Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ ആസ്ഥാനത്തിന്റെ പ്രൗഢിയില്‍ തൃക്കാക്കരയെ വികസിപ്പിക്കും: പ്രൊഫ.കെ.വി. തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:15 pm IST
in Ernakulam

കൊച്ചി: ജില്ലാ ആസ്ഥാനത്തിന്റെ പ്രൗഢിക്ക്‌ യോജിച്ച രീതിയില്‍ തൃക്കാക്കരയെ വികസിപ്പിക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌. തിരക്കില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തിന്റെ ആശ്വാസകേന്ദ്രമായി തൃക്കാക്കര മാറണമെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്‌ എന്നിവയുടെ പിന്തുണയോടെ ജില്ലാ ഭരണകൂടം നിര്‍മിച്ച മണ്‍വീടിന്റെയും മണ്‍വീട്ടിലെ റെയില്‍വെ ബുക്കിങ്‌ കൗണ്ടര്‍, എടിഎമ്മുകള്‍ എന്നിവയുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലിനും മറ്റാവശ്യങ്ങള്‍ക്കുമായി എത്തിയിട്ടുള്ള നിരവധി പേരുടെ ആവാസകേന്ദ്രം കൂടിയാണ്‌ തൃക്കാക്കര. ഇവര്‍ക്ക്‌ സ്വന്തം നാടുകളിലെത്തുന്നതിന്‌ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നതിന്‌ സൗകര്യപ്രദമായ കേന്ദ്രമാണ്‌ മണ്‍വീട്ടില്‍ ആരംഭിച്ചിരിക്കുന്നത്‌. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കിന്‌ പരിഹാരം കാണാന്‍ തൃപ്പൂണിത്തുറ, കളമശ്ശേരി, ഇടപ്പള്ളി റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിക്കും. പുന്നുരുന്നിയിലും ട്രെയിനുകള്‍ നിര്‍ത്താന്‍ തീരുമാനമുണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ആദ്യപടിയായി വഞ്ചിനാട്‌ എക്സ്പ്രസ്‌ ഒക്ടോബര്‍ രണ്ടു മുതല്‍ തൃപ്പൂണിത്തുറയില്‍ നിര്‍ത്തും. പരശുറാം എക്സ്പ്രസിനും സ്റ്റോപ്പ്‌ അനുവദിക്കും.

അടുത്ത ജില്ലാതല റിപ്പബ്ലിക്ക്‌ ദിന പരേഡും ആഘോഷവും സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നടത്തുന്നതിന്‌ ജില്ലാ ഭരണകൂടം സൗകര്യമൊരുക്കണമെന്ന്‌ കെ.വി. തോമസ്‌ നിര്‍ദേശിച്ചു. സിവില്‍ സ്റ്റേഷനിലെ ഊര്‍ജാവശ്യം നിറവേറ്റുന്നതിന്‌ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കണം. കുമ്പളങ്ങി, ചെല്ലാനം, വരാപ്പുഴ ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ സൗര ഗ്രാമങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്‌. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‌ എറണാകുളം ജില്ല മാതൃകയാകണം.

കൊച്ചിയിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിന്‌ ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ ജനപങ്കാളിത്തത്തോടെ ഫ്ലൈ ഓവറുകള്‍ നിര്‍മിക്കണം. ജനങ്ങളുടെ സഹകരണമില്ലാതെ വികസനം നടപ്പാക്കാനാകില്ല. വികസനത്തിന്‌ പണമല്ല പ്രശ്നമെന്നും ജനവിശ്വാസവും സഹകരണവുമാണ്‌ പ്രധാനമെന്നും കെ.വി. തോമസ്‌ ചൂണ്ടിക്കാട്ടി. സിവില്‍ സ്റ്റേഷന്‌ പിന്നാലെ വൈറ്റില മൊബിലിറ്റി ഹബ്ബിലും റെയില്‍വെ ടിക്കറ്റ്‌ ബുക്കിങ്‌ കൗണ്ടര്‍ ഏര്‍പ്പെടുത്താന്‍ ചാള്‍സ്‌ ഡയസ്‌ എംപിയുടെ സഹകരണത്തോടെ ശ്രമം നടത്തിവരികയാണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബെന്നി ബഹനാന്‍ എംഎല്‍എ പറഞ്ഞു. അടുത്ത റിപ്പബ്ലിക്ക്‌ ദിനാഘോഷം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘടിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, കൗണ്‍സിലര്‍ വര്‍ഗീസ്‌ പൗലോസ്‌, റെയില്‍വെ ഏരിയ മാനേജര്‍ അശോക്‌ കുമാര്‍, യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ ആര്‍. രാജേന്ദ്രന്‍, എച്ച്ഡിഎഫ്സി ബാങ്ക്‌ മേഖല മാനേജര്‍ ബിജോയ്‌ തറയില്‍, അക്ഷയ കോ ഓഡിനേറ്റേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

റെയില്‍വെ ടിക്കറ്റ്‌, റിസര്‍വേഷന്‍ കൗണ്ടറുകളും യൂണിയന്‍ ബാങ്ക്‌ എച്ച്ഡിഎഫ്സി ബാങ്ക്‌ എന്നിവയുടെ എടിഎം കൗണ്ടറുകളുമാണ്‌ മണ്‍വീട്ടില്‍ പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്ത്‌ എവിടേക്കും ഇവിടെ നിന്നും ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാം. എറണാകുളം സൗത്ത്‌, നോര്‍ത്ത്‌, തൃപ്പൂണിത്തുറ, കുമ്പളം, ഇടപ്പള്ളി, മുളന്തുരുത്തി, തുറവൂര്‍ സ്റ്റേഷനുകളിലേക്കുള്ള മടക്കടിക്കറ്റും ഇവിടെ ലഭിക്കും. കുടുംബശ്രീക്കാണ്‌ മണ്‍വീട്ടിലെ കൗണ്ടറുകളുടെ ചുമതല. ജില്ല നിര്‍മിതി കേന്ദ്രമാണ്‌ മണ്‍വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

പുതിയ വാര്‍ത്തകള്‍

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.