Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടാബ്ലറ്റ്‌ കമ്പ്യൂട്ടര്‍: മന്ത്രി അബ്ദുറബ്ബ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2012, 09:40 am IST
in Ernakulam

കൊച്ചി: പുസ്തകസഞ്ചിയുടെ ഭാരത്തില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനുള്ള ടാബ്ലറ്റ്‌ കമ്പ്യൂട്ടര്‍ പദ്ധതി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും നടപ്പാക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്‌ പറഞ്ഞു. തൃത്താല പഞ്ചായത്തുകളും പിടിഎകളുമായി സഹകരിച്ച്‌ ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്‌ ജില്ല പഞ്ചായത്ത്‌ ആവിഷ്കരിച്ച ടെക്‌ വിദ്യ @ സ്കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകള്‍ നല്‍കാനായാല്‍ പാഠഭാഗങ്ങള്‍ അതില്‍ പകര്‍ത്താന്‍ കഴിയും. സ്കൂള്‍ സമയത്തിന്‌ ശേഷം അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഇന്റര്‍നെറ്റ്‌ കണക്ടിവിറ്റിയുള്ള ടാബ്ലറ്റ്‌ കമ്പ്യൂട്ടര്‍ പ്രയോജനപ്പെടുത്താനാകും. വിപ്ലവകരമായ മാറ്റമാണ്‌ വിദ്യാഭ്യാസരംഗത്ത്‌ ഇതിലൂടെ സംജാതമാകുക. ഈ പദ്ധതി നടപ്പാക്കുന്നതിന്‌ കെല്‍ട്രോണും സ്വകാര്യ ഏജന്‍സികളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്‌. ആറായിരം മുതല്‍ പതിനായിരം രൂപ വരെ വില വരുന്ന ടാബ്ലറ്റ്‌ കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സര്‍ക്കാരിന്‌ മാത്രമായി നടപ്പാക്കാനാകില്ല. ഈ സാഹചര്യത്തിലാണ്‌ തൃത്താല പഞ്ചായത്തുകളുടെയും പിടിഎകളുടെയും സഹായം തേടുന്നത്‌ – മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒരു ക്ലാസ്‌ മുറിയെങ്കിലും സ്മാര്‍ട്ട്‌ ക്ലാസ്‌ റൂമാക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്‌. പടിപടിയായി മുഴുവന്‍ ക്ലാസ്‌ മുറികളെയും ഈ നിലവാരത്തിലേക്കുയര്‍ത്തും. കമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും വിജ്ഞാനസമ്പാദനത്തിനുള്ള പുതിയ ഉപാധികളെന്ന നിലയില്‍ പൂര്‍ണപ്രയോജനം വിദ്യാര്‍ഥികള്‍ക്ക്‌ ലഭ്യമാകണം. പുസ്തകരഹിതമായ ക്ലാസ്മുറികള്‍ എന്ന നിലയിലേക്കാണ്‌ വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വികസിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ വേഗത്തില്‍ സ്വായത്തമാക്കുന്നതില്‍ കുട്ടികള്‍ ഏറെ മുന്നിലാണെന്ന്‌ സ്കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണം നിര്‍വഹിച്ച സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വെബ്സൈറ്റ്‌ ഉദ്ഘാടനം ബെന്നി ബഹനാന്‍ എംഎല്‍എ നിര്‍വഹിച്ചു. സ്കൂളുകള്‍ക്കുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഓപ്പറേറ്റിങ്‌ സിസ്റ്റം സിഡികളുടെ വിതരണവും നടന്നു.

എറണാകുളം ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള ഹൈസ്ക്കൂളുകളില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിനാണ്‌ ടെക്‌ വിദ്യ @ സ്കൂള്‍ പദ്ധതി നടപ്പാക്കുന്നതെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു. 1,10,14,443 രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള 53 സ്കൂളുകളിലേക്കായി 140 ഡെസ്ക്‌ ടോപ്പുകള്‍, 221 ലാപ്ടോപ്പുകള്‍, 91 മള്‍ട്ടി മീഡിയ പ്രൊജക്ടറുകള്‍, 52 മള്‍ട്ടി ഫങ്ങ്ഷണല്‍ മോണോ ലേസര്‍ പ്രിന്ററുകള്‍ എന്നിവയാണ്‌ ലഭ്യമാക്കുന്നത്‌.

അഞ്ചു വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള 53 സര്‍ക്കാര്‍ സ്കൂളുകളിലും എല്ലാ ക്ലാസ്‌ മുറികളിലും ഡിജിറ്റല്‍ പ്രൊജക്ടര്‍, ഓഡിയോ സംവിധാനം, ഇന്റര്‍നെറ്റ്‌, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്ടേഴ്സ്‌, ജനറേറ്റര്‍ എന്നിവ ലഭ്യമാകും. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഉപയോഗപ്പെടുത്താനാകുന്ന ഡിജിറ്റല്‍ പഠനോപാധികള്‍, റഫറന്‍സ്‌ സിഡികള്‍ എന്നിവയും ക്ലാസ്‌ മുറികളുടെ ഭാഗമാകും. അടുത്ത അധ്യയന വര്‍ഷം എട്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇ ടെക്സ്റ്റ്‌ ബുക്കുകള്‍ ഇ ബുക്ക്‌ റീഡറില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയും ജില്ല പഞ്ചായത്തിന്റെ പരിഗണനയിലുണ്ടെന്ന്‌ എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

New Release

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

News

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

Kerala

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

India

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

ഐ.എസ്.ഐ വീണ്ടും പണിതുടങ്ങി; പാക് ചാരന്മാര്‍ക്ക് പണമെത്തിച്ചത് മഹാരാഷ്‌ട്ര സ്വദേശി, അറസ്റ്റ്‌

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

2027ൽ ഉത്തർപ്രദേശ് പിടിച്ചെടുക്കും, 2029ൽ രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കും ; ‘ സ്വപ്ന പദ്ധതികൾ ‘ പ്രഖ്യാപിച്ച്  രാജേന്ദ്ര പാൽ ഗൗതം

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.