ്പിച്ചപ്പോഴും ഓഫീസര്‍മാരെ തഴയുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ്‌ നിസ്സഹകരണസമരത്തിന്‌ ബിഎംഎസ്‌ നോട്ടീസ്‌ നല്‍കിയത്‌. ഓഫീസര്‍മാരെ ഒന്നിച്ച്‌ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന്‌ സീഫാറേഴ്സ്‌ കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (ബിഎംഎസ്‌) ഭാരവാഹികളായ കെ.എസ്‌.അനില്‍ കുമാര്‍, കെ.എസ്‌.ബിജു, ജോസ്‌ ഗ്രേയ്നര്‍ എന്നിവര്‍ പറഞ്ഞു.

ഇതിനിടെ, ലക്ഷദ്വീപ്‌ ഡെവലപ്പ്മെന്റ്‌ കോര്‍പ്പറേഷന്റെ കീഴില്‍ 42ഓളം വരുന്ന ദ്വീപ്‌ നിവാസികള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ കപ്പലുകളില്‍ ജോലി ചെയ്തുവരികയാണെന്നും ഇതേപ്പറ്റി അന്വേഷണം വേണമെന്നും ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു. ലക്ഷദ്വീപ്‌ അധികൃതരുടെ അനുമതിയോടെയാണ്‌ ഇത്തരം നിയമനങ്ങളെന്നും വേണ്ടിവന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.