Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍: എല്ലാമുണ്ടായിട്ടും പരാധീനതകള്‍ ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 10:14 pm IST
in Ernakulam

പള്ളുരുത്തി: ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്റര്‍. നിത്യവും മുന്നൂറോളം പേര്‍ ചുരുങ്ങിയത്‌ ഇവിടെ ചികിത്സതേടിയെത്തുന്നു. കുമ്പളങ്ങിയിലെ ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശ്രുപത്രി വിവരണമാണ്‌. 30 ബെഡ്ഡുകളില്‍ ഒരെണ്ണംപോലും ഒഴിവില്ല. നിലവിലെ ആശുപത്രിയിലെ ജനബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത്‌ ഒമ്പത്‌ ഡോക്ടര്‍മാര്‍ ഇവിടെ സേവനസന്നദ്ധരായി വേണ്ടതാണ്‌. എന്നാല്‍ ഡ്യൂട്ടിക്കുള്ളത്‌ നാല്‌ ഡോക്ടര്‍മാര്‍ മാത്രം.

ഒരുകാലത്ത്‌ സമ്പന്നമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹെല്‍ത്ത്‌ സെന്ററില്‍ ഗൈനക്കോളജി വിഭാഗം വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക ഡോക്ടറും ഇവിടെയുണ്ടായിരുന്നു. കാലക്രമത്തില്‍ ആശുപത്രി പരിസരത്ത്‌ കെട്ടിടങ്ങള്‍ പലതുമുണ്ടായി. നാല്‍പ്പത്ലക്ഷം മുടക്കി കുട്ടികളുടെ ആശുപത്രി, ലക്ഷങ്ങള്‍ മുടക്കിയ പ്രസവ വാര്‍ഡ്‌, അതിനായി പ്രത്യേകം തിയേറ്റര്‍. എന്നാല്‍ ഇവയെല്ലാം ആശുപത്രിയിലെ ചമയങ്ങളായി മാത്രം മാറുന്ന അവസ്ഥയാണ്‌ ഇന്ന്‌. കൂടുതല്‍ സ്റ്റാഫ്‌ നഴ്സുമാര്‍ വേണ്ടിടത്ത്‌ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഏറ്റവും ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്‌ ആശുപത്രിയില്‍ സ്ഥിരനിയമനത്തില്‍ നഴ്സുമാര്‍ ഇല്ലെന്നുള്ളതാണ്‌.

അഞ്ച്‌ കൊല്ലം മുമ്പ്‌ കുമ്പളങ്ങി സ്വദേശികളായ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധിയില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിച്ച്‌ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ ആശങ്ക അകന്നില്ലെന്ന്‌ മാത്രമല്ല ഹൈക്കോടതി വിധിയെ ജനപ്രതിനിധികള്‍ മാനിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌. എന്‍ആര്‍എച്ച്‌എം ഫണ്ട്‌ പ്രകാരം ലഭിച്ച ലക്ഷങ്ങളുടെ അത്യാധുനിക ഉപകരണങ്ങളാണ്‌ ആശുപത്രിയില്‍ കിടന്ന്‌ തുരുമ്പെടുക്കുന്നത്‌.

പ്രസവവാര്‍ഡില്‍ 15ഓളം ബെഡ്ഡുകള്‍ അനാഥമായി കിടക്കുന്നു. ആശുപത്രിയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന കെട്ടിടത്തില്‍ ഒരു ലാബ്‌ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച്‌ മാസമായി ഇവിടെ ടെക്നീഷ്യനില്ലാത്തതിനാല്‍ ലാബും പ്രവര്‍ത്തിക്കുന്നില്ല. അസുഖബാധിതരായവര്‍ സ്വകാര്യ ലാബുകളെ അഭയം പ്രാപിക്കുന്നു. എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാനാവാതെ പാഴായിപോകുന്നത്‌ കാണാനുള്ള യോഗമാണ്‌ കുമ്പളങ്ങി ഗ്രാമത്തിന്‌. ജനപ്രതിനിധികള്‍ കണ്ണ്‌ തുറന്നാല്‍ ഇതിനൊക്കെ അടിയന്തര പരിഹാരം കാണാന്‍ കഴിയും. കണ്ണടച്ച്‌ ഇരുട്ടാക്കുന്നവര്‍ക്ക്‌ കണ്ണ്‌ തുറക്കാന്‍ എവിടെ സമയം…..

കെ.റോഷന്‍ കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു
Kerala

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം
Kerala

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം
India

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പുതിയ വാര്‍ത്തകള്‍

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.