Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോകപാര്‍പ്പിട ദിനത്തിലും വീടുകള്‍ സ്വപ്നം കണ്ട്‌ മട്ടാഞ്ചേരി ചേരിനിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2012, 11:19 pm IST
in Ernakulam

മട്ടാഞ്ചേരി: പദ്ധതികള്‍ പലത്‌ വന്നിട്ടും ചേരികളിലെ പാര്‍പ്പിട ജീവിതത്തിന്‌ മട്ടാഞ്ചേരിയില്‍ മാറ്റമുണ്ടായില്ല. മാറ്റമില്ലാത്ത ദുരിത-ദുരന്ത ജീവിതത്തിലെ ദിനങ്ങള്‍ തള്ളിനീക്കുകയാണ്‌ രാജകീയ പൈതൃകനഗരിയിലെ ചേരിനിവാസികള്‍. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ ജീവിതവും, ചേരികളുടെ ചരിത്രവും കണ്ടും കേട്ടുമറിഞ്ഞ്‌ അന്തര്‍ദേശീയ തലത്തില്‍നിന്ന്പോലും സഹായ ഹസ്തങ്ങളുടെ കോടികളെത്തിയിട്ടും മട്ടാഞ്ചേരിയിലെ അരലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന അന്‍പതിലേറെ ചേരികള്‍ ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്‌.

കല്‍ക്കത്തയിലെയും, മുംബൈയിലെയും വന്‍കിട ചേരികളുമായി താരതമ്യം ചെയ്താല്‍ കൊച്ചിയിലെ ചേരി ജീവിതം നരകതുല്യമായാണ്‌ വിലയിരുത്തുന്നത്‌. ചെറിയ കുട്ടിമുതല്‍ വൃദ്ധ ജനങ്ങള്‍വരെയുള്ള ചെറുതും വലുതുമായ കുടുംബങ്ങളുടെ തലചായ്‌ക്കാനിടമാണ്‌ മട്ടാഞ്ചേരിയിലെ ചേരികളിലെ മുറികള്‍. അടുക്കളയും, കുളുമുറിയും, അതിഥി മുറിയുമെല്ലാമടങ്ങുന്ന അഞ്ച്‌-എട്ട്‌ മുറികെട്ടിടത്തില്‍ അഞ്ച്‌ കുടുംബങ്ങള്‍ വരെയാണ്‌ താമസിക്കുന്നത്‌. നാല്‌ കിലോമീറ്റര്‍ ചുറ്റളവില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലായി 52 ഓളം ചേരികളുണ്ടെന്നാണ്‌ സാമൂഹ്യസംഘടനാ പ്രവര്‍ത്തകര്‍ ചുണ്ടിക്കാട്ടുന്നത്‌. സ്വാതന്ത്രത്തിന്‌ മുമ്പുള്ള കാലഘട്ടങ്ങളില്‍ പാര്‍പ്പിട സമുച്ചയങ്ങളായുള്ള ചേരികെട്ടിടങ്ങളില്‍ കാലാന്തരത്തിലുയര്‍ന്ന കുടുംബാംഗങ്ങളും ചേരുന്നതോടെ ജീവിതം നരകതുല്യമായും ദുരിതപുര്‍ണമായും മാറുകയാണെന്ന്‌. ചേരിനിവാസികളും പറയുന്നു. പല കെട്ടിടങ്ങളും വാടകകെട്ടിങ്ങളായതിനാല്‍ ഉടമസ്ഥാവകാശമുള്ള ട്രസ്റ്റുകളും, ഉടമകളും കുറഞ്ഞ വാടക നിരക്ക്‌ മൂലം കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. ഇത്‌ മൂലം കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാകുകയും തകരുകയും ചെയ്യുന്നത്‌ സര്‍വ്വ സാധാരണമാണെന്ന്‌ മഹാജന്‍വാടിയിലെ സൈനബ പറഞ്ഞു. 2010ല്‍ തകര്‍ന്നു വീണ അശ്തജ്‌ കോളനികെട്ടിടത്തിന്റെ പുനര്‍നിര്‍മാണം പോലും ഇന്നും ഇഴഞ്ഞുനീങ്ങന്നത്‌ ഭരണകേന്ദ്രങ്ങളുടെ ചേരിനിവാസികളോടുള്ള അവഗണനയും ആലംഭാവവുമാണ്‌ പ്രകടമാകുന്നതെന്ന്‌ രോഷത്തോടെ ചേരിനിവാസികള്‍ പറയുന്നു.

ചേരിനിര്‍മാര്‍ജനം പുനരുദ്ധാരണത്തിന്റെ പേരില്‍ ഓരോഘട്ടങ്ങളിലും വിദേശ സഹായത്തിന്റെ പേരില്‍ പഠനങ്ങളും, ചിത്രങ്ങളും, സര്‍വ്വേകളും, പദ്ധതികളും തയ്യാറാക്കുന്ന ഭരണസിരാകേന്ദ്രങ്ങള്‍ മുന്നണിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ മട്ടാഞ്ചേരിയിലെ ചേരി പുനരുദ്ധാരണത്തില്‍ മലക്കം മറിയുകയാണ്‌ ചെയ്യാറെന്ന്‌ ചേരി നിവാസികള്‍ പറഞ്ഞു.

എസ്‌.കൃഷ്ണകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

പുതിയ വാര്‍ത്തകള്‍

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.