പെരുമ്പാവൂര്‍: ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ 6 മുതല്‍ നടന്നുവരുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന പഠനശിബിരം ഇന്ന് സമാപിക്കും. എണ്‍പതോളം ശിബിരാര്‍ത്ഥികള്‍ ദിവസേന പങ്കെടുത്തുകൊണ്ടിരിക്കുന്ന ശിബിരത്തില്‍ വിവിധ പ്രമുഖര്‍ എത്തിച്ചേര്‍ന്ന് വിഷയാവതരണവും പ്രഭാഷണവും നടത്തി.
പ്രകൃതിയും മനുഷ്യനും എന്ന വിഷയത്തില്‍ പിഎഫ്‌ഒ ഇന്ദുചൂഡന്‍ മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ രൂപീകരണം, മാതൃകാ ഹിന്ദുകുടുംബം, പരീക്ഷ, ഹിന്ദുത്വം, മതം, ദേശീയത എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടന്നു. ഇന്ന് ക്ഷേത്രകലകള്‍, പൂജ, വാദ്യങ്ങള്‍ എന്നിവയുടെ പരിചയപ്പെടുത്തല്‍ തുടര്‍ന്ന് ദക്ഷിണാമൂര്‍ത്തി പൂജ നടക്കും. തുടര്‍ന്ന് സമാപന സമ്മേളനം നടക്കും.
















