Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ഈ മാസം പുനഃസംഘടിപ്പിക്കും : മന്ത്രി ശിവകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2012, 11:07 pm IST
in Ernakulam

തൃപ്പൂണിത്തുറ: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ ഈ മാസം തന്നെ പുനഃസംഘടിപ്പിക്കുമെന്ന്‌ ദേവസ്വം മന്ത്രി വി.എസ്‌.ശിവകുമാര്‍ പറഞ്ഞു. ദര്‍ശനത്തിന്‌ എത്തുന്ന ഭക്തജനങ്ങള്‍ക്ക്‌ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌ സര്‍ക്കാരിന്റേയും ദേവസ്വത്തിന്റേയും ഉത്തരവാദിത്വമാണ്‌ എന്നും അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവരാത്രിയുത്സവം ഭാരതത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഘോഷിക്കുന്നത്‌ നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെയാണ്‌ കാണിക്കുന്നത്‌. ശാസ്ത്രയുഗത്തിലും ആദ്ധ്യാത്മിക ചിന്ത വളര്‍ന്നുവരുന്ന ഹിന്ദുസമൂഹത്തിന്റെ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗമാണ്‌. നവരാത്രി കലാസാംസ്ക്കാരിക സമ്മേളനത്തില്‍ ദേവസ്വം സ്പെഷ്യല്‍ കമ്മീഷണര്‍ എന്‍.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി ഭാരവാഹികളായ കെ.ബി.വേണു, ദേവസ്വം അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, മാനേജര്‍ കെ.ബിജുകുമാര്‍, പഞ്ചായത്തംഗം കെ.കൊച്ചനിയന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ദല്‍ഹി പ്രകാശ്‌ യദുകൃഷ്ണന്‍, പാര്‍വ്വതിസോമന്‍ എന്നിവരുടെ ഭക്തിഗാനാമൃതം, സൗപര്‍ണ്ണികയുടെ നൃത്തനൃത്ത്യങ്ങള്‍, കേരള കഥകളി അസോസിയേഷന്റെ മേജര്‍സെറ്റ്‌ കഥകളി എന്നിവയും ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ 6ന്‌ സംഗീതോത്സവം ഉദ്ഘാടനം, 4ന്‌ ശാസ്താം പാട്ട്‌, നൃത്തനൃത്ത്യങ്ങള്‍, 5ന്‌ ഗായത്രി വീണ, 6ന്‌ മോഹിനിയാട്ടം, സംഗീതക്കച്ചേരി, ഭക്തിഗാനാമൃതം 9.30ന്‌ മേജര്‍സെറ്റ്‌ കഥകളി എന്നിവയുണ്ടാകും. 22ന്‌ ദുര്‍ഗ്ഗാഷ്ടമി പൂജവയ്‌പ്പും, 24ന്‌ വിദ്യാരംഭവും നടക്കും. എല്ലാദിവസവും രാവും പകലും നീളുന്ന കലാപരിപാടികളും ക്ഷേത്രത്തിലെ പ്രത്യേക പൂജാചടങ്ങുകളും നടക്കും.

പെരുമ്പാവൂര്‍: വീണാപാണിനി സരസ്വതിയുടെ അനുഗ്രഹം തേടിയുള്ള ഒമ്പത്‌ രാവുകളിലെ സംഗീതാരാധനക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. പെരുമ്പാവൂരിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഗീത നൃത്ത താളലയ വിരുന്നാണൊരുക്കിയിരിക്കുന്നത്‌. പെരുമ്പാവൂര്‍ സ്വാതിതിരുനാള്‍ സംഗീത സഭയുടെ നവരാത്രി സംഗീതോത്സവം ഇന്ന്‌ വൈകീട്ട്‌ 5ന്‌ കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാല സംഗീത വിഭാഗം മേധാവി ഡോ.കെ.പ്രീതി ഉദ്ഘാടനം ചെയ്യും.

24 വരെ നടക്കുന്ന സംഗീതോത്സവത്തില്‍ സിബിഎസ്‌ഇ സ്കൂള്‍ കലോത്സവ ജേതാവ്‌ രോഹിത്‌ കൃഷ്ണ, ഐഡിയ സ്റ്റാര്‍സിംഗര്‍ താരങ്ങളായ എസ്‌.ഗായത്രി, ശില്‍പരാജു, സ്കൂള്‍ യുവജനോത്സവം ശാസ്ത്രീയ സംഗീത ജേതാവ്‌ കാര്‍തിക്‌, പ്രൊഫ.ജി.ഹരികൃഷ്ണന്‍, നീലകണ്ഠന്‍ നമ്പൂതിരി, പട്രീസ സിസ്റ്റേഴ്സ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.

തൊട്ടുവ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 18 മുതല്‍ 24 വരെ സംഗീത നൃത്താരാധന നടക്കും. ആഘോഷ പരിപാടികള്‍ എസ്‌എന്‍ഡിപി യോഗം താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്യും. 18ന്‌ രാത്രി 7ന്‌ ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്‌, ഗായത്രി അശോകന്‍ എന്നിവര്‍ നയക്കുന്ന ഗാനമേള 19ന്‌ പ്രശസ്ത നര്‍ത്തകിയും പൊതുപ്രവര്‍ത്തകയുമായ രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 22ന്‌ ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

പുല്ലുവഴി പാനേക്കാവ്‌ ഭഗവതി ശാസ്താക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ 16 മുതല്‍ 24 വരെ നടക്കും. പെരുമ്പാവൂര്‍ ആല്‍പ്പാറ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ദിവസേന വിശേഷാല്‍ പൂജകള്‍, ശിവരഞ്ജിനി സംഗീത അക്കാദമി വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന എന്നിവ നടക്കും. ഇരിങ്ങോള്‍ വനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. കൊമ്പ്‌ പറ്റ്‌, കുഴല്‍പ്പറ്റ്‌, സംഗീത നൃത്ത വിരുന്ന്‌ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.